'പെപ്പെ'യും പിള്ളേരും ഒരുമിക്കുന്ന 'ആനപ്പറമ്പിലെ വേൾ‍ഡ് കപ്പ്' ടീസറെത്തി! നവാഗതനായ നിഖിൽ പ്രേംരാജാണ് രചനയും സംവിധാനവും. കുട്ടൻപിള്ളയുടെ ശിവരാത്രിയെന്ന സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ അസ്സോസിയേറ്റായി പ്രവർത്തിച്ചിട്ടുള്ളയാണ് നിഖിൽ പ്രേംരാജ്. നടൻ ആൻറണി വർഗ്ഗീസ് നായകനാകുന്ന പുതിയ ചിത്രമായ 'ആനപ്പറമ്പിലെ വേൾഡ് കപ്പി'ൻറെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഫുട്ബോൾ കളി പ്രമേയമാക്കിയുള്ള കഥയാണ് ചിത്രം. നിരവധി കുട്ടികളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കുട്ടിക്കുറുമ്പന്മാരാണ് സിനിമയുടെ കരുത്തെന്നാണ് ടീസർ വ്യക്തമാക്കുന്നത്. മലബാറിൽ നടക്കുന്ന ഒരു ഫുട്ബോൾ കഥയാണ് ചിത്രമെന്നും ഫാൻറസിയും സ്പോർട് ഡ്രാമയും ചേർന്ന കഥയാണ്. 




    
  സംഗീതത്തിന് വലിയ പ്രാധാന്യമുള്ള ചിത്രമാണ്. ഫീൽഗുഡ് ഗണത്തിൽ പെടുത്താവുന്ന കഥയാണ്. മൈതാനമില്ലാത്ത കുറച്ച് കുട്ടികൾ മൈതാനം അന്വേഷിച്ചുപോകുന്നതും അവരുടെ സ്വപ്നങ്ങളുമൊക്കെ ചേർന്ന കഥയാണ് ചിത്രമെന്ന് സംവിധായകൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ബാലു വർഗ്ഗീസ്, മനോജ് കെ.ജയൻ സൈജു കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങളായി എത്തുന്നത്. കാൽപ്പന്ത് കളിയുടെ രാജാവ് ഐഎം വിജയനും ചിത്രത്തിലെത്തുന്നുണ്ട്. നാട്ടിലൊക്കെ ഞങ്ങൾ ടീം ചേർന്ന് ക്രിക്കറ്റും ഫുട്ബോളുമൊക്കെ കളിക്കാറുണ്ടെന്നും കുഞ്ഞിപ്പിള്ളേരൊക്കെ കുറെയുള്ള ചിത്രമാണ് ആനപ്പറമ്പിലെ വേൾഡ് കപ്പ് എന്ന ചിത്രമെന്നും ഇതൊരു നല്ല ക്യൂട്ട് സിനിമയായിരിക്കുമെന്നും ആൻ്റണി വർഗ്ഗീസ് പെപ്പെ നേരത്തേ പറഞ്ഞിട്ടുണ്ട്. 





  സ്റ്റാൻലി സി.എസ്, ഫൈസൽ ലത്തീഫ് എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. മലപ്പുറം, നിലമ്പൂർ ഭാഗങ്ങളിലായിട്ടായിരിക്കും ചിത്രത്തിൻ്റെ കൂടുതൽ ഭാഗവും ചിത്രീകരിച്ചിട്ടുള്ളത്. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും പ്രൊജക്ട് ഡിസൈനർ അനൂട്ടൻ വർഗ്ഗീസുമാണ്. അച്ചാപ്പു മൂവി മാജിക്, മാസ്സ് മീഡിയ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിലാണ് 'ആനപ്പറമ്പിലെ വേൾഡ്കപ്പ്' ഒരുങ്ങുന്നത്. ഛായാഗ്രഹണം ഫായിസ് സിദ്ധിഖും സംഗീതം ജെയ്ക്സ് ബിജോയും ചിത്ര സംയോജനം നൗഫൽ അബ്ദുള്ളയും കലാസംവിധാനം രഖിലും കോസ്റ്റ്യും അരുൺ മനോഹറും മേക്കപ്പ് ജിത്തു പയ്യന്നൂരുമാണ് നിർവ്വഹിക്കുന്നത്.


മലബാറിൽ നടക്കുന്ന ഒരു ഫുട്ബോൾ കഥയാണ് ചിത്രമെന്നും ഫാൻറസിയും സ്പോർട് ഡ്രാമയും ചേർന്ന കഥയാണ്. സംഗീതത്തിന് വലിയ പ്രാധാന്യമുള്ള ചിത്രമാണ്. ഫീൽഗുഡ് ഗണത്തിൽ പെടുത്താവുന്ന കഥയാണ്. മൈതാനമില്ലാത്ത കുറച്ച് കുട്ടികൾ മൈതാനം അന്വേഷിച്ചുപോകുന്നതും അവരുടെ സ്വപ്നങ്ങളുമൊക്കെ ചേർന്ന കഥയാണ് ചിത്രമെന്ന് സംവിധായകൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ബാലു വർഗ്ഗീസ്, മനോജ് കെ.ജയൻ സൈജു കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങളായി എത്തുന്നത്. കാൽപ്പന്ത് കളിയുടെ രാജാവ് ഐഎം വിജയനും ചിത്രത്തിലെത്തുന്നുണ്ട്. നാട്ടിലൊക്കെ ഞങ്ങൾ ടീം ചേർന്ന് ക്രിക്കറ്റും ഫുട്ബോളുമൊക്കെ കളിക്കാറുണ്ടെന്നും കുഞ്ഞിപ്പിള്ളേരൊക്കെ കുറെയുള്ള ചിത്രമാണ് ആനപ്പറമ്പിലെ വേൾഡ് കപ്പ് എന്ന ചിത്രമെന്നും ഇതൊരു നല്ല ക്യൂട്ട് സിനിമയായിരിക്കുമെന്നും


మరింత సమాచారం తెలుసుకోండి: