തീയേറ്ററുകളിലും ഒടിടിയിലുമായി റിലീസ് പെരുമഴ! ഏറെ നാളുകൾക്ക് ശേഷം നിരവധി സിനിമകൾ ഒരുമിച്ച് തീയേറ്ററുകളിൽ ഒരേ ദിവസം റിലീസിനെത്തുകയാണ്. അതുപോലെ തന്നെ ഒടിടിയിലും ചില സിനിമകളിറങ്ങുന്നുണ്ട്. മലയാളത്തിലും ഇതരഭാഷകളിലും ഒട്ടനവധി റിലീസുകളാണ് ഈ വെള്ളിയാഴ്ചയുള്ളത്. മുന്നേ തീയേറ്ററുകളിലിറങ്ങി വൻ വിജയമായ സിനിമകളും നാളെ ഒടിടിയിലെത്തുന്നുമുണ്ട്. കൊവിഡ് ഭീതിയൊഴിഞ്ഞതോടെ തീയേറ്ററുകൾ സജീവമായിരിക്കുകയാണ്. ഓരോ ആഴ്ചയും പുതിയ സിനിമകൾ ചിലതൊക്കെ ഇറങ്ങുന്നുണ്ട്. അരുൺ വൈഗ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒരു പക്കാ കോമഡി എൻറർടെയ്നർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് പുറത്തിറങ്ങിയ ട്രെയിലറും ഗാനങ്ങളും തരുന്ന സൂചന.






  അരുൺ വൈഗ കഥ രചിച്ച ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് രാജേഷ് വർമ്മയാണ്. വേഫെയർ ഫിലിംസിൻറെ ബാനറിൽ ദുൽഖർ സൽമാനും മൈ ഡ്രീംസ് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ സെബാബ് ആനിക്കാടും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ സിജു വിൽസൺ, ശബരീഷ് വർമ്മ, ജോണി ആൻറണി, സാബുമോൻ, സുധീർ കരമന, ജാഫർ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗർ സൂര്യ, വൃന്ദ മേനോൻ, നയന, പാർവതി എന്നിവരും അഭിനയിച്ചിട്ടുണ്ട്. സൈജു കുറുപ്പ് അഭിനയിക്കുന്ന നൂറാം ചിത്രം എന്ന പേരിൽ ഇതിനകം ശ്രദ്ധ നേടിയ സിനിമയാണ് 'ഉപചാരപൂ‍ർവ്വം ഗുണ്ടജയൻ'.ഷൈൻ നിഗം, ഷൈൻ ടോം ചാക്കോ, ജയിംസ് എലിയ എന്നിവരെ കൂടാതെ നവാഗതരായ ശ്രീരേഖ, സോനാ ഒളിക്കൽ, മെറിൻ ജോസ്, ഇമ്രാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്.






  വെയിലിലെ പ്രകടനത്തിന് ശ്രീരേഖ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിരുന്നു. തമിഴിൽ പ്രശസ്തനായ പ്രദീപ്‌ കുമാർ ആണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.സുധി കോപ്പ, ഗീതി സംഗീതിക, അനന്തു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാകൾ. ഗുഡ്‌വിൽ എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.നവാഗതനായ ശരത് സംവിധാനം ചെയ്ത ചിത്രമായ വെയിൽ 25ന് തീയേറ്ററുകളിലെത്തുന്നുണ്ട്.മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ് 'അയ്യപ്പനും കോശിയും' ചിത്രത്തിൻറെ തെലുങ്ക് പതിപ്പായ 'ഭീംല നായക്' 25ന് റിലീസ് ചെയ്യുന്നുണ്ട്. മലയാളത്തിൽ നിന്ന് വ്യത്യസ്തമായി നിരവധി മാറ്റങ്ങളോടെയാണ് ചിത്രമെത്തുന്നതെന്ന് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിലൂടെ മനസിലാകുന്നുണ്ട്.  'അയ്യപ്പനും കോശി'യിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രമായി പവൻ കല്യാണാണ് ചിത്രത്തിലെത്തുന്നത്.






   ഭീംല നായക് എന്നാണ് കഥാപാത്രത്തിന് പേര്. പൃഥ്വിരാജ് കഥാപാത്രം കോശിയായെത്തുന്നത് റാണ ദഗുബാട്ടിയാണ്. ഡാനിയേൽ ശേഖർ എന്നാണ് റാണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കണ്ണമ്മയുടെ വേഷത്തിൽ നിത്യ മേനോനും ഡാനിയേലിന്റെ ഭാര്യയായി സംയുക്ത മേനോനുമാണ് എത്തുന്നത്. അർജ്ജുൻ അശോകൻ നായകനായി എത്തുന്ന ''മെമ്പർ രമേശൻ 9-ാം വാർഡ് '' ചിത്രം നാളെ റിലീസിനെത്തുകയാണ്. ബോബൻ&മോളി എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ബോബനും മോളിയും നിർമ്മിക്കുന്ന ഈ കോമഡി ചിത്രം കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്തത് നവാഗതരായ ആൻറോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്നാണ്. ഈ ചിത്രത്തിൽ ചെമ്പൻ വിനോദ് ,ശബരീഷ് വർമ്മ എന്നിവരെ കൂടാതെ ജോണി ആൻറണി, സാബുമോൻ, മാമുക്കോയ,ഇന്ദ്രൻസ് ,ഗായത്രി അശോക് എന്നിവരും അഭിനയിച്ചിരിക്കുന്നു.





  ദീപു ജോസഫ് എഡിറ്റ് ചെയ്തിരിക്കുന്ന ഈ സിനിമയ്ക്കു വേണ്ടി ദൃശ്യങ്ങൾ ഒരുക്കി നൽകിയത് എൽദോ ഐസക് ആണ്.ജാൻ.എ.മൻ സൺ നെറ്റ്‌വർക്കിന്റെ ഒടിടി പ്ലാറ്റ്ഫോമായ സൺ നെക്സിടിലൂടെയാണ് ഫെബ്രുവരി 25ന് പ്രേക്ഷകരിലേക്ക് എത്തുന്നത്. ടിനു പാപ്പച്ചൻ, ആൻറണി വർഗ്ഗീസിനെ നായകനാക്കി സംവിധാനം ചെയ്ത അജഗജാന്തരം സോണി ലിവിലൂടെയാണ് 25ന് സ്ട്രീമിംഗ് ആരംഭിക്കുന്നത്. ആസിഫ് അലിയെ നായകനാക്കി ആർ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ‘കുഞ്ഞെൽദോ’ ഫെബ്രുവരി 25ന് സീ5ൽ സ്ട്രീമിംഗ് തുടങ്ങും.

Find out more: