കോൾഡ് കേസ് നായിക അദിതിബാലന്റെ വിശേഷങ്ങൾ അറിയാം! നിവിൻപോളിയുടെ പടവെട്ട്, പൃഥ്വിരാജിനൊപ്പം കോൾഡ് കേസ് തുടങ്ങിയവയാണ് അദിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ. കോൾഡ് കേസിൻറെ വിശേഷങ്ങളുമായി അദിതി സമയം മലയാളത്തോടൊപ്പം ചേരുന്നു. 'അരുവി' എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് അദിതി ബാലൻ. നാടകമേഖലയിൽ നിന്നാണ് അരുവി സിനിമയിലേക്ക് എത്തിയത്. അരുവി എന്ന ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയുണ്ടായി. ഈ സ്ക്രിപ്റ്റ് കേട്ടപ്പോൾ ഏറെ ഇൻറ്രസ്റ്റിങ് ആയിരുന്നു.


   രണ്ട്  റോളിലുള്ളതാണ്. ഹൗറർ, ഇൻവെസ്റ്റിഗേറ്റീവ് നല്ല മിക്സ് ആയിരുന്നു. അതിനാൽ ഇങ്ങനെയൊരു അവസരം കിട്ടിയപ്പോൾ അഭിനയിച്ചു. ചെറുപ്പം തൊട്ടേ ഞാൻ മലയാളം സിനിമകലുടെ ഫാനാണ്. പൃഥ്വിരാജ് സാറിൻറെ ഫാനാണ്. എനിക്ക് ഒരുപാട് ജേണലിസ്റ്റ് സുഹൃത്തുകളുണ്ട്. ഇതിലെ എൻറെ ക്യാരക്ടർ ഒരു ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റാണ്. പക്ഷേ ഈ സിനിമയിൽ പ്ലോട്ടാണ് പ്രധാനം, ക്യാരക്ടറിനേക്കാളും. അതിലെ ഓരോ കഥാപാത്രങ്ങളാണ് ഞങ്ങൾ. പ്ലോട്ടാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. അതിനാൽ തന്നെ ഇത്തരത്തിലൊരു റോളിൽ നിന്ന് ക്യാരക്ടർ ക്രിയേറ്റ് ചെയ്ത് സിനിമയിൽ അഭിനയിക്കേണ്ടിവന്നില്ല.
   


   ഈ സിനിമയ്ക്കായി അത്ര റിഹേഴ്സൽ ചെയ്തിരുന്നില്ല. സത്യസന്ധമായി പറയുകയാണ്, ഇതൊരു ക്വിക് പ്രൊജക്ട് ആയിരുന്നു. എന്നെ വിളിച്ചു, നരേറ്റ് ചെയ്തു, ലോക്ഡൗൺ കഴിഞ്ഞയുടനെ ഞങ്ങൾക്ക് ഷൂട്ടും തുടങ്ങി. ഈ സമയത്ത് വേറെ ഓപ്ഷൻ ഇല്ലല്ലോ. സേഫായിരുന്ന് വീട്ടിലിരുന്ന് കാണമെന്നതാണ് നല്ല ഓപ്ഷൻ. ഈ ചലഞ്ചിങ് സമയത്ത് ഇതൊരു ബെസ്റ്റ് ഓപ്ഷനാണെന്ന് തോന്നുന്നു. പിന്നെ വ്യക്തിപരമായി പറയുകയാണെങ്കിൽ ഞാൻ ചെയ്ത ആദ്യ സിനിമ (അരുവി) തീയേറ്ററിൽ റീച്ച് ആയെങ്കിലും കൂടുതൽ റീച്ച് ആയത് ഒടിടിയിലൂടെയാണ്. കൂറെ മലയാളികളും തമിഴ്നാടിന് പുറത്തുള്ളവരും എന്നെ തിരിച്ചറിഞ്ഞത് അതിനാൽ ഒടിടിയിലൂടെയാണ്. അതിനാൽ ഇത് എനിക്ക് വ്യക്തിപരമായി നേട്ടമാണ്. എന്നാലും ഹൊറർ ത്രില്ലർ സബ്ജ്ട് സിനിമ തീയേറ്ററിൽ സൗണ്ട് എഫക്ടോടെ കാണുമ്പോഴാണ് ഏറെ നല്ലത്.



   അവരവരുടെ സ്ഥത്തിരുന്ന് എല്ലാവ‍‍ർക്കും ഇത് കാണാമല്ലോ, ഏറെ സന്തോഷവതിയാണ്. ഈ സിനിമയിൽ പൃഥ്വിയുടെ ക്യാരക്ടറിന് ഒരു ട്രാക്കുണ്ട്, എനിക്ക് മറ്റൊരു ട്രാക്ക്, ഒരു പോയിൻറിലാണ് ഞങ്ങൾ മീറ്റ് ചെയ്യുന്നത്. ആ മിറ്റിങ് പോയിൻറിലാണ് ട്വിസ്റ്റ് ക്രിയേറ്റാവുന്നത്. അതിനാൽ തന്നെ ഒരുമിച്ച് അധികം സീൻസ് ഉണ്ടായിരുന്നില്ല. പക്ഷേ ഒരുമിച്ചുണ്ടായിരുന്ന മൂന്ന് നാല് ദിവസം ഏറെ മികച്ചതായിരുന്നു. അദ്ദേഹം ഏറെ പ്രൊഫഷണലാണ്, ഡെഡിക്കേറ്റീവ് ആണ്. സെറ്റിൽ വന്ന് സീൻ കഴിയും പിന്നെ പോവും. ഏറെ പ്രൊഫഷണലായിട്ടുള്ളവരോടൊപ്പം വർക്ക് ചെയ്യാൻ തന്നെ എളുപ്പമാണ്.ചെറുപ്പം തൊട്ടേ ഞാൻ അദ്ദേഹത്തിൻറെ ഫാനാണ്. ആദ്യ ദിവസം ചെറിയ പേടിയായിരുന്നു. മലയാളത്തിലെ സൂപ്പർ സ്റ്റാറല്ലേ, പക്ഷേ അതിന് ശേഷം ഞങ്ങൾ കുറെ സംസാരിച്ചും മറ്റുമൊക്കെ കഴിഞ്ഞപ്പോൾ കംഫർട്ടബിൾ ആയി എന്നും നടി പറയുന്നു.

Find out more: