നെല്ലിക്ക ഉപയോഗിച്ച് മുഖത്തിനു തിളക്കം നൽകാം!   സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഒരു പോലെ ഉപകാരപ്രദവുമാണ്.പതിവായി നെല്ലിക്ക കഴിക്കുന്നത് രക്തത്തെ ശുദ്ധീകരിക്കാൻ സഹായിക്കുകയും, ചർമ്മത്തെ യുവത്വപൂർണമായി നിലനിർത്താൻ കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും, ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ വീക്കം അകറ്റുവാനുള്ള ഗുണങ്ങൾക്കും ഇത് പേരുകേട്ടതാണ്. വിറ്റാമിൻ സി, വിറ്റാമിൻ ബി കോംപ്ലക്‌സ് എന്നിവ അടങ്ങിയിട്ടുള്ളതിനാൽ, ആന്റിഓക്‌സിഡന്റുകളുടെ ഒരു മികച്ച ഉറവിടമാണ്. ഇത് ഫ്രീ റാഡിക്കലുകളുമായി പോരാടുന്നതിലൂടെ ചർമ്മത്തിന്റെ യുവത്വവും സൗന്ദര്യവും നിലനിർത്താൻ അത്ഭുതകരമായി പ്രവർത്തിക്കുന്നു.



 നെല്ലിക്ക കൊണ്ട് മുഖത്തിന് തിളക്കവും മൃദുത്വവുമെല്ലാം നൽകാൻ സാധിയ്ക്കുന്ന ഫേസ് പായ്ക്കുകൾ തയ്യാറാക്കാം. രണ്ട് ടേബിൾസ്പൂൺ നെല്ലിക്ക പൊടി അല്ലെങ്കിൽ ശുദ്ധമായ നെല്ലിക്ക അരച്ചത്, ഒരു ടേബിൾ സ്പൂൺ തൈര്, ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് മുഖത്തും കഴുത്തിലും തുല്യമായി പുരട്ടി 20 മിനിറ്റ് നേരം വച്ച് ഉണങ്ങുവാൻ അനുവദിക്കുക. ശേഷം, തണുത്ത വെള്ളത്തിൽ കഴുകി, തുടച്ച് വൃത്തിയാക്കുക.മുഖത്തെ കരുവാളിപ്പ് മാറാനും മുഖത്തിന് തിളക്കം നൽകാനും സഹായിക്കുന്ന പായ്ക്കാണിത്. പല തരത്തിലെ സൗന്ദര്യ ഗുണങ്ങളും കറ്റാർ വാഴ ചർമത്തിനു നൽകുന്നു. നിറം മുതൽ നല്ല ചർമം വരെ ഇതിൽ പെടുന്ന പ്രത്യേക കാര്യങ്ങളാണ്. ഇതിലെ വൈറ്റമിൻ ഇ ചർമത്തിന് ഏറെ സഹായകമാണ്.



  തിളക്കമുള്ള ചർമവും മാർദവമുള്ള ചർമവുമെല്ലാം മറ്റു ഗുണങ്ങളാണ്.മുഖത്തിന് തിളക്കവും മിനുക്കവും നൽകാനും ഇതേറെ നല്ലതാണ്.  രണ്ട് ടേബിൾസ്പൂൺ നെല്ലിക്ക നീരും രണ്ട് ടേബിൾസ്പൂൺ പപ്പായ ഉടച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു കോട്ടൺ തുണി ഉപയോഗിച്ച് ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് നേരം മുഖത്ത് തുടരാൻ അനുവദിക്കുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ദൃശ്യമായ ഫലങ്ങൾ കാണുന്നതിന്, രണ്ടാഴ്ചത്തേക്ക് ഓരോ ഇടവിട്ടുള്ള ദിവസവും ഇത് ചെയ്യുന്നത് ആവർത്തിക്കുക. മുഖത്തിനു നിറവും തിളക്കവും ലഭിയ്ക്കും. നെല്ലിക്ക അരച്ചതോ അല്ലെങ്കിൽ നെല്ലിക്കാ നീരോ മഞ്ഞളുമായി ചേർത്ത് പായ്ക്കുണ്ടാക്കാം. ഇത് മുഖ്ത്തിന് നിറവും തിളക്കവുമെല്ലാം നൽകുന്ന ഒന്നാണ്. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങൾക്കും ഇതു നല്ലൊരു പരിഹാരമാണ്. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങൾക്കും ഇതു നല്ലൊരു പരിഹാരമാണ്.  

మరింత సమాచారం తెలుసుకోండి: