മന്ത്രിയെക്കൊണ്ട് കേരളത്തിന് നയാ പൈസയുടെ ഗുണമില്ലായെന്നു കോടിയേരി ബാലകൃഷ്ണൻ! വില കുറഞ്ഞ സമീപനങ്ങളാണ് കേന്ദ്ര സഹമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. മന്ത്രിയുടെ നീക്കങ്ങൾ ഫെഡറൽ തത്വത്തിന് എതിരാണെന്ന് കോടിയേരി വ്യക്തമാക്കി. കേന്ദ്ര സഹമന്ത്രി വി മുരളീധരനെ കൊണ്ട് കേരളത്തിന് നയാ പൈസയുടെ ഗുണമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്രം കേരളത്തിന് അർഹതപ്പെട്ട മണ്ണെണ്ണ വിഹിതം തരുന്നുണ്ടെന്നും കേരളം ആ വിഹിതം വാങ്ങാതിരിക്കുന്നു എന്നുമാണ് പുതിയ ആരോപണം. ഇത്തരത്തിലുള്ള ഗുണ്ടടിച്ച് ഇന്ധന വില വർധനവിൽ നിന്ന് ജനശ്രദ്ധ തിരിയ്‌ക്കാനാണ് മുരളീധരൻ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.





    കേന്ദ്ര സഹമന്ത്രി വി മുരളീധരൻ എന്തൊക്കെ വിടുവായത്തങ്ങളാണ് വിളിച്ച് പറയുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു.  കേരളത്തിന് വേണ്ടി നയാ പൈസയുടെ ഗുണം മുരളീധരനെ കൊണ്ടില്ല. തീർത്തും വില കുറഞ്ഞ സമീപനങ്ങളാണ് കേന്ദ്ര സഹമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകിയ പദ്ധതിയ്ക്ക് എതിരാണ് കേന്ദ്ര സഹമന്ത്രി മുരളീധരനെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിൽവർ ലൈനെതിരെ വീടുകൾ കയറി പ്രചരണം നടത്തുകയാണ് ഈ കേന്ദ്രസഹമന്ത്രിയെന്ന് കോടിയേരി പറഞ്ഞു. ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന വില മാധ്യമങ്ങളിലൂടെ സമൂഹമൊട്ടാകെ കാണുകയുണ്ടായി. 





മുരളീധരന്റെ ഇത്തരം നീക്കങ്ങൾ ഫെഡറൽ തത്വത്തിന് എതിരാണെന്ന് അദ്ദേഹം ആരോപിച്ചു.  "സുഭാഷ് ചന്ദ്ര ബോസിനെപ്പോലെയുള്ള മഹാന്മാരെ ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കി എന്ന് വിളിച്ചവർ തന്നെപ്പോലെയുള്ളവർക്കെതിരെ അധിക്ഷേപം നടത്തുന്നതിൽ അത്ഭുതമില്ല. സിൽവർ ലൈനിൻ്റെ പേരിൽ കുടിയിറക്ക് ഭീഷണി നേരിടുന്ന ജനങ്ങളുടെ അഭിപ്രായങ്ങൾ അറിയാൻ അവരെ പോയി നേരിട്ട് കാണുന്നതിൽ സിപിഎം എന്തിന് ഇത്രമാത്രം അസ്വസ്ഥത പ്രകടിപ്പിക്കുന്ന എന്നത് ഇതുവരെ മനസിലായിട്ടില്ല.





ഈ പദ്ധതി വികസനമാണോ ജനങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുന്നതാണോ എന്നത് സംബന്ധിച്ച് കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്" - എന്നും മുരളീധരൻ പറഞ്ഞു. കേരളത്തിന് വേണ്ടി താൻ എന്ത് ചെയ്തെന്ന് അറിയണമെങ്കിൽ യുക്രൈനിൽ നിന്ന് എത്തിയ വിദ്യാർഥികളോട് ചോദിച്ചാൽ മതിയെന്ന് വി മുരളീധരൻ പ്രതികരിച്ചു. സിപിഎം നേതാക്കൾ നടത്തുന്ന ആരോപണങ്ങൾക്ക് മറുപടിയാണ് അദ്ദേഹം നൽകിയത്.

Find out more: