മൂന്നാറിൽ ഡബിൾ ഡെക്കർ ബസിൽ ഇനി നഗരം കാണാം! സംസ്ഥാനത്തിന് പുറത്തുനിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് കൊച്ചിയുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നത്. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, ഹിൽ പാലസ് മ്യൂസിയം എന്നിങ്ങനെ നീളുന്ന കൊച്ചിയിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകൾ ആസ്വദിക്കാൻ എത്തുന്നവർ നിരവധിയാണ്. കേരളത്തിൽ ഏറ്റവുമധികം വിനോദസഞ്ചാരികൾ എത്തുന്നയിടമാണ് കൊച്ചി നഗരം.മൂന്നാറിൽ സർവീസ് നടുത്ത ഗ്ലാസുള്ള ബസ് മാതൃകയല്ല കൊച്ചിയിൽ അവതരിപ്പിക്കുന്നത്. മുകളിൽ ഓപ്പൺ ഡക്ക് ആയിരിക്കും. താഴെ മികച്ച സീറ്റിങ് സൗകര്യമാണ്. ബസിനുള്ളിൽ ഇരുന്നും നഗരം കാണാവുന്ന തരത്തിലാണ് ക്രമീകരണം. ബസിൻ്റെ നവീകരണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഈ മാസം പതിനഞ്ചിന് മന്ത്രി പി രാജീവ് എറണാകുളം ജെട്ടി സ്റ്റാൻഡിൽ ബസ് ഉദ്ഘാടനം ചെയ്യും. 





മികച്ച സീറ്റിങ് സൗകര്യം, പാട്ട് ആസ്വദിക്കാനുള്ള സംവിധാനം, കുടിവെള്ളം, ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യം എന്നിവ ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ബസിൽ ഉണ്ടാകും. ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും. കണ്ണൂർ തലശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തിയിരുന്ന ഓപ്പൺ - ടോപ്പ് ബസാണ് കൊച്ചിയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള പദ്ധതിക്കായി എത്തിയിരിക്കുന്നത്. 80 സീറ്റുകളുള്ള ഡബിൾ ഡെക്കർ ബസ് സഞ്ചാരികൾക്ക് പുത്തൻ അനുഭവമാകും നൽകുക. വൈകുന്നേരം അഞ്ചുമണിക്ക് ബോട്ട് ജെട്ടി സ്റ്റാൻഡിൽ നിന്ന് യാത്ര ആരംഭിക്കുന്ന ബസ് ഏറെ സഞ്ചാരികൾ എത്തുന്ന മറൈൻ ഡ്രൈവ്, ഹൈക്കോടതി, ഗോശ്രീ പാലം എന്നിവടങ്ങളിലൂടെ സഞ്ചരിച്ച് കാളമുക്ക് ജങ്ഷനിൽ എത്തുന്ന തരത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.




തിരിച്ച് ഹൈക്കോടതി, കച്ചേരിപ്പടി, എംജി റോഡ്, തേവര, വെണ്ടുരുത്തി പാലം, നേവൽ ബേസ്, തോപ്പും പടിബിഒടി പാലം എന്നിവടങ്ങളിലെത്തും. ബിഒടി പാലത്തിൽ എത്തുന്നതിന് മുൻപ് ഇടത്തേക്ക് തിരിയുന്ന ബസ് കായൽ തീരത്തെ പാർക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആസ്വദിക്കാൻ അവസരമൊരുക്കും. രാത്രി എട്ടുമണിയോടെ തിരികെ സ്റ്റാൻഡിൽ എത്തിച്ചേരുകയും ചെയ്യും.കൊച്ചി നഗരത്തിൻ്റെ സൗന്ദര്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി പുതിയ പദ്ധതി ആരംഭിക്കാനൊരുങ്ങുകയാണ് കെഎസ്ആർടിസി ടൂറിസം സെൽ. 




കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രമായ മൂന്നാറിലും തിരുവനന്തപുരത്തും പരീക്ഷിച്ച് വിജയിച്ച ഡബിൾ ഡെക്കർ ബസ് സർവീസ് കൊച്ചിയിലും അവതരിപ്പിക്കാനൊരുങ്ങുകയാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. കൊച്ചി നഗരത്തിൻ്റെ ഭംഗി ആസ്വദിക്കാൻ നിരത്തിലിറക്കുന്ന ബസിൻ്റെ അവസാനവട്ട മിനുക്കുപണികൾ ആലുവയിലെ ഗാരേജിൽ പുരോഗമിക്കുകയാണ്.  ദിവസവും ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന മൂന്നാറിൽ ആരംഭിച്ച ഡബിൾ ഡെക്കർ ബസ് സഞ്ചാരികൾ ഏറ്റെടുത്തിരുന്നു. ദിവസവും നൂറുകണക്കിനാളുകളാണ് ഡബിൾ ഡെക്കർ ബസിലെ യാത്ര അസ്വദിക്കാനായി എത്തുന്നത്.

Find out more: