പാരീസിൽ വച്ച് പ്രണയാഭ്യർത്ഥന; ഗോസിപ്പുകളെ അതിജീവിച്ച ഹൻസികയുടെ ദാമ്പത്യ ജീവിതത്തിന് ഒരു വയസ്സ്! നായികയായി തുടക്കം കുറിച്ചത് തെലുങ്കിലും. എന്നാൽ ഒരു നടിയെന്ന നിലയിൽ ഹൻസികയ്ക്ക് മൈലേജ് കിട്ടിയത് തമിഴ് സിനിമാ ലോകത്താണ്. വിജയ്, സൂര്യ, ധനുഷ് അങ്ങനെ തമിഴ് സൂപ്പർസ്റ്റാറുകൾക്കൊപ്പം എല്ലാം അഭിനയിച്ച നടി ഇപ്പോൾ കുടുംബ ജീവിതം ആസ്വദിയ്ക്കുകയാണ്. ജൂനിയർ ഖുശ്ബു എന്ന വിളിപ്പേരോടെ തമിഴ് സിനിമാ ലോകത്തേക്ക് കടന്ന നടിയാണ് ഹൻസിക മോട്ടുവാണി. ബാലതാരമായി ഹിന്ദി സിനിമകളിലൂടെയാണ് ഹൻസിക അരങ്ങേറ്റം കുറിച്ചത്. നായികയായി തുടക്കം കുറിച്ചത് തെലുങ്കിലും. എന്നാൽ ഒരു നടിയെന്ന നിലയിൽ ഹൻസികയ്ക്ക് മൈലേജ് കിട്ടിയത് തമിഴ് സിനിമാ ലോകത്താണ്. 





വിജയ്, സൂര്യ, ധനുഷ് അങ്ങനെ തമിഴ് സൂപ്പർസ്റ്റാറുകൾക്കൊപ്പം എല്ലാം അഭിനയിച്ച നടി ഇപ്പോൾ കുടുംബ ജീവിതം ആസ്വദിയ്ക്കുകയാണ്. സൊഹാലി കതൂരിയയുമായുള്ള വിവാഹത്തിലേക്ക് കടന്നപ്പോഴും ഗോസിപ്പുകൾ അവസാനിച്ചിരുന്നില്ല. പാരീസിൽ വച്ചാണ് കതൂരിയ ഹൻസികയോട് തന്റെ പ്രണയം തുറന്ന് പറഞ്ഞത്. ഐഫിൽ ടവറിന് മുന്നിൽ വച്ച് പ്രണയം പ്രപ്പോസ് ചെയ്യുന്നത് എന്നോ താൻ കണ്ട സ്വപ്‌നമാണെന്ന് എപ്പോഴോ ഹൻസിക കതൂരിയയോട് പറഞ്ഞിരുന്നുവത്രെ. അത് മറന്നു പോകാതെ ഓർത്തു വച്ച്, സർപ്രൈസ് ആയി പാരീസിൽ എത്തിച്ച് പ്രണയം പ്രപ്പോസ് ചെയ്ത വിശേഷം എല്ലാം ഹൻസിക തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ആ ചിത്രങ്ങളും വൈറലായിരുന്നു.
 ഹൻസികയുടെ ദാമ്പത്യ ജീവിതം ഒരു വയസ്സ് പൂർത്തിയാക്കുമ്പോൾ നടിയുടെ വിവാഹത്തോട് സംബന്ധിച്ച് പുറത്തുവന്ന പലതരം ഗോസിപ്പുകളും വീണ്ടും വൈറാവാൻ തുടങ്ങി.






പതിവ് പോലെ പല പ്രണയ ഗോസിപ്പുകളും നേരത്തെ നടിയുടെ പേരിലുണ്ടായിരുന്നു. ചിമ്പുവിനൊപ്പമുള്ള ബന്ധം വിവാഹം വരെ എത്തി മുടങ്ങിപ്പോയതാണ്.
 എന്നാൽ വിവാഹത്തിന് ശേഷവും ഗോസിപ്പുകൾ അവസാനിച്ചില്ല. സോഹാി കതൂരിയയുടെ രണ്ടാം വിവാഹമാണിതെന്ന ഗോസിപ്പ് വളരെ ശക്തമായിരുന്നു. നേരത്തെ വിവാഹം ചെയ്തത് ഹൻസികയുടെ കൂട്ടുകാരിയെയാണെന്നും, ആ വിവാഹത്തിൽ ഹൻസികയും പങ്കെടുത്തിരുന്നു എന്നുമൊക്കെ പറഞ്ഞ് ചില ചിത്രങ്ങളും പുറത്തുവന്നിരുന്നു. അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടു പോകുക എന്നതായിരുന്നു ഹൻസികയുടെയും കതൂരിയയുടെയും ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. എല്ലാം കിംവദന്തികളെയും അതിജീവിച്ച് ഹൻസികയും സൊഹാലി കതൂരിയയും മനോഹരമായ ഒരു വർഷം പൂർത്തിയാക്കി. വിവാഹം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിൽ സ്ട്രീമിങ് ചെയ്തിരുന്നു. വിവാഹത്തിന് ശേഷവും ഹൻസിക അഭിനയത്തിൽ സജീവമാണെങ്കിലും സെലക്ടീവാണ്.






ഐഫിൽ ടവറിന് മുന്നിൽ വച്ച് പ്രണയം പ്രപ്പോസ് ചെയ്യുന്നത് എന്നോ താൻ കണ്ട സ്വപ്‌നമാണെന്ന് എപ്പോഴോ ഹൻസിക കതൂരിയയോട് പറഞ്ഞിരുന്നുവത്രെ. അത് മറന്നു പോകാതെ ഓർത്തു വച്ച്, സർപ്രൈസ് ആയി പാരീസിൽ എത്തിച്ച് പ്രണയം പ്രപ്പോസ് ചെയ്ത വിശേഷം എല്ലാം ഹൻസിക തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ആ ചിത്രങ്ങളും വൈറലായിരുന്നു.
 ഹൻസികയുടെ ദാമ്പത്യ ജീവിതം ഒരു വയസ്സ് പൂർത്തിയാക്കുമ്പോൾ നടിയുടെ വിവാഹത്തോട് സംബന്ധിച്ച് പുറത്തുവന്ന പലതരം ഗോസിപ്പുകളും വീണ്ടും വൈറാവാൻ തുടങ്ങി. പതിവ് പോലെ പല പ്രണയ ഗോസിപ്പുകളും നേരത്തെ നടിയുടെ പേരിലുണ്ടായിരുന്നു. ചിമ്പുവിനൊപ്പമുള്ള ബന്ധം വിവാഹം വരെ എത്തി മുടങ്ങിപ്പോയതാണ്.
 എന്നാൽ വിവാഹത്തിന് ശേഷവും ഗോസിപ്പുകൾ അവസാനിച്ചില്ല. സോഹാി കതൂരിയയുടെ രണ്ടാം വിവാഹമാണിതെന്ന ഗോസിപ്പ് വളരെ ശക്തമായിരുന്നു. നേരത്തെ വിവാഹം ചെയ്തത് ഹൻസികയുടെ കൂട്ടുകാരിയെയാണെന്നും, ആ വിവാഹത്തിൽ ഹൻസികയും പങ്കെടുത്തിരുന്നു എന്നുമൊക്കെ പറഞ്ഞ് ചില ചിത്രങ്ങളും പുറത്തുവന്നിരുന്നു.


Find out more: