തന്റെ സിനിമ കണ്ട് അച്ഛനും അമ്മയും പ്രതികരിച്ചതിനെക്കുറിച്ച് കല്യാണി പ്രിയദർശൻ മനസ്സ് തുറക്കുന്നു! വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു കല്യാണി മലയാളത്തിലേക്കെത്തിയത്. മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങളിലും കല്യാണി അഭിനയിച്ചിരുന്നു. തല്ലുമാലയാണ് കല്യാണിയുടേതായൊരുങ്ങുന്ന പുതിയ ചിത്രം. ടൊവിനോ തോമസാണ് നായകൻ. മുൻപൊരിക്കലും അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രം തന്നെയാണ് ചിത്രത്തിലേതെന്നായിരുന്നു താരപുത്രി പറഞ്ഞത്. ഇൻഡ്യാഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു താരപുത്രി വിശേഷങ്ങൾ പങ്കിട്ടത്.




  ഹലോയെന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി പ്രിയദർശന്റെ സിനിമാജീവിതം തുടങ്ങിയത്. കഥ കേൾക്കുന്നതിലൊന്നും അച്ഛന് റോളില്ല. ചിലർ വിളിച്ച് കഥ പറയാം കല്യാണിക്ക് കൊടുക്കാമോയെന്ന് ചോദിക്കാറുണ്ട്. അച്ഛൻ എന്നെ വിമർശിക്കുന്നത് പോലെയൊക്കെ തോന്നുമെങ്കിലും അങ്ങനെയല്ല. ഞാൻ സ്വയം ഇംപ്രൂവായി എന്ന് അച്ഛൻ പറയാറുണ്ട്. എനിക്കതിൽ റോളില്ല, ഞാനങ്ങനെ ചെയ്യാറില്ലെന്നാണ് അച്ഛൻ പറയാറുള്ളത്. ഹൃദയം അച്ഛന് ഇഷ്ടമായിരുന്നു. മാനാട് കണ്ടും എന്നെ അഭിനന്ദിച്ചിരുന്നു. എന്റെ ഡബ്ബിംഗും ഇഷ്ടമായിരുന്നു. അമ്മയ്ക്ക് ഞാനെന്ത് ചെയ്താലും ഇഷ്ടമാണ്. അയ്യോ, എന്താ ഡബ്ബ് ചെയ്യാത്തത്, അവർക്ക് നിന്റെ ശബ്ദം മിസ്സായെന്നാണ് അമ്മ പറയാറുള്ളത്.




  നല്ല സപ്പോർട്ടീവാണ്. ഞാൻ മലയാളവും തെലുങ്കും ഡബ്ബ് ചെയ്തിട്ടുണ്ട്, മലബാർ സ്ലാംഗിലുള്ള സംസാരമാണെങ്കിലും എന്റെ ക്യാരക്ടർ വിദേശത്താണ്, അതോണ്ട് എനിക്ക് കുഴപ്പമില്ല. ബ്രോ ഡാഡി ഷൂട്ടിനിടയിലായിരുന്നു ലാൽ മാമയ്‌ക്കൊപ്പമുള്ള ഫോട്ടോ എടുത്തത്. എല്ലാദിവസവും അദ്ദേഹം ജിമ്മിൽ പോവും. വരുന്നില്ലേയെന്ന് എന്നോട് ചോദിക്കും. അങ്ങനെയൊരു ദിവസമാണ് ഞാൻ ഈ ഫോട്ടോ എടുത്തതെന്നായിരുന്നു ജിമ്മിലെ ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ കല്യാണി പറഞ്ഞത്. രാജുവേട്ടനൊപ്പം വർക്ക് ചെയ്യാനെളുപ്പമാണ്, എല്ലാം അദ്ദേഹം അഭിനയിച്ച് കാണിക്കും. 




  അദ്ദേഹമൊരു അഭിനേതാവാണല്ലോയെന്നായിരുന്നു കല്യാണി പറഞ്ഞത്. ഹെലൻ കണ്ടുകഴിഞ്ഞ സമയത്തായിരുന്നു വിനീതേട്ടൻ എന്നോട് ഹൃദയത്തെക്കുറിച്ച് പറഞ്ഞത്. എനിക്കതിൽ റോളില്ല, ഞാനങ്ങനെ ചെയ്യാറില്ലെന്നാണ് അച്ഛൻ പറയാറുള്ളത്. ഹൃദയം അച്ഛന് ഇഷ്ടമായിരുന്നു. മാനാട് കണ്ടും എന്നെ അഭിനന്ദിച്ചിരുന്നു. എന്റെ ഡബ്ബിംഗും ഇഷ്ടമായിരുന്നു. അമ്മയ്ക്ക് ഞാനെന്ത് ചെയ്താലും ഇഷ്ടമാണ്. അയ്യോ, എന്താ ഡബ്ബ് ചെയ്യാത്തത്, അവർക്ക് നിന്റെ ശബ്ദം മിസ്സായെന്നാണ് അമ്മ പറയാറുള്ളത്.

Find out more: