2,400 കോടിയുടെ ലഹരിമരുന്ന് നശിപ്പിച്ച് എൻസിബി! 2,400 കോടിയുടെ മയക്കുമരുന്ന് ശേഖരമാണ് നർകോടിക്സ് കണ്ട്രോൾ ബ്യൂറോയും ആന്റി നാർകോട്ടിക്സ് ടാസ്ക് ഫോഴ്സും ചേർന്നാണ് നശിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മേൽനോട്ടത്തിലാണ് മയക്കുമരുന്ന് നശിപ്പിച്ചത്. രാജ്യതലസ്ഥാനത്ത് വമ്പൻ മയക്കുമരുന്ന് ശേഖരം നശിപ്പിച്ചു.വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്കുകൾ ഇങ്ങനെ, അസമിൽ നിന്നും 1,486 കിലോഗ്രാം, ചണ്ഡീഗഡിൽ നിന്നും 229 കിലോ, ഗോവയിൽ നിന്നും 25 കിലോ, ഗുജറാത്തിൽ 4,277 കിലോ, ഹരിയാനയിൽ 2,458 കിലോ, ജമ്മു കശ്മീരിൽ 4,069 കിലോ, മധ്യപ്രദേശിൽ 1,03,884 കിലോ, മഹാരാഷ്ട്രയിൽ നിന്നും 159 കിലോഗ്രാം, ത്രിപുരയിൽ 1,803 കിലോ, ഉത്തർപ്രദേശിൽ 4,049 കിലോഗ്രാം എന്നിങ്ങനെയാണ് എൻസിബി നശിപ്പിച്ച ലഹരിമരുന്നുകൾ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടിയതാണ് ഈ ലഹരിമരുന്നുകൾ എന്ന് അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 6,590 കിലോ ലഹരിമരുന്ന് പിടികൂടിയിരിക്കുന്നത് ഹൈദരാബാദ് എൻസിബി യൂണിറ്റാണ്. ഇൻഡോർ യൂണിറ്റ് 822 കിലോയും ജമ്മു യൂണിറ്റ് 356 കിലോയുമാണ് കണ്ടെത്തിയിരിക്കുന്നത്. "മയക്കുമരുന്ന് കടത്തും ദേശീയ സുരക്ഷയും" എന്ന വിഷയത്തിൽ ഇന്ന് ന്യൂഡൽഹിയിൽ നടന്ന പ്രാദേശിക സമ്മേളനത്തിൽ ഷാ അധ്യക്ഷനായിരുന്നു. 2,416 കോടി രൂപ വിലമതിക്കുന്ന 1,44,000 കിലോഗ്രാം മരുന്നുകളാണ് ഇതിന്റെ ഭാഗമായി നശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ലഹരി വിമുക്ത ഇന്ത്യ സൃഷ്ടിക്കുന്നതിനായി കേന്ദ്രസർക്കാർ മയക്കുമരുന്നിനെതിരെ സീറോ ടോളറൻസ് നയമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
2022 ജൂൺ 1 മുതൽ 2023 ജൂലൈ 15 വരെ, എൻസിബിയുടെ എല്ലാ പ്രാദേശിക യൂണിറ്റുകളും സംസ്ഥാന മയക്കുമരുന്ന് വിരുദ്ധ ടാസ്‌ക് ഫോഴ്‌സും ഏകദേശം 9,580 കോടി രൂപ വിലമതിക്കുന്ന 8,76,554 കിലോഗ്രോളം പിടിച്ചെടുത്ത ലഹരിമരുന്ന് നശിപ്പിച്ചു. ലക്ഷ്യത്തേക്കാൾ 11 മടങ്ങ് കൂടുതലാണിതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 2022 ജൂൺ 1 മുതൽ 2023 ജൂലൈ 15 വരെ, എൻസിബിയുടെ എല്ലാ പ്രാദേശിക യൂണിറ്റുകളും സംസ്ഥാന മയക്കുമരുന്ന് വിരുദ്ധ ടാസ്‌ക് ഫോഴ്‌സും ഏകദേശം 9,580 കോടി രൂപ വിലമതിക്കുന്ന 8,76,554 കിലോഗ്രോളം പിടിച്ചെടുത്ത ലഹരിമരുന്ന് നശിപ്പിച്ചു. ലക്ഷ്യത്തേക്കാൾ 11 മടങ്ങ് കൂടുതലാണിതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടിയതാണ് ഈ ലഹരിമരുന്നുകൾ എന്ന് അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 6,590 കിലോ ലഹരിമരുന്ന് പിടികൂടിയിരിക്കുന്നത് ഹൈദരാബാദ് എൻസിബി യൂണിറ്റാണ്. ഇൻഡോർ യൂണിറ്റ് 822 കിലോയും ജമ്മു യൂണിറ്റ് 356 കിലോയുമാണ് കണ്ടെത്തിയിരിക്കുന്നത്. "മയക്കുമരുന്ന് കടത്തും ദേശീയ സുരക്ഷയും" എന്ന വിഷയത്തിൽ ഇന്ന് ന്യൂഡൽഹിയിൽ നടന്ന പ്രാദേശിക സമ്മേളനത്തിൽ ഷാ അധ്യക്ഷനായിരുന്നു. 2,416 കോടി രൂപ വിലമതിക്കുന്ന 1,44,000 കിലോഗ്രാം മരുന്നുകളാണ് ഇതിന്റെ ഭാഗമായി നശിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ലഹരി വിമുക്ത ഇന്ത്യ സൃഷ്ടിക്കുന്നതിനായി കേന്ദ്രസർക്കാർ മയക്കുമരുന്നിനെതിരെ സീറോ ടോളറൻസ് നയമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2022 ജൂൺ 1 മുതൽ 2023 ജൂലൈ 15 വരെ, എൻസിബിയുടെ എല്ലാ പ്രാദേശിക യൂണിറ്റുകളും സംസ്ഥാന മയക്കുമരുന്ന് വിരുദ്ധ ടാസ്‌ക് ഫോഴ്‌സും ഏകദേശം 9,580 കോടി രൂപ വിലമതിക്കുന്ന 8,76,554 കിലോഗ്രോളം പിടിച്ചെടുത്ത ലഹരിമരുന്ന് നശിപ്പിച്ചു.
Find out more: