എന്റെ ജീവനെ ഉദരത്തിൽ ചുമക്കുന്നവൾ; ഞങ്ങളുടെ കുഞ്ഞുസ്വപ്നം പൂവണിയാൻ ഇനി നാളുകൾ മാത്രം! ഒരുപാട് പൊട്ടിത്തെറികൾ ഉള്ളിൽ നടക്കുമ്പോഴും അവരെ ചിരിച്ചുമാത്രമാണ് നമ്മൾ കണ്ടിട്ടുണ്ടാവുക. എന്നാൽ ആ നിറ പുഞ്ചിരിക്ക് പിന്നിലും വലിയൊരു കഥയുണ്ട് ഇരുവർക്കും പറയാൻ. പെണ്ണുടലിൽ നിന്നും ആണായി മാറാനുള്ള ജീവന്റെ യാത്ര, ഒപ്പം കൈത്താങ്ങായി നിന്ന സൂര്യ. ഒരു ട്രാൻസ് അല്ലാതിരുന്നിട്ടും അവൾ ജീവയെ പ്രണയിച്ചു, ഈ ലോകത്തിൽ മറ്റെന്തിനേക്കാളും. സ്വന്തം ചോരയിൽപ്പെട്ടവർ പോലും ജീവനെ അവഗണിച്ചപ്പോൾ താങ്ങായി തണലായി അവൾ കൂടെ നിന്നു. ഇന്ന് ജീവന്റെ പാതിയെ ഉദരത്തിൽ ചുമക്കുമ്പോൾ ഒന്ന് മാത്രമാണ് ഇവരുടെ സ്വപ്നം, മറ്റുള്ളവരുടെ സന്തുഷ്ടകരമായ കുടുംബജീവിതം പോലെ തങ്ങൾക്കും ഒരു കുടുംബം. ജീവന്റെ ജീവനായി ഒരാൾ കൂടി ഇവരുടെ ജീവിതത്തിലേക്ക് എത്തുമ്പോൾ ഒരു കുഞ്ഞു കുടുംബമെന്ന ഇവരുടെ വലിയ സ്വപ്നം പൂവണിയും! സോഷ്യൽ മീഡിയയിലെ റീൽസുകളിൽ ഒരിക്കലെങ്കിലും നമ്മൾ കണ്ട മുഖങ്ങളാകാം ജീവന്റെയും സൂര്യയുടെയും. നിറചിരിയോടെ മാത്രം കാണാനാകുന്ന രണ്ടുപേർ. ഒരു വർഷത്തോളം ഞങ്ങൾ അങ്ങനെ മുൻപോട്ട് പോയി.
വേണ്ടപ്പെട്ടവർ പോലും എന്നെ ഒറ്റപെടുത്തിനിൽക്കുന്ന സമയമായിരുന്നു അത്. അതൊക്കെ സൂര്യക്ക് അറിയാമായിരുന്നു അങ്ങനെ ഞങ്ങൾ പരസ്പരം അടുത്തു. എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞതിന്റെ പേരിൽ സൂര്യയും ഒറ്റപ്പെട്ടു പോയി. എങ്കിലും കരിയറിൽ ഞങ്ങൾ രണ്ടാളും ശ്രദ്ധിച്ചു മുൻപോട്ട് പോയി. പക്ഷേ എന്തുവിലകൊടുത്തും കാര്യങ്ങൾ വീട്ടിൽ അവതരിപ്പൊക്കണമല്ലോ, ഇത് തുറന്നുപറയാൻ വേണ്ടി സൂര്യയോട് പറഞ്ഞെങ്കിലും അവൾക്ക് വീട്ടുകാർ കൊല്ലുമോ എന്ന ഭയം പോലും മനസ്സിൽ ഉണ്ടായിരുന്നു. എന്നിരുന്നാൽ തന്നെയും വീട്ടുകാരെ കാര്യം അറിയിക്കുകയും വേണം, അങ്ങനെയാണ് ടിക് ടോക് വീഡിയോസിലൂടെ നമ്മൾക്ക് പറയാനുള്ള കാര്യങ്ങൾ വീട്ടുകാരെ ധരിപ്പിക്കാം എന്ന തീരുമാനത്തിൽ ഞങ്ങൾ എത്തിയത്. ഞങ്ങൾ ആദ്യമായി കാണുന്നത് ബാംഗ്ലൂരിൽ വച്ചാണ്. പന്ത്രണ്ടുവര്ഷമായി ഞാൻ അവിടെ തന്നെ ആണ്. അവിടെ ഒരു ഹോസ്പിറ്റലും കാര്യങ്ങളും ഒക്കെ എനിക്ക് ഉണ്ടായിരുന്നു. ആ സമയത്ത് സൂര്യ അവിടെ നഴ്‌സായി ജോലി നോക്കുകയായിരുന്നു , എന്റെ പേഷ്യന്റിന്റെ കാര്യം പറയാനുമായി ബന്ധപ്പെട്ട് ആണ് ആദ്യമായി ഞങ്ങൾ സംസാരിക്കുന്നത്.
പിന്നീട് ഞങ്ങൾ ഇതേകാര്യത്തിനായി ഫോണിലൂടെയും മറ്റും പലപ്പോഴായി സംസാരിക്കേണ്ടി വന്നു. സൂര്യ നല്ല ഓപ്പണായി സംസാരിക്കുന്ന ആളുമാണ്. അങ്ങനെ ഞങ്ങൾ നല്ല കൂട്ടായി. ആ ഒരു സമയത്താണ് എന്റെ ഇഷ്ടം ഞാൻ അവളോട് തുറന്നുപറയുന്നത്. എന്നാൽ കേട്ടപാടെ പുള്ളിക്കാരി നോ പറഞ്ഞു. കാരണം ഞാൻ അന്ന് ഫീമെയിൽ ബോഡിയിൽ നിന്നും പൂർണ്ണമായും പുരുഷനായി മാറിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവൾക്ക് ചിന്തിക്കുന്നതിനും അപ്പുറമായിരുന്നു എന്റെ പ്രൊപ്പോസൽ. മാത്രമല്ല ഒരു സാദാ കൃസ്ത്യൻ കുടുംബത്തിൽ നിന്നുള്ള ആളുമാണ് സൂര്യ. ഇനി എന്നോട് ഇത് പറഞ്ഞു വന്നാൽ ഞാൻ മിണ്ടില്ല എന്നാണ് പുള്ളിക്കാരി പറയുന്നത്. ഞാൻ ഇനി ഇക്കാര്യം പറയില്ലെന്ന ഉറപ്പിന്റെ പുറത്തു ആ ബന്ധം അങ്ങനെ മുൻപോട്ട് പോയി.
കുട്ടിക്കാലത്തെ നല്ല ഓർമ്മകൾ വളരെ കുറവാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അച്ഛനും അമ്മയും ജീവിതത്തിൽ വേർപിരിഞ്ഞു. അതിനുശേഷം കുടുംബത്തിന്റെ ഉത്തരവാദിത്വം എന്റെ ചുമലിലായി. എല്ലാവരെയും പോലെ പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും അതിനുള്ള സാഹചര്യം മുന്പിൽ ഉണ്ടായിരുന്നില്ല. മനസ്സിൽ എന്റെ കുടുംബം, അമ്മ, സഹോദരി, ഇവരൊക്കെ നല്ല രീതിയിൽ ജീവിക്കണം എന്ന് മാത്രമായിരുന്നു. അതുകൊണ്ടുതന്നെ, കുടുംബത്തിന്റെ ഭാരം നിർബന്ധപൂർവ്വം ഏറ്റെടുക്കേണ്ടിവന്നു. അവർക്ക് വേണ്ടി ഞാൻ ജീവിച്ചപ്പോൾ അവരുടെ സന്തോഷത്തിനായിരുന്നു കൂടുതൽ പ്രാധാന്യം. ഞാൻ എന്റെ ജീവിതം എന്ന് ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല. എങ്ങനെ എങ്കിലും ഒരു വീട് വയ്ക്കുക അവരെ സേഫ് ആക്കുക എന്ന് മാത്രമായിരുന്നു മനസ്സിൽ.
Find out more: