പൃഥ്വിയെക്കുറിച്ച് അൽഫോൻസ് പുത്രൻ! നടനും സംവിധായകനുമായ പൃഥ്വിരാജിനും നയൻതാരയ്ക്കും ഒപ്പം 'ഗോൾഡ്' എന്ന സിനിമയാണ് അദ്ദേഹത്തിൻറേതായി അടുത്തതായി അണിയറയിൽ ഒരുങ്ങുന്നത്. അതോടൊപ്പം തന്നെ ഫഹദ് ഫാസിലിനെ നായനാക്കി 'പാട്ട്' എന്ന സിനിമയും അദ്ദേഹം ഒരുക്കുന്നുണ്ട്. ഇപ്പോഴിതാ പൃഥ്വിയെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് അദ്ദേഹം. തൻറെ ഫേസ്ബുക്ക് പോസ്റ്റിന് വന്ന ഒരു കമൻറിന് മറുപടി നൽകവേയാണ് അദ്ദേഹം ഇത് പറഞ്ഞിരിക്കുന്നത്. 'നേരം', 'പ്രേമം' എന്നീ രണ്ടു സിനിമകൾ കൊണ്ട് തന്നെ മലയാള സിനിമയിൽ തൻറെതായ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് അൽഫോൻസ് പുത്രൻ. നിങ്ങളുടെ താല്പര്യത്തെക്കുറിച്ച് നിങ്ങൾക്ക് മടിയുണ്ടെങ്കിൽ, നിങ്ങളുടെ താല്പര്യത്തിൽ മറ്റാരെങ്കിലും താല്പര്യം കാണിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
ഇല്ല എന്നാണ് ഉത്തരം. അതിനാൽ നിങ്ങളുടെ താല്പര്യങ്ങളിൽ നിങ്ങൾ തന്നെ താല്പര്യമെടുക്കുക " എന്നാണ് അൽഫോൻസ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചത്. "നിങ്ങളുടെ താല്പര്യം നിങ്ങളുടേതാണ്, മറ്റാരുടേതുമല്ല. അദ്ദേഹം ജോലിയിൽ വളരെ പ്രഫഷണൽ ആണ്. ആക്ഷൻ വിളിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം തിരക്കഥ വായിച്ച് അഭിനയിക്കാൻ തയ്യാറായിരിക്കും. ഒരു നടനെന്ന എന്ന നിലയിൽ അദ്ദേഹം ഏറെ പ്രചോദനമാണ്, അത് ഞാൻ പറഞ്ഞിട്ടുമുണ്ട്. ഈ കാലമത്രയും അദ്ദേഹം തൻറെ കഴിവുകൾക്ക് മൂർച്ച കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇന്ന് കാണുന്ന നിലയിൽ അദ്ദേഹം എത്തിയിരിക്കുന്നത്. എനിക്കിതൊരു പഠനാനുഭവമായിരുന്നു'', അൽഫോൻസ് പുത്രൻ അതിന് മറുപടി നൽകിയിരിക്കുന്നത് ഇങ്ങനെയാണ്.
ഇതിന് പിന്നാലെയാണ് നിരവധി കമൻറുകൾ വന്നത്. അതിനിടയിലാണ് പൃഥ്വിയെ ഡയറക്ട് ചെയ്തതിനെ കുറിച്ച് ഒരാൾ ചോദിക്കുകയുണ്ടായത്. ''നിരവധി കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു എന്നതാണ് എനിക്കുള്ള അനുഭവം. പ്രേമം പോലെ റിപീറ്റ് വാല്യൂ ഒള്ള സിനിമയാണോ ഗോൾഡ്? എന്നാണ് മറ്റൊരാൾ ചോദിച്ചത്. അത് നിങ്ങളാണ് കണ്ടിട്ട് പറയേണ്ടതെന്നാണ് അൽഫോൻസ് നൽകിയ മറുപടി. പാട്ടിലെ പോലെ ഗോൾഡിലും സംഗീതം നിങ്ങളാണോ എന്നാണ് മറ്റൊരാളുടെ ചോദ്യം. അത് രാജേഷ് മുരുഗേശനാണെന്നാണ് മറുപടി. പ്രേമവും ഗോൾഡും തമ്മിൽ താരതമ്യപ്പെടുത്തിയാലെങ്ങനെ എന്നാണ് വേറോരാളുടെ ചോദ്യം. 'പ്രേമം 9 ഗാനങ്ങളുള്ള ഒരു ജീവചരിത്ര ശൈലിയിലുള്ള റോം കോം ആയിരുന്നു. ഗോൾഡ് ഒരു ത്രില്ലറാണ്, അതിൽ എൻറെ ശൈലിയിലുള്ള നർമ്മങ്ങളുമുണ്ട്. രണ്ടും വ്യത്യസ്ത ഴോണർ സിനിമകളാണ്.
നിങ്ങൾക്ക് ഒരു സിംഹക്കുട്ടിയെയും ആനക്കുട്ടിയെയും താരതമ്യം ചെയ്യാൻ കഴിയില്ലല്ലോ? രണ്ടിനും അതിൻറെതായ ഗുണങ്ങളുണ്ട്', എന്നാണ് അതിന് അൽഫോൻസിൻറെ മറുപടി. അതേസമയം ഗോൾഡിൻറെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. നയൻതാരയാണ് ചിത്രത്തിലെ നായിക. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവരാണ് ഗോൾഡ് സിനിമയുടെ നിർമ്മാതാക്കൾ. ചിത്രത്തിൽ അജ്മൽ അമീർ, മല്ലിക സുകുമാരൻ തുടങ്ങി നിരവധി താരങ്ങളുണ്ട്. പ്രേമം റിലീസ് ചെയ്ത 5 വർഷത്തിന് ശേഷമാണ് അൽഫോൻസ് പുത്രൻ ഫഹദിനെ നായകനാക്കി പാട്ട് എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സിനിമ തുടങ്ങാൻ വൈകിയതോടെ പൃഥ്വിയോടൊപ്പം ഗോൾഡിൻറെ ചിത്രീകരണം നടത്തിയിരുന്നത്. സിനിമ റിലീസിനായി ഒരുങ്ങുകയുമാണ്.
Find out more: