മിന്നൽ ഷിബു വീണ്ടും എത്തിയേ.. ക്യാമ്പസ് വിസിറ്റിൻ്റെ ഭാഗമായി നടൻ ഗുരു സോമസുന്ദരം! വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹയയുടെ റിലീസിനോട് അനുബന്ധിച്ച് നടന്ന ക്യാംപസ് വിസിറ്റിന്റെ ഭാഗമായി ഗുരു സോമസുന്ദരം എത്തിയത് മിന്നൽ ഷിബുവായാണ്. സിക്സ് സിൽവർ സോൾ സ് സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിനു മുന്നോടിയായാണ് ഹയ ടീം കാമ്പസുകൾ സന്ദർശിക്കുന്നത്. സ്‌കൂൾ ഓഫ് കമ്യൂണിക്കേഷൻ ആന്റ് മാനേജ്മെന്റ് സ്റ്റഡീസിന്റെ കളമശ്ശേരിയിലെ പ്രധാന ക്യാമ്പസിൽ നിന്നായിരുന്നു തുടക്കം.മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറൊ മിന്നൽമുരളി മലയാള സിനിമയ്ക്ക് അഭിമാനകരമായ ഒരു അദ്ധ്യായമാണ്. ചിത്രത്തിൽ ഷിബു എന്ന കാഥാപാത്രമായി എത്തിയ ഗുരു സോമസുന്ദരവും ഇന്ന് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചിത്രം നവംബർ 25 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. 24 പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ് ഹയ.
ചിത്രത്തിന്റെ ടീസർ മുമ്പ് പുറത്തുവിട്ടിരുന്നു. ഒരു കോളേജും അവിടത്തെ ക്യാമ്പസ് ജീവിതവുമാണ് ടീസറിൽ പ്രധാനമായും കാണിച്ചിരിക്കുന്നത്. കൂടതെ ഇവരുടെ മാതാപിതാക്കളെയും ടീസറിൽ കാണിക്കുന്നുണ്ട്. ക്യാംപസ് ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് ഹയ. 'ഗോഡ്സ് ഓൺ കൺട്രി' എന്ന ചിത്രത്തിന് ശേഷം വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ലോകകപ്പിനു സ്വാഗതമോതി എസ് സി എം എസ് സംഘടിപ്പിച്ച കാൽപന്ത് മത്സരത്തിന്റെ ഉദ്ഘാടനവും ഇതിനൊപ്പം നടന്നു. ഹയയിലെ മുഖ്യ താരം ഗുരു സോമസുന്ദരം പന്ത് തട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മസാല കോഫി ബാൻഡിലെ വരുൺ സുനിലാണ് സംഗീതം. സന്തോഷ് വർമ്മ, മനു മഞ്ജിത്, പ്രൊഫ.പി.എൻ. ഉണ്ണികൃഷ്ണൻ പോറ്റി, ലക്ഷ്മി മേനോൻ , സതീഷ് ഇടമണ്ണേൽ എന്നിവരാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്. കെ.എസ്.ചിത്ര, ജുവൻ ഫെർണാണ്ടസ്, രശ്മി സതീഷ്, അസ്ലം അബ്ദുൽ മജീദ്, വരുൺ സുനിൽ ,ബിനു സരിഗ, വിഷ്ണു സുനിൽ എന്നിവരാണ് ഗായകർ. ജിജു സണ്ണി ക്യാമറയും അരുൺ തോമസ് എഡിറ്റിഗും നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ എസ്. മുരുഗൻ, പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ സണ്ണി തഴുത്തല. ഫിനാൻസ് കൺട്രോളർ മുരളീധരൻ കരിമ്പന.അസോ. ഡയറക്ടർ സുഗതൻ, ആർട്ട് സാബുറാം, മേയ്ക്കപ്പ് ലിബിൻ മോഹൻ, സ്റ്റിൽസ് അജി മസ്‌ക്കറ്റ്, വി എഫ് എക്സ് ലവകുശ, ഡിജിറ്റൽ മാർക്കറ്റിംഗ് എന്റർടൈൻമെന്റ് കോർണർ, പി ആർ ഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
24 പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ് ഹയ. ചിത്രത്തിന്റെ ടീസർ മുമ്പ് പുറത്തുവിട്ടിരുന്നു. ഒരു കോളേജും അവിടത്തെ ക്യാമ്പസ് ജീവിതവുമാണ് ടീസറിൽ പ്രധാനമായും കാണിച്ചിരിക്കുന്നത്. കൂടതെ ഇവരുടെ മാതാപിതാക്കളെയും ടീസറിൽ കാണിക്കുന്നുണ്ട്. ക്യാംപസ് ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് ഹയ. 'ഗോഡ്സ് ഓൺ കൺട്രി' എന്ന ചിത്രത്തിന് ശേഷം വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
Find out more: