ലക്ഷദ്വീപിൽ ജനാധിപത്യം സ്ഥാപിക്കുക: രാഷ്ട്രപതിക്ക് ഒരു ലക്ഷം മെയിൽ അയക്കും! ലക്ഷദ്വീപ് വിഷയം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഒരു ലക്ഷം മെയിൽ അയയ്ക്കാൻ കാമ്പെയിനുമായി ഡിവൈഎഫ്ഐ. മന്ത്രി പിഎ മുഹമ്മദ് റിയാസാണ് കാമ്പെയിൻ ഉദ്ഘാടനം ചെയ്തത്. ലക്ഷദ്വീപിൽ ജനാധിപത്യം പുനസ്ഥാപിക്കുക, ജനവിരുദ്ധ നയങ്ങൾ റദ്ദ് ചെയ്യുക, ജനാധിപത്യ വിരുദ്ധ നയങ്ങൾ നടപ്പാക്കിയ അഡ്മിനിസ്ട്രേറ്ററെ മടക്കി വിളിക്കുക. തുടങ്ങിയ കാര്യങ്ങളാണ് ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നത്. ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാടാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.
പൗരന്റെ അവകാശങ്ങൾ ഹനിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ലക്ഷദ്വീപിനെ സംഘപരിവാർ മറ്റൊരു വർഗ്ഗീയ പരീക്ഷണ ശാലയാക്കി മാറ്റുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം പറഞ്ഞു. വർഗീയ ഉന്മൂലനം ലക്ഷ്യമിട്ട് അവിടുത്തുകാരെ കുടിയിറക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മാത്രമല്ല പൃഥ്വിരാജിനെതിരായ സംഘപരിവാർ അധിക്ഷേപത്തെ എതിർത്തു സംസ്‌ഥാനത്തെ മുഖ്യ മന്ത്രി പിണറായി വിജയൻ. അഭിപ്രായം പറഞ്ഞതിൻ്റെ പേരിൽ സംഘപരിവാർ സംഘടനകൾ താരത്തിനെതിരെ നടത്തുന്നത് അപകീർത്തികരമായ പ്രചാരണങ്ങളാണ്. ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിൻ്റെ ഭാഗത്ത് നിന്നുമുണ്ടായത് സമൂഹത്തിൻ്റെ വികാരമാണെന്നും കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
അസഹിഷ്‌ണുത പ്രകടിപ്പിക്കുന്ന സംഘപരിവാറിനോട് വിയോജിപ്പ് തന്നെയാണ് നമ്മുടെ നാട് നിൽക്കുക. ശരിയായ രീതിയിലുള്ളതാണ് പൃഥ്വിരാജിൻ്റെ പ്രതികരണം. ഇത്തരം കാര്യങ്ങളിൽ പൃഥ്വിരാജിനെ പോലെ എല്ലാവരും മുന്നോട്ടുവരാൻ സന്നദ്ധമാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിൽ ജീവിക്കുന്ന ഏതൊരാൾക്കും ഉണ്ടാകുന്ന വികാരമാണ് പൃഥ്വിരാജിനുമുണ്ടായത്. എല്ലാ കാര്യങ്ങളോടും അസഹിഷ്‌ണുതയുള്ള നിലപാടാണ് സംഘപരിവാറിൻ്റേത്. അതേ നിലപാട് തന്നെയാണ് പൃഥ്വിരാജിനെതിരെ അവർ പുറത്തെടുത്തത്. എന്നാൽ അതിനോ നമ്മുടെ സമൂഹത്തിന് യോജിപ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതായത് ലക്ഷദ്വീപ് വിവാദത്തിൽ പ്രതികരിച്ച പൃഥ്വിരാജിനെതിരെ സംഘപരിവാർ സംഘടനകൾ നടത്തുന്ന സൈബർ അധിക്ഷേപം രൂക്ഷമായി തുടരുകയാണ്. മുതിർന്ന ബിജെപി നേതാക്കൾ അടക്കമുള്ളവർ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. രൂക്ഷമായ ഭാഷയിലാണ് താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നത്. ഈ സാഹചര്യത്തിലാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത്. കേരളത്തിൽ ജീവിക്കുന്ന ഏതൊരാൾക്കും ഉണ്ടാകുന്ന വികാരമാണ് പൃഥ്വിരാജിനുമുണ്ടായത്. എല്ലാ കാര്യങ്ങളോടും അസഹിഷ്‌ണുതയുള്ള നിലപാടാണ് സംഘപരിവാറിൻ്റേത്. അതേ നിലപാട് തന്നെയാണ് പൃഥ്വിരാജിനെതിരെ അവർ പുറത്തെടുത്തത്. എന്നാൽ അതിനോ നമ്മുടെ സമൂഹത്തിന് യോജിപ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Find out more: