മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് കോപ്പിയോ? സോഷ്യൽ മീഡിയയിൽ പരസ്പരം തർക്കിച്ച് താരങ്ങൾ! കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലർ പുറത്തുവന്നിരുന്നു. ഇതോടെ ചിത്രം മറ്റൊരു വെബ്‌സീരീസിന്റെ കോപ്പിയടിയാണെന്ന വാദവുമായി ചിലർ രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകരും താരങ്ങളും എന്തിന് മുകുന്ദൻ ഉണ്ണിവരെ ഇതിനെതിരെ കമന്റുമായി എത്തി. വിനീത് ശ്രീനിവാസനെ നായകനാക്കി ഗോദ, ആനന്ദം, ഉറിയടി, കുരങ്ങ് ബൊമ്മൈ എന്നീ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായിട്ടാണ് സോഷ്യൽ മീഡിയയിൽ ഈ കമന്റ് യുദ്ധം നടക്കുന്നത്. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.
നിങ്ങളെ പോലെ മാറ്റാരും ഇല്ലെന്നും ഇത് തീർച്ചയായും നിങ്ങളുടെ കഥയാണെന്നുമാണ് നടി തൻവി റാം കമന്റ് ചെയ്തിരിക്കുന്നത്. താൻ ഈ സീരിസ് കണ്ടിട്ടില്ല, കോപ്പി ആണോ എന്ന് തനിക്കും സംശയം ഉണ്ടെന്നും അതോണ്ട് കേസിന് പോകെണ്ടന്നുമാണ് സുരാജ് വെഞ്ഞാറമൂട് കമന്റ് ചെയ്തിരിക്കുന്നത്. ഇനി കേസിന് പോകുകയാണെങ്കിൽ തന്റെ പേര് ചേർക്കേണ്ടെന്നും സുരാജ് കമന്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയ്ലറിന് താഴെ ബെറ്റർ സോൾ സീരിസിന്റെ ഫീൽ വരുന്നുണ്ടെന്ന കമന്റുകൾ വന്നതോടെ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി എന്ന പ്രൊഫൈലിൽ നിന്ന് ഇത് തന്റെ കഥയല്ലെ എന്ന് ചോദിച്ചുകൊണ്ട് പോസ്റ്റ് വന്നത്. ഇതിന് താഴെ ബെറ്റർ സോളുമായി ഈ കഥയ്ക്ക് ബന്ധമില്ലെന്നും കേസുമായി മുന്നോട്ട് പോകാനും കോടതിയിൽ കാണാമെന്നുമാണ് വിനീത് ശ്രീനിവാസൻ കമന്റ് ചെയ്തിരിക്കുന്നത്.അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയായി വിനീത് ശ്രീനിവാസൻ ആണ് ചിത്രത്തിൽ എത്തുന്നത്.
ചിത്രം നവംബർ 11 ന് റിലീസ് ചെയ്യും. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് ആണ് ചിത്രം നിർമ്മിക്കുന്നത്. വിമൽ ഗോപാലകൃഷ്ണനും സംവിധായകനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹണം. കഴിഞ്ഞ ദിവസം 'ആദ്യത്തെ സൈക്കിളിൽ ചത്തുപോയ അച്ഛനോടൊപ്പം എന്ന ക്യാപ്ഷനോടെ അഡ്വ. മുകുന്ദൻ ഉണ്ണിയുടെ കഥാപാത്രം ചെറുപ്പത്തിൽ അച്ഛനോടൊപ്പം നിൽക്കുന്നതിന്റെ ഫോട്ടോകളും ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. നേരത്തെ സലിം കുമാറിന്റെ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി എന്ന കഥാപാത്രവും പുതിയ മുകുന്ദൻ ഉണ്ണിയും തമ്മിലുള്ള സംഭാഷണവും ഏറെ ശ്രദ്ധേയമായിരുന്നു. നേരത്തെ 'ഭൂലോക നാറികളായ ഒരുപറ്റം കലാകാരന്മാർ എന്നെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് ഒരു സിനിമയെടുത്തിരിക്കുന്നു. അതും എന്റെ കോട്ടയായ കൽപ്പറ്റയിൽ ജോലിത്തിരക്കിനിടയിൽ എനിക്കിത് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.
ഇപ്പോളവർ അതിന്റെ ട്രെയ്ലർ റിലീസ് ചെയ്യാൻ പോകുന്നു എന്ന് കേൾക്കുന്നു. റിലീസ് ആവട്ടെ, കാണിച്ചുകൊടുക്കാം ഞാനാരാണെന്ന്... ഞാനെന്താണെന്ന്,'' എന്ന് അഡ്വ. മുകുന്ദൻ ഉണ്ണി, കോർപറേറ്റ് ലോയർ, എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് കമന്റുകൾ വരുന്നത്.വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തൻവി റാം, ജഗദീഷ്, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ് കോര, ആർഷ ചാന്ദിനി ബൈജു, നോബിൾ ബാബു തോമസ്, അൽത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ, സുധീഷ്, വിജയൻ കാരന്തൂർ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമറ വിശ്വജിത്ത് ഒടുക്കത്തിൽ, അഭിനവ് സുന്ദർ നായകും നിധിൻ രാജ് അരോളും ചേർന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികൾക്ക് സിബി മാത്യു അലക്സ് ആണ് സംഗീതം പകർന്നിരിക്കുന്നത്.
Find out more: