ബിബിനും വിഷ്ണുവും ഇനി സംവിധായകറായി തിളങ്ങും; വെടിക്കെട്ടു'മായി എത്തുന്ന ചുവരെഴുത്തുകൾ ശ്രദ്ധേയം! പോസ്റ്ററുകളും ഫ്‌ളെക്‌സ് ബോർഡുകളായും പ്രത്യക്ഷപ്പെട്ടു തുടങ്ങിയ സിനിമ പേരുകളിൽ നിന്ന് വ്യത്യസ്തമായി വീണ്ടും ചുവരെഴുത്തിലേയ്ക്ക് കടക്കുകയാണ് വെടിക്കെട്ട് സിനിമയുടെ അണിയറ പ്രവർത്തകർ. അഭിനേതാക്കളും തിരക്കഥാകൃത്തുക്കളുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന 'വെടിക്കെട്ട്' എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം ഒരുക്കിയ ചുമരെഴുത്തുകളാണ് ജനശ്രദ്ധ പിടിച്ചിരിക്കുന്നത്. പോസ്റ്ററുകളും ഫ്‌ളെക്‌സ് ബോർഡുകളായും പ്രത്യക്ഷപ്പെട്ടു തുടങ്ങിയ സിനിമ പേരുകളിൽ നിന്ന് വ്യത്യസ്തമായി വീണ്ടും ചുവരെഴുത്തിലേയ്ക്ക് കടക്കുകയാണ് വെടിക്കെട്ട് സിനിമയുടെ അണിയറ പ്രവർത്തകർ.
അഭിനേതാക്കളും തിരക്കഥാകൃത്തുക്കളുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന 'വെടിക്കെട്ട്' എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം ഒരുക്കിയ ചുമരെഴുത്തുകളാണ് ജനശ്രദ്ധ പിടിച്ചിരിക്കുന്നത്.കൈയ്യിൽ ആയുധവും പിടിച്ച് വളരെ ഗൗരവത്തിൽ നിൽക്കുന്ന വിഷ്ണു അടങ്ങുന്ന പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പറിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജിയോ ജോസഫും, ഹന്നാൻ മാരാമുറ്റവും ആണ് സഹനിർമ്മാണം. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.
രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൽ ജോൺകുട്ടിയാണ് ചിത്രസംയോജനം നിർവ്വഹിക്കുക. പുതുമുഖങ്ങളെ അണിനിരത്തി വിഷ്ണുവും ബിബിനും ഒരുക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററും ശ്രദ്ധേയമാകുകയാണ്. കലാ സംവിധാനം സജീഷ് താമരശ്ശേരിയും ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ, ജിതിൻ ദേവസ്സി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ എന്നിവർ ചേർന്നാണ്. പശ്ചാത്തല സംഗീതം അൽഫോൺസ്, ലൈൻ പ്രൊഡ്യൂസർ പ്രിജിൻ ജെ.പി, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ് കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, കോസ്റ്റ്യൂം ഇർഷാദ് ചെറുകുന്ന്, ചീഫ് അസോ.
ഡയറക്ടർ രാജേഷ് ആർ കൃഷ്ണൻ, ആക്ഷൻ ഫിനിക്‌സ് പ്രഭു, മാഫിയ ശശി, സൗണ്ട് ഡിസൈൻ എ.ബി ജുബിൻ, ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമിനിക്, റോബിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മനേജേർ ഹിരൻ, നിതിൻ ഫ്രഡ്ഡി, നൃത്ത സംവിധാനം ദിനേശ് മാസ്റ്റർ, അസോ. ഡയറക്ടർ സുജയ് എസ് കുമാർ, ഗ്രാഫിക്‌സ് നിധിൻ റാം, ഡിസൈൻ ടെൻപോയിന്റ്, സ്റ്റിൽസ് അജി മസ്‌ക്കറ്റ്, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Find out more: