രൺബീറിന്റെ ഡേറ്റിംഗും വൺ നൈറ്റ് സ്റ്റാൻഡും ബ്രേകപ്പും! ആലിയ ഭട്ടുമായുള്ള വിവാഹവും ഇരുവർക്കും കുഞ്ഞു പിറന്നതും ബോളിവുഡ് കാര്യമായി തന്നെ ആഘോഷിച്ചിരുന്നു. ഇപ്പോൾ 40 -ാം വയസിൽ അച്ഛനായി മാറിയിരിക്കുകയാണ് രൺബീർ കപൂർ. റാഹ എന്നാണ് തങ്ങളുടെ പൊന്നോമനയ്ക്ക് നൽകിയിരിക്കുന്ന പേരെന്നു ദിവസങ്ങൾക്കു മുമ്പാണ് താര ദമ്പതികൾ പുറത്തുവിട്ടത്. ഒന്നര പതിറ്റാണ്ടോളമായി തൻ്റെ താരമൂല്യം ഒട്ടും കുറയാതെ ബോളിവുഡിൽ നിറഞ്ഞു നിൽക്കാൻ രൺബിറിനു കഴിയുന്നുണ്ട്. 2007 ൽ സാവരിയ എന്ന ചിത്രത്തിലൂടെയായിരുന്നു രൺബീറിൻ്റെ നായകനായുള്ള അരങ്ങേറ്റം. സിനിമയിലെത്തുന്നതിനു മുമ്പും അതിനു ശേഷവും നിരവധി പ്രണയ കഥകളിലെ നായകനായിരുന്നു രൺബീർ. ഡേറ്റിംഗും വൺ നൈറ്റ് സ്റ്റാൻഡും ബ്രേക്ക് അപ്പുമൊക്കെയായി രൺബീറിൻ്റെ സിനിമകൾ എന്നപോലെ പ്രണയ കഥകളും വാർത്തകളും ഹിറ്റായിരുന്നു.
ബോളിവുഡിൻ്റെ ചോക്ലേറ്റ് ഹീറോ രൺബീർ കപൂർ ഇന്നു തികഞ്ഞ ഒരു കുടുംബനാഥനും അച്ഛനുമാണ്.2007 ൽ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത റൊമാൻ്റിക് സിനിമയായിരുന്നു സാവരിയ. 25 -ാം വയസിൽ രൺബീർ നായകനായി അരങ്ങേറിയ സാവരിയയിലൂടെയാണ് ബോളിവുഡ് താരം അനിൽ കപൂരിൻ്റെ മകൾ സോനം കപൂറിൻ്റെയും അരങ്ങേറ്റം. ആദ്യമായി ജോഡികളായിരുന്ന ഇരുവരും ഡേറ്റിംഗിലായിരുന്നു എന്നും പിന്നീട് ദീപിക പദുക്കോണിനു വേണ്ടി സോനത്തിൽ നിന്നും രൺബീർ അകന്നെന്നും പറയുന്നു. രൺബീറിൻ്റെ സാവരിയയുടെ സമയത്താണ് ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് നായികയായി ദീപിക പദുക്കോൺ അരങ്ങേറ്റം കുറിച്ചത്. പിന്നീട് രൺബീരും ദീപികയും നാലു ചിത്രങ്ങളിൽ ജോഡികളാവുകയും വലിയ വിജയങ്ങൾ നേടുകയും ചെയ്തു.
ബച്ച്നാ എയ് ഹസീനോ, ബോംബെ ടാക്കീസ്, യെ ജവാനി ഹെയ് ദിവാനി, തമാശ എന്നീ ചിത്രങ്ങൾ ലക്കി കോമ്പോയാക്കി മാറ്റി. ഇരുവരും ഏറെ നാൾ പ്രണയത്തിലായിരുന്നെങ്കിലും പിന്നീട് പിരിയുകയായിരുന്നു. ഒന്നിച്ച് അഭിനയിച്ച നാലു ചിത്രങ്ങളിൽ മൂന്നെണ്ണം 100 കോടി ക്ലബിൽ ഇടം നേടിയ ഹിറ്റ് പെയറായിരുന്നു കത്രീന കൈഫ് - രൺബീർ കപൂർ. അജബ് പ്രേം കി ഗസബ് കഹാനി, രാജ്നീതി, ബോംബെ ടാക്കീസ്, ജഗ്ഗാ ജസൂസ് എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചത്. ഒരുമിച്ച് അഭിനയിച്ച സമയത്താണ് സ്ക്രീനിൽ എന്ന പോലെ ജീവിതത്തിലും ഇരുവരും പ്രണയിച്ചത്. എന്നാൽ ഈ ബന്ധം കുടുംബങ്ങൾ അംഗീകരിച്ചിരുന്നില്ല. ഒടുവിൽ പ്രണയത്തിൽ നിന്നും ഒരുമിച്ച് തന്നെ പിന്മാറി.
നിർഭാഗ്യവശാൽ മൂന്നാമതൊരു വ്യക്തിയുടെ ഇടപെടലാണ് ഇവരുടെ ബന്ധ ത്തിൽ വിള്ളൽ വീഴ്ത്തിയതെന്നു പറയുന്നു. അഞ്ചാന അഞ്ചാനി, ബർഫി തുടങ്ങിയ ചിത്രങ്ങളിലാണ് പ്രിയങ്ക ചോപ്രയും രൺബീറും ഒന്നിച്ച് അഭിനയിക്കുന്നത്. പിന്നീട് ഇരുവരും ഡേറ്റിംഗിലാണെന്ന് ബി ടൗണിൽ പ്രചരിച്ചിരുന്നു. വെള്ളിത്തിരയിൽ എന്ന പോലെ ജീവിതത്തിലും ഏറെ പൊരുത്തമുള്ള ജോഡിയെന്ന് എല്ലാവരും വിലയിരുത്തിയ ബന്ധമായിരുന്നു ഇവരുടേത്. എന്നാൽ കാലക്രമേണ ആ ബന്ധവും അകന്നു.
Find out more: