വ്യാവസായിക പ്രവർത്തനങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കും, പച്ചക്കറി വിപണികളിലെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ അവതരിപ്പിക്കും. തിരക്കില്ലാതെ ഫിലിം ഷൂട്ടുകൾ അനുവദിക്കുമെങ്കിലും തിയേറ്ററുകൾ അടയ്ക്കുമെന്നും അധികതർ അറിയിച്ചിട്ടുണ്ട്. രണ്ടാം തരംഗതത്തിൽ ഏറ്റവും ഉയർന്ന കൊവിഡ് കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച രാത്രി എട്ട് മണി മുതൽ തിങ്കളാഴ്ച രാവിലെ ഏഴ് മണിവരെയാണ് ലോക്ക് ഡൗൺ ഉണ്ടാകുക.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ 49,477 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 29,53,523 ആയി ഉയർന്നു.അവശ്യ സേവനങ്ങൾ ഒഴികെ എല്ലാം വാരാന്ത്യങ്ങളിൽ അടയ്ക്കും. ഗതാഗതത്തിന് യാതൊരു നിയന്ത്രണവുമില്ല, പക്ഷേ പൊതുഗതാഗതം 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കും.
അതേസമയം കേരളത്തിലും കോവിഡ് വ്യാപനം രൂക്ഷമാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 10 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4668 ആയി. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോഴിക്കോട് 403, എറണാകുളം 368, കണ്ണൂർ 350, മലപ്പുറം 240, കോട്ടയം 230, തൃശൂർ 210, കാസർഗോഡ് 190, തിരുവനന്തപുരം 185, കൊല്ലം 148, പാലക്കാട് 133, ഇടുക്കി 113, ആലപ്പുഴ 99, പത്തനംതിട്ട 74, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,171 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.20 ആണ്.
റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,33,54,944 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2173 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 152, കൊല്ലം 210, പത്തനംതിട്ട 126, ആലപ്പുഴ 72, കോട്ടയം 143, ഇടുക്കി 192, എറണാകുളം 142, തൃശൂർ 171, പാലക്കാട് 74, മലപ്പുറം 203, കോഴിക്കോട് 299, വയനാട് 78, കണ്ണൂർ 250, കാസർഗോഡ് 61 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 27,893 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,02,359 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
click and follow Indiaherald WhatsApp channel