തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള പരോളിൽ വ്യാപക പ്രതിഷേധം; തനിക്ക് ഇതിൽ ഒരു റോളുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി! ബലാത്സംഗകേസിൽ തടവുശിക്ഷ അനുഭവിക്കുന്ന വിവാദ ആൾദൈവം ഗുർമീത് റാം റഹിമിന്റെ പരോൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം. പുറത്തിറങ്ങിയ ഗുർമീത് കഴിഞ്ഞ ദിവസം പുതിയ സംഗീത വീഡിയോ പുറത്തിറക്കിയും മറ്റും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അതിന് പുറമെ, ദേരാ സഛാ സൗദ നേതാവ് ഗുർമീത് റാം റഹീം സിങ്ങ് തന്റെ ദത്തുപുത്രിയുടെ പേരും മാറ്റിയിട്ടുണ്ട്. ഹണിപ്രീത് ഇൻസാന്റെ പേര് ഇനി മുതൽ റുഹാനി ദീദി എന്നായിരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 40 ദിവസത്തെ പരോളിനാണ് ഗുർമിത് പുറത്തിറങ്ങിയിരിക്കുന്നത്. ഇയാളുടെ മോചനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണങ്ങളും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. നിരവധി ദീദിമാർ ഉള്ളതിനാൽ ആശയക്കുഴപ്പമുണ്ടാകുന്നു.




   അതുകൊണ്ട് തന്നെ 'റുഹാനി ദീദി' എന്ന് പേര് നൽകുന്നു. 'റൂഹ് ദി' എന്ന ചുരുക്കപ്പേരിൽ വിളിക്കുകയുമായിരുന്നുവെന്നും ഗുർമീത് റാം റഹീം സിങ്ങ് പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. വളർത്തുമകളായ ഹണിപ്രീത് എന്ന പേരും അടുത്ത ദിവസങ്ങളിൽ ഗുർമീത് മാറ്റിയിരുന്നു. റുഹാനി ദീദി എന്ന പേരാണ് ഇവർക്കായി നൽകിയിരിക്കുന്നത്. എല്ലാവരും അവളെ 'ദീദി' എന്ന് വിളിക്കുന്നത്. ദീപാവലി ദിവസം പുറത്തിറക്കിയ യൂട്യൂബ് ഹിറ്റ്ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. സംഗീതവും രചനയും സംവിദാനവും ഗുർമീത് തന്നെയാണ് ചെയ്തിരിക്കുന്നത്. പുറത്തിറക്കിയ ഒറ്റദിവസം കൊണ്ടുതന്നെ 42 ലക്ഷം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. അതിന് പുറമെ, പരോളിൽ പുറത്തിറങ്ങിയ ഇയാൾ ദിവസേന ഓൺലൈൻ വഴി സത്സംഗവും പ്രഭാഷണവും ചെയ്യുന്നുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.





 40 ദിവസത്തെ പരോളിൽ പുറത്തിറങ്ങിയിരിക്കുന്ന ഗുർമീത് പുറത്തിറക്കിയ വീഡിയോകൾ യൂട്യൂബിൽ ഹിറ്റായിരുന്നു. 2021ൽ ഇയാൾക്ക് മൂന്ന് പ്രാവശ്യം പരോൾ ലഭിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ 21 ദിവസത്തെയും ജൂൺ മാസത്തിൽ ഒരു മാസത്തേയും പരോൾ ലഭിച്ചിരുന്നു. നിലവിൽ 40 ദിവസത്തെ പരോളിനാണ് ഗുർമീത് പുറത്തിറങ്ങിയിരിക്കുന്നത്. അതേസമയം, ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ ഒരു വർഷത്തിൽ 90 ദിവസം വരെ തടവുപുള്ളികൾക്ക് പരോളിന് അർഹതയുണ്ടെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പിന് മുൻപായാണ് ഗുർമീതിന്റെ എപ്പോഴും പരോൾ നൽകുന്നത് എന്നാണ് കോൺഗ്രസിന്റെ വാദം. ഹരിയാനയിലെ സുനാരിയ ജയിലിൽ നിന്നും പുറത്തിറങ്ങിയ ഇയാൾ ബർണാവ ആശ്രമത്തിലാണ് താമസിക്കുന്നത്.





ഗുർമീതിന്റെ പരോൾ രാഷ്ട്രീയ വിവാദമാക്കിയിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. ഹരിയാനയിലെ നിരവധി ബിജെപി നേതാക്കൾ അദ്ദേഹത്തിന്റെ പ്രഭാഷണ സെഷനുകളിൽ പങ്കെടുത്തതായി കോൺഗ്രസ് രംഗത്തുവന്നിട്ടുണ്ട്. ഹരിയാന വിധാനസഭ ഡപ്യൂട്ടി സ്പീക്കർ രൺബിർ ഗാങ്‌വ, കർനാൽ മേയർ രേണു ബാല ഗുപ്ത എന്നീ ബിജെപി നേതാക്കൾ ഗുർമീതിന്റെ അനുഗ്രഹം തേടി എത്തിയിരുന്നു. എന്നാൽ, കോൺഗ്രസ് സ്ഥാനാർത്ഥി ജയ് പ്രകാശും ഗുർമീതിന്റെ ശിഷ്യനാണെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരുന്നു. ദേരാ സഛാ സൗദ തലവന് തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെതിരെ ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ രംഗത്തുവന്നിരുന്നു. 'കോടതി ഗുർമീത് റാം റഹിമിന് ജീവപര്യന്തം ശിക്ഷ നൽകിയിരിക്കുകയാണ്. 





എന്തിനാണ് ഇത്രയധികം അപകടകാരികളായ വ്യക്തിക്ക് പിന്നെയും പിന്നെയും പരോൾ നൽകുന്നത്. അയാൾ പുറത്തിറങ്ങിയതിന് ശേഷം പ്രഭാഷണങ്ങളും പാട്ടുകളും പുറത്തിറക്കുന്നു. ഹരിയാനയിലെ സർക്കാർ നേതാക്കൾ ഇതിന് കൈയ്യടിക്കുകയും ഭക്തിയിൽ ലയിച്ചിരിക്കുകയും ചെയ്യുന്നു. ഹരിയാന സർക്കാർ എത്രയും വേഗം പരോൾ റദ്ദാക്കണ'മെന്നും അവർ ആരോപിക്കുന്നു. റാം റഹിമിന് ഇത്രയധികം പരോളുകൾ നൽകുന്നത് തെറ്റായ നടപടിയാണ്. അതിനൊപ്പം തന്നെ മേയർ ഈ ബലാത്സംഗവീരന്റെ സത്സംഗിൽ പങ്കെടുക്കു്നതും തെറ്റ് തന്നെയാണ്. മറ്റ് തടവുപുള്ളികൾക്കും ഇത്തരത്തിൽ പ്രത്യേകാനുകൂല്യം ലഭിക്കുന്നുണ്ടോയെന്നും അവർ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Find out more: