ബാലയെക്കുറിച്ച് ചോദിച്ചവർക്ക് എലിസബത്തിന്റെ മറുപടി! സന്തോഷകരമായ കുടുംബജീവിതം നയിച്ച് വരികയാണന്നായിരുന്നു ആദ്യം നടൻ പറഞ്ഞത്. അടുത്തിടെയായിരുന്നു എലിസബത്തുമായി പിരിഞ്ഞെന്ന് ബാല സ്ഥിരീകരിച്ചത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ബാലയെക്കുറിച്ച് ചോദിച്ചയാൾക്ക് എലിസബത്ത് നൽകിയ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. വിവാഹമോചിതനായി വർഷങ്ങൾക്ക് ശേഷമായാണ് ബാല രണ്ടാമത് വിവാഹിതനായത്. ഡോക്ടറായ എലിസബത്തായിരുന്നു ബാലയ്ക്ക് കൂട്ടായെത്തിയത്. സോഷ്യൽമീഡിയയിലൂടെയായാണ് പരിചയത്തിലായതെന്നും ഈ ബന്ധം വേണ്ടെന്ന് ആദ്യം താൻ പറഞ്ഞിരുന്നുവെന്നും ബാല വ്യക്തമാക്കിയിരുന്നു. സോഷ്യൽമീഡിയയിൽ നേരത്തെ താനത്ര സജീവമായിരുന്നില്ലെന്നും ഇനി ആക്ടീവാകാൻ പോവുകയാണെന്നും അറിയിച്ച് എലിസബത്ത് എത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അവർ പുതിയ തീരുമാനത്തെക്കുറിച്ച് അറിയിച്ചത്.
സുഹൃത്തുക്കളെല്ലാം എലിസബത്തിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്ത് എത്തിയിരുന്നു. യൂട്യൂബ് ചാനലിലൂടെയായാണ് അവർ തന്റെ വിശേഷങ്ങളും ജോലിയെക്കുറിച്ചും പഠനത്തെക്കുറിച്ചുമൊക്കെ സംസാരിച്ചത്.തന്നെക്കുറിച്ച് തെറ്റായ രീതിയിൽ വാർത്തകൾ പ്രചരിക്കുന്നത് കണ്ടു. ഞാൻ സൈക്കോളജിസ്റ്റല്ല, എനിക്ക് പിജിയില്ല. പിജി എൻട്രൻസിനായി പ്രിപ്പയർ ചെയ്തിരുന്നുവെങ്കിലും എക്‌സാം എഴുതിയിരുന്നില്ല. എംബിബിഎസ് പൂർത്തിയാക്കിയതേയുള്ളൂ. മെഡിസിൻ ഡിപ്പാർട്ട്‌മെന്റിൽ ജൂനിയർ ഡോക്ടറായാണ് താനിപ്പോൾ ജോലി ചെയ്യുന്നതെന്നും എലിസബത്ത് വ്യക്തമാക്കിയിരുന്നു. പഠനത്തെക്കുറിച്ചും ജോലിയെക്കുറിച്ചുമൊക്കെ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നത് കണ്ടപ്പോൾ തിരുത്തണമെന്ന് തോന്നിയെന്നും അവർ പറഞ്ഞിരുന്നു.പിസിഒഡിയെക്കുറിച്ചായിരുന്നു ഒടുവിലായി സംസാരിച്ചത്. വിഷയങ്ങൾ നിങ്ങൾ നിർദേശിക്കുന്നതിന് അനുസരിച്ച് പഠിച്ച് അവതരിപ്പിക്കാമെന്നായിരുന്നു അവർ പറഞ്ഞത്.
വ്യക്തമായി കാര്യങ്ങൾ പറയുന്നുണ്ടെന്നും വീഡിയോ ഉപകാരപ്രദമാണെന്നുമായിരുന്നു കമന്റുകൾ.ഏതൊക്കെ വിഷയങ്ങളെക്കുറിച്ചാണ് ഞാൻ സംസാരിക്കേണ്ടതെന്ന് നിങ്ങൾക്ക് നിർദേശങ്ങൾ തരാമെന്നും എലിസബത്ത് പറഞ്ഞിരുന്നു.ബാലയെക്കുറിച്ച് പറയാമോയെന്ന കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ടായിരുന്നു. ഇത് നിന്നെ ബാധിക്കില്ലേ, ഭർത്താവിന്റെ കാര്യമെന്നായിരുന്നു ഒരാളുടെ ചോദ്യം. എന്റെ ഭർത്താവിന്റെ കാര്യം ചേച്ചിയോ ചേട്ടനോ അന്വേഷിക്കണ്ട. അത് എന്റെ പേഴ്‌സണൽ കാര്യമാണ്. എന്റെ ക്വാളിഫിക്കേഷൻ തെറ്റായാണ് മനസിലാക്കുന്നതെന്ന് വെച്ചാൽ അത് ജനങ്ങളെ പറ്റിക്കുന്നത് അല്ലെങ്കിൽ ചതിക്കുന്നത് പോലെയാവും. എന്റെ വീട്ടിൽ എന്തുണ്ടായാലും അത് അവിടെ ബാധിക്കില്ല എന്നാണ് ഞാൻ വിചാരിക്കുന്നതെന്നുമായിരുന്നു എലിസബത്തിന്റെ മറുപടി.
മികച്ച മറുപടി തന്നെ, ഇതുപോലെയുള്ള കമന്റുകൾക്ക് മറുപടി കൊടുക്കരുത്, തുടങ്ങി നിരവധി പേരാണ് എലിസബത്തിനെ അനുകൂലിച്ചെത്തിയത്.കഴിഞ്ഞ ദിവസം പങ്കിട്ട പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയവർക്കും എലിസബത്ത് മറുപടി കൊടുത്തിരുന്നു. ഡിപ്രഷൻ മാറാൻ എന്താണ് ചെയ്യേണ്ടതെന്നായിരുന്നു ഒരാൾ ചോദിച്ചത്. വ്യായാമം ചെയ്യുക, ഇഷ്ടപ്പെട്ട ജോലികളും ഗെയിമും, ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്യുക. നല്ല ഡിപ്രഷനാണെങ്കിൽ ഒന്നും ചെയ്യാൻ തോന്നില്ല. സൈക്ക്യാട്രിസ്റ്റിനെ കാണുക, അവർ സഹായിക്കുമെന്നായിരുന്നു എലിസബത്തിന്റെ മറുപടി.
Find out more: