ഉദയനാണ് താരത്തെക്കുറിച്ച് റോഷൻ ആൻഡ്രൂസ്! റാമോജി ഫിലിം സിറ്റിയിലെത്തിയ സന്തോഷം പങ്കിട്ട് സംവിധായകൻ! സിനിമയ്ക്കുള്ളിൽ സിനിമയ്ക്ക് പിന്നിലെ കഥ പറഞ്ഞെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മോഹൻലാലും മീനയും ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ സിനിമയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നോട്ട്ബുക്ക്, ഇവിടം സ്വർഗമാണ്, കാസനോവ, മുംബൈ പോലീസ്, ഹൗ ഓൾഡ് ആർയൂ തുടങ്ങി സല്യൂട്ടിൽ എത്തി നിൽക്കുകയാണ് അദ്ദേഹത്തിന്റെ സിനിമാജീവിതം.
വ്യത്യസ്തമായ സിനിമകളുമായി പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ സംവിധായകനാണ് റോഷൻ ആൻഡ്രൂസ്. 2005ൽ ഉദയനാണ് താരമെന്ന ചിത്രവുമായാണ് അദ്ദേഹം തുടക്കം കുറിച്ചത്.ദുൽഖർ സൽമാൻ പോലീസ് വേഷത്തിലെത്തുന്ന സല്യൂട്ട് തുടക്കം മുതലേ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ബോബി സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രം നിർമ്മിക്കുന്നതും ദുൽഖറാണ്. ആദ്യ സിനിമ റിലീസ് ചെയ്ത് വർഷങ്ങൾക്ക് ശേഷം റാമോജി ഫിലിം സിറ്റിയിൽ എത്തിയ സന്തോഷം പങ്കുവെച്ചുള്ള സംവിധായകന്റെ പോസ്റ്റ് വൈറലായിരുന്നു. ഉദയനാണ് താരത്തിലെ ചില ഭാഗങ്ങൾ ചിത്രീകരിച്ചത് റാമോജിയിൽ വെച്ചായിരുന്നു.
ആ ഓർമ്മകൾ പങ്കുവെച്ചായിരുന്നു സംവിധായകനെത്തിയത്. ദൈവത്തിന് നന്ദി. മനസ്സിലൊരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച ഇടമാണ്. 17 വർഷങ്ങൾക്കിപ്പുറം ദുൽഖർ സൽമാനെ വെച്ച് സിനിമ ചെയ്യുകയാണ് താനെന്നുമായിരുന്നു സംവിധായകൻ കുറിച്ചത്. ഉദയനാണ് താരം ഇന്നും ഞങ്ങൾ ഓർത്തിരിക്കുന്നുണ്ട്. പുതിയ സിനിമയായ സല്യൂട്ടിലും പ്രതീക്ഷയുണ്ടെന്നുമായിരുന്നു ആരാധകർ പറഞ്ഞത്. ആദ്യ സിനിമയായ ഉദയനാണ് താരം കഴിഞ്ഞ് 17 വർഷത്തിന് ശേഷം റാമോജിയിൽ എത്തിയിരിക്കുകയാണ്. ഇപ്പോഴും ഞാൻ സിനിമയിൽ തുടരുന്നുണ്ട്. ഉദയനാണ് താരമെന്ന ചിത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഈ സിനിമയുടെ ഓർമ്മകളെക്കുറിച്ച് വാചാലനായുള്ള റോഷൻ ആൻഡ്രൂസിന്റെ കുറിപ്പും ചിത്രവും ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.
ആരാധകരും താരങ്ങളുമെല്ലാം പോസ്റ്റിന് കീഴിൽ കമന്റുകളുമായെത്തിയിരുന്നു. ആദ്യ സിനിമ റിലീസ് ചെയ്ത് വർഷങ്ങൾക്ക് ശേഷം റാമോജി ഫിലിം സിറ്റിയിൽ എത്തിയ സന്തോഷം പങ്കുവെച്ചുള്ള സംവിധായകന്റെ പോസ്റ്റ് വൈറലായിരുന്നു. ഉദയനാണ് താരത്തിലെ ചില ഭാഗങ്ങൾ ചിത്രീകരിച്ചത് റാമോജിയിൽ വെച്ചായിരുന്നു. ആ ഓർമ്മകൾ പങ്കുവെച്ചായിരുന്നു സംവിധായകനെത്തിയത്. ദൈവത്തിന് നന്ദി. മനസ്സിലൊരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച ഇടമാണ്. 17 വർഷങ്ങൾക്കിപ്പുറം ദുൽഖർ സൽമാനെ വെച്ച് സിനിമ ചെയ്യുകയാണ് താനെന്നുമായിരുന്നു സംവിധായകൻ കുറിച്ചത്. ഉദയനാണ് താരം ഇന്നും ഞങ്ങൾ ഓർത്തിരിക്കുന്നുണ്ട്.
Find out more: