കേരളത്തിലെ ജനവിധി എന്താകും? കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിനും തുടർന്നുള്ള ദിവസങ്ങളിലും ആഹ്ളാദപ്രകടനങ്ങളും മറ്റും വിലക്കിയിട്ടുണ്ട്. എന്നാൽ ഭരണത്തുടർച്ചയാകുമോ അതോ അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറുന്ന പതിവ് കേരളം ആവർത്തിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ഭരണട്ടതുടർച്ചയുണ്ടാകുമെന്ന് പ്രീ പോൾ സർവേ ഫലങ്ങളും എൽഡിഎഫും പറയുമ്പോൾ, ഭരണമാറ്റം ഉറപ്പാണെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. ഇരുമുന്നണികൾക്കും ഭൂരിപക്ഷം ഉണ്ടാകില്ലെന്നും നിർണായക ശക്തിയായി മാറുമെന്ന് ബിജെപിയും പറയുന്നു. അത് എന്തായാലും ദിവസങ്ങൾക്കകം അറിയാം. സംസ്ഥാനത്തത്തിൻറെ വിധി നിർണയിക്കാൻ സാധ്യതയുള്ള 30 മണ്ഡലങ്ങളെയും അവിടുത്തെ മത്സരവും അറിയാം. ആയിരത്തിൽ താഴെ ഭൂരിപക്ഷമുള്ള 6 മണ്ഡലങ്ങളാണ് 2016ൽ ഉണ്ടായിരുന്നത്. 2019ലെ ഉപതെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ഭൂരിപക്ഷം വർധിച്ചതോടെ ഇത് അഞ്ചായി കുറഞ്ഞു.
2016ലെ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ലീഗ് പ്രതിനിധി പിബി അബ്ദുൾ റസാഖ് 89 വോട്ടിനായിരുന്നു വിജയിച്ചത്. എന്നാൽ അദ്ദേഹത്തിൻറെ മരണത്തെ തുടർന്ന് 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എംസി കമറുദ്ദീൻ 7,923 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിനായി സീറ്റ് നിലനിർത്തിയത്. ഇതിന് പുറമെ കാട്ടാക്കട, പീരുമേട്, പെരിന്തൽമണ്ണ, കൊടുവള്ളി, വടക്കാഞ്ചേരി എന്നീ മണ്ഡലങ്ങളിൽ നിന്നുള്ള എംഎൽഎമാർക്കാണ് ആയിരത്തിൽ താഴെ ഭൂരിപക്ഷമുള്ളത്.2016ലെ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം നടന്ന 28 മണ്ഡലങ്ങളിലെ ജനവിധി എന്താകും എന്ന് തന്നെയാണ് സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്നത്. വോട്ടെണ്ണൽ ദിനം അവസാന നിമിഷം വരെ ലീഡ് നില മാറിമറിഞ്ഞ മണ്ഡലങ്ങൾ ഇത്തവണയും നിർണായകമാണ്. 5,000ത്തിന് താഴെ ഭൂരിപക്ഷത്തിന് മുന്നണികൾ വിജയിച്ച് 28 മണ്ഡലങ്ങളാണ് കഴിഞ്ഞതവണ ഉണ്ടായിരുന്നത്.
43 വോട്ടുകൾ മുതൽ 4891 വോട്ടുകൾക്ക് വരെ ഭൂരിപക്ഷം ഉള്ളവയാണ് ഇവ. ഇതിന് പുറമെ 2019ലെ ഉപതെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങ2016ൽ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര വിജയിച്ച മണ്ഡലമാണ് വടക്കാഞ്ചേരി. 43 വോട്ടിനായിരുന്നു സിപിഎമ്മിലെ മേരി തോമസിനെ അനിൽ അക്കര പരാജയപ്പെടുത്തിയത്. ഇത്തവണയും മണ്ഡലം നിലനിർത്താൻ അനിൽ അക്കരയെ തന്നെയാണ് കോൺഗ്രസ് നിയോഗിച്ചത്. സിപിഎമ്മിനായി സേവ്യർ ചിറ്റിലപ്പള്ളി കൂടി രംഗത്തെത്തിയതോടെ വീണ്ടും ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങുകയായിരുന്നു. ഇത്തവണ 76.16 ശതമാനം പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയത്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 12,916 വോട്ടുകൾക്ക് എൻ ശക്തൻ വിജയിച്ച മണ്ഡലമാണ് 2016ൽ ഐബി സതീഷിലൂടെ സിപിഎം പിടിച്ചെടുത്തത്.
സിറ്റിങ്ങ് എംഎൽഎയായിരുന്ന കോൺഗ്രസ് നേതാവ് എൻ ശക്തൻറെ പിന്തുണ 50,765 വോട്ടുകളിലൊതുങ്ങിയപ്പോൾ സിപിഎം സ്ഥാനാർഥിയായ സതീഷിന് 51,614 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർഥി പികെ കൃഷ്ണദാസിന് 38,700 വോട്ടുകളും കിട്ടി. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന ഇടതുമുന്നണി ഇത്തവണയും ഐബി സതീഷിനെ തന്നെയാണ് കാട്ടാക്കടയിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. മലയിൻകീഴ് വേണുഗോപാലാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന പികെ കൃഷ്ണദാസിനെയാണ് എൻഡിഎ സ്ഥാനാർഥിയാക്കിയിരിക്കുന്നത്. 72.22 ശതമാനമാണ് പോളിങ്.
Find out more: