വായന ദിനത്തിൽ ചിത്രം വരച്ച് ആരാധകരെ ഞെട്ടിച്ച് മഞ്ജു വാര്യർ. നല്ല ഗായിക... അതിനൊക്കെ അപ്പുറം പ്രചോദനമാവുന്ന നല്ലൊരു വ്യക്തിത്വത്തിനുടമ... തീർന്നില്ല, മഞ്ജു വാര്യർ ആരാണെന്ന വിശേഷണം അലങ്കരിക്കാൻ ഇനിയും ഒരുപാട് കഴിവുകൾ നടിയുടെ പക്കലുണ്ട്. അതിന്റെ തെളിവാണ് ഇൻസ്റ്റഗ്രാമിൽ മഞ്ജു വാര്യർ ഏറ്റവും ഒടുവിൽ പങ്കുവച്ച പോസ്റ്റ്. മഞ്ജു വാര്യർ, മലയാള സിനിമയിലേ ലേഡി സൂപ്പർ സ്റ്റാർ, മികച്ച നർത്തകി. അങ്ങനെ നീളുകയാണ് നടിയുടെ കഴിവുകൾ.  'ദേശീയ വായനാ ദിനത്തിൽ എനിക്ക് ലൈബ്രറിയിൽ പോവാൻ കഴിയുന്നില്ല.




   സാരമില്ല, അതുകൊണ്ട് സ്വന്തമായി ഒരു ലൈബ്രറി ഞാൻ വരച്ചു' എന്ന ക്യാപ്ഷനോടെയാണ് മഞ്ജുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ക്യാപ്ഷൻ വായിച്ചാൽ മാത്രമാണ്, അവിടെ അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങൾ ശരിക്കുള്ളതല്ല, നടി വരച്ചതാണെന്ന് മനസ്സിലാവുന്നത്. ഒറ്റ നോട്ടത്തിൽ ലൈബ്രറി അല്ല എന്ന് ആർക്കും തോന്നില്ല. ലോക വായന ദിനത്തിൽ മഞ്ജു വാര്യർ വരച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഭാവന, റിമ കല്ലിങ്കൽ, സിത്താര, നസ്‌റിയ നസീം, നൂറിൻ ഷെറിഫ്, ശിവദ തുടങ്ങി ഒത്തിരി താരങ്ങൾ മഞ്ജുവിന്റെ ചിത്ര രചനയെ പ്രശംസിച്ച് കമന്റ് എഴുതി. മഞ്ജുവിന്റെ പുതിയ കഴിവ് കണ്ട് അന്തിച്ചു നിൽക്കുകയാണ് ആരാധകർ.




   അക്കൂട്ടത്തിൽ സിനിമ സഹപ്രവർത്തകരും ഉണ്ട്.'നിങ്ങൾക്ക് ചെയ്യാൻ പറ്റാത്തതായി എന്തെങ്കിലുമുണ്ടോ, അതിശകരമായ കഴിവുള്ള സ്ത്രീ' എന്നാണ് റിമ കല്ലിങ്കലിന്റെ കമന്റ്. 'സത്യത്തിൽ നിങ്ങളാരാണ്' എന്ന് ചോദിച്ചുകൊണ്ടുള്ള സിത്താര കൃഷ്ണ കുമാറിന്റെ കമന്റും രസകരമാണ്.  എന്നാൽ കുറച്ചു നൽകുകൾക്കു മുൻപ് തന്റെ ചിരി മോശമാണ് എന്നും പറഞ്ഞു കൊണ്ടുള്ള ഒരു ആരോപണം വന്നിരുന്നർണ്ണനും എന്നാൽ താൻ ചിരിക്കാനുള്ള ഒരവസരവും പാഴാകില്ല എന്നുമാണ് മഞ്ജു പറഞ്ഞത്. മഞ്ജു വാര്യരുടെ ചിരി ശ്രദ്ധേയമാണ്. 



  മഞ്ജു വാര്യരുടെ അഭിമുഖങ്ങൾ എടുത്ത് പരിശോധിച്ചാൽ മനസ്സിലാവും, ഏതൊരു കാര്യവും ചിരിച്ചുകൊണ്ടാണ് മഞ്ജു വാര്യർ പറയുന്നത്. പറഞ്ഞ് തീരുന്നതിന് മുൻപേ മഞ്ജു ചിരിയ്ക്കും. ചെറിയൊരു വിഷയം കിട്ടിയാൽ പോലും ചിരിയ്ക്കുന്ന വ്യക്തിയാണ് മഞ്ജു. ചിരിക്കാൻ കിട്ടുന്ന ഒരു അവസരവും ഞാൻ പാഴാക്കാറില്ല എന്ന് മഞ്ജു വാര്യർ പറയുന്നു. സില്ലിമോക്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിയ്ക്കുകയായിരുന്നു മഞ്ജു.

Find out more: