ദൈവം മോളുടെ കാര്യത്തിൽ എന്നോട് പിശുക്ക് കാട്ടി; നന്ദനയുടെ പിറന്നാൾ ദിനം ചിത്ര! മകളുടെ വേർപാട് പോലെ തന്നെ വേദനയാണ് ആ കുട്ടിയുടെ പിറന്നാൾ ദിനം ചിത്ര പങ്കിടുന്ന കുറിപ്പുകൾ. മകളുടെ ഓർമ്മയിൽ ജീവിക്കുന്ന അമ്മയായി ചിത്ര മാറുന്നു എന്നാണ് കുറിപ്പുകൾ സൂചിപ്പിക്കുന്നത്. നന്ദന ഓർമ്മയായിട്ട് പന്ത്രണ്ടുവര്ഷങ്ങൾ പിന്നിട്ടുവെങ്കിലും ഇന്നും ആ ഓർമ്മയിലാണ് അമ്മ മനസ്സ്. എന്റെ ഹൃദയത്തിൽ നീ ഒരു വലിയ വിള്ളൽ ഉണ്ടാക്കിയാണ് പൊയ്‌പോയത് എന്നാണ് ചിത്ര ഇപ്പോൾ കുറിച്ചത്. മകൾ നന്ദനയുടെ വേർപാട് കെ.എസ് ചിത്രക്ക് എന്നും ഒരു തീരാനൊമ്പരമാണ്. മകളുടെ പിറന്നാൾ ദിനം ചിത്ര പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ വൈറലായി മാറുന്നത്. എന്റെ ഹൃദയത്തിൽ നീ ഒരു വലിയ വിള്ളൽ ഉണ്ടാക്കിയാണ് മോളെ പൊയ്‌പോയത് .
ആ വിടവ് നികത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല. എനിക്ക് ഓരോ ദിവസവും നിന്നെ കൂടുതൽ കൂടുതൽ മിസ് ചെയ്യുകയാണ്- എന്നും ചിത്ര കുറിച്ചു. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കണ്മണി ആയിരുന്നു നന്ദന. ജീവന് തുല്യം സ്നേഹിച്ച മകളെ അപ്രതീക്ഷിതമായി ദൈവം തിരിച്ച് വിളിച്ചപ്പോൾ അത് സത്യമാണോ ദുസ്വപ്നമാണോ എന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത തരത്തിലുള്ള ഒരു മരവിപ്പായിരുന്നു തനിക്കെന്ന് ചിത്ര ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അവൾക്ക് സമ്മാനമായി കിട്ടിയ കുഞ്ഞുടുപ്പുകൾ ഇന്നും തന്റെ അലമാരയിൽ സൂക്‌ഷിച്ചുവച്ചിട്ടുണ്ട് എന്നും താരം പറഞ്ഞിരുന്നു. ഓർമയുള്ളിടത്തോളം കാലം നന്ദന എന്നും തങ്ങളുടെ ഹൃദയത്തിൽ ജീവിക്കുമെന്ന് ചിത്ര എപ്പോഴും പറയാറുണ്ട്.
ഏറെ വര്ഷം നടത്തിയ പ്രാർത്ഥനയുടെയും ചികിത്സയുടെയും ഫലമായിട്ടാണ് മകൾ ജനിച്ചത്. പത്തു വർഷത്തോളം ട്രീറ്റ്മെൻ്റ് എടുത്താണ് നന്ദന ജനിച്ചത്. ആരോഗ്യമുള്ള, ദീർഘായുസ്സുള്ള ഒരു കുഞ്ഞിനെ തരണേ എന്നായിരുന്നു. പക്ഷേ അതിൽ ദൈവം തന്നോട് അക്കാര്യത്തിൽ പിശുക്കു കാട്ടി എന്നൊരിക്കൽ ചിത്ര പറഞ്ഞിരുന്നു. മകൾ ഏറെ സ്നേഹമുള്ള കുഞ്ഞായിരുന്നു എന്ന് ചിത്ര ഒരുപാട് സ്ഥലങ്ങളിൽ തുറന്നുപറഞ്ഞിട്ടുണ്ട്. തന്റെ പ്രൊഫെഷന് കുടുംബം തരുന്ന പിന്തുണയെക്കുറിച്ച് സംസാരിക്കവെ അടുത്തിടെയും മകളെ കുറിച്ച് ചിത്ര വാചാല ആയിരുന്നു. ഭർത്താവ് മാത്രമല്ല, എന്റെ മകളും വളരെ അഡ്ജസ്റ്റബിൾ ആയിരുന്നു.
അതുകൊണ്ട് തന്നെ മകൾ ജനിച്ച ശേഷവും എനിക്ക് പാട്ടു പാടാൻ സാധിച്ചു. ഒരമ്മയെന്ന നിലയിൽ ഞാൻ എന്റെ മകൾക്ക് എല്ലാം മനസ്സിലാകണം എന്ന രീതിയിലാണ് ഞാൻ കാര്യങ്ങൾ ഒരുക്കിയത് എന്നാണ് ചിത്ര പറഞ്ഞത്.എന്റെ ഹൃദയത്തിൽ നീ ഒരു വലിയ വിള്ളൽ ഉണ്ടാക്കിയാണ് മോളെ പൊയ്‌പോയത് . ആ വിടവ് നികത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല. എനിക്ക് ഓരോ ദിവസവും നിന്നെ കൂടുതൽ കൂടുതൽ മിസ് ചെയ്യുകയാണ്- എന്നും ചിത്ര കുറിച്ചു. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കണ്മണി ആയിരുന്നു നന്ദന.
Find out more: