കുഞ്ഞന് ബ്ലഡ് കാൻസറായിരുന്നു; അസുഖത്തെക്കുറിച്ച് ചോദിച്ചവർക്ക് മറുപടിയുമായി അമ്മയും മകളും! അടുത്തിടെയായിരുന്നു നന്ദൂസ് വ്‌ളോഗിലൂടെയായി നന്ദനയും വിശേഷങ്ങൾ പങ്കുവെച്ച് തുടങ്ങിയത്. തന്റെ അസുഖത്തെക്കുറിച്ചും വീട്ടിലെ കാര്യങ്ങളെക്കുറിച്ചും ചോദിച്ചവർക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് അമ്മയും മകളും. കുഞ്ഞനെന്നാണ് നന്ദുവിനെ വീട്ടിൽ വിളിക്കുന്നത്. യൂട്യൂബ് ചാനലിലൂടെയായി പ്രേക്ഷകർക്ക് പരിചിതരാണ് ഉപ്പും മുളകും കുടുംബം. കുടുംബത്തിലെ മൂത്ത മകളായ പൊന്നുവും രണ്ടാമത്തെ മകളായ നന്ദനയും യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കിടാറുണ്ട്. കുഞ്ഞനെന്തായിരുന്നു അസുഖമെന്നായിരുന്നു ഒരാൾ ചോദിച്ചത്. കുഞ്ഞന് ബ്ലഡ് കാൻസറായിരുന്നു. രണ്ടര വയസിൽ വന്നതാണ്. ആറര വർഷത്തോളം ചികിത്സയിലായിരുന്നു. ആർസിസിയിലായിരുന്നു ട്രീറ്റ്‌മെന്റ്. എന്താണ് അസുഖമെന്ന് കുറേനാൾ എനിക്കും അറിയില്ലായിരുന്നു. ആറാം ക്ലാസിലെത്തിയപ്പോഴാണ് ഞാൻ അറിഞ്ഞത്. ടീച്ചേഴ്‌സിനോട് പറഞ്ഞിരുന്നു.





അതുകേട്ട് ഒരു കുട്ടി വന്നിട്ട് നിനക്ക് ഇതായിരുന്നോ അസുഖമെന്ന് ചോദിച്ചു. അങ്ങനെയാണ് ഞാൻ വീട്ടിൽ വന്ന് ചോദിച്ചത്. കുഞ്ഞനെന്തായിരുന്നു അസുഖമെന്നായിരുന്നു ഒരാൾ ചോദിച്ചത്. കുഞ്ഞന് ബ്ലഡ് കാൻസറായിരുന്നു. രണ്ടര വയസിൽ വന്നതാണ്. ആറര വർഷത്തോളം ചികിത്സയിലായിരുന്നു. ആർസിസിയിലായിരുന്നു ട്രീറ്റ്‌മെന്റ്. എന്താണ് അസുഖമെന്ന് കുറേനാൾ എനിക്കും അറിയില്ലായിരുന്നു. ആറാം ക്ലാസിലെത്തിയപ്പോഴാണ് ഞാൻ അറിഞ്ഞത്. ടീച്ചേഴ്‌സിനോട് പറഞ്ഞിരുന്നു. അതുകേട്ട് ഒരു കുട്ടി വന്നിട്ട് നിനക്ക് ഇതായിരുന്നോ അസുഖമെന്ന് ചോദിച്ചു. അങ്ങനെയാണ് ഞാൻ വീട്ടിൽ വന്ന് ചോദിച്ചത്. കല്യാണാലോചന വരുന്ന സമയത്ത് ഇത് ബാധിക്കുമെന്നായിരുന്നു ചിലർ പറഞ്ഞത്. ഇത് പറഞ്ഞിട്ടേ കല്യാണം കഴിക്കുള്ളൂ. ഇതൊക്കെ അറിഞ്ഞിട്ട് ഉൾക്കൊള്ളാൻ പറ്റുന്നവർ എന്നെ കല്യാണം കഴിച്ചാൽ മതി. ഒന്നും ഒളിപ്പിച്ചുവെച്ച് നമ്മൾ വിവാഹം നടത്തില്ല.





ഒരു അസുഖം കാരണം കല്യാണം കഴിക്കേണ്ട കാര്യമില്ലെന്നാണ് എനിക്ക് തോന്നുന്നതെന്നായിരുന്നു അമ്മ പറഞ്ഞത്. വിവാഹശേഷമാണ് ഇങ്ങനെയൊരു അവസരം വരുന്നതെങ്കിലോ, നമുക്ക് പങ്കാളിയെ ഉപേക്ഷിക്കാനാവുമോ ഇല്ലല്ലോയെന്നായിരുന്നു അമ്മ ചോദിച്ചത്. ഞാനിപ്പോൾ പത്താം ക്ലാസിലാണ്. ഇനി പരീക്ഷ മാത്രമേയുള്ളൂ. എന്താണ് ക്ലാസിലേക്ക് പോവാത്തതെന്ന് ചോദിക്കരുത്. മോഡലിംഗിലൊക്കെ താൽപര്യമുണ്ട്. പക്ഷേ, ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ ചമ്മലാണ്. എന്റെ എൻഗേജ്‌മെന്റൊന്നും കഴിഞ്ഞിട്ടില്ല ട്ടോ. കഴിഞ്ഞുവെന്ന് പറഞ്ഞോളൂ, അവർക്ക് സമാധാനം കിട്ടണമെങ്കിൽ അങ്ങനെ പറഞ്ഞോയെന്നായിരുന്നു അമ്മ പറഞ്ഞത്. കല്യാണം അടുത്ത വർഷം കാണുമെന്നും പറഞ്ഞേര്.





 പൊന്നു നടത്തിയ മേക്കോവർ വീഡിയോ വൈറലായതോടെയാണ് നന്ദുവിന്റെ എൻഗേജ്‌മെന്റ് കഴിഞ്ഞോയെന്ന ചോദ്യം വന്നത്. കല്യാണം ഉടനെയൊന്നുമുണ്ടാവില്ല. 18 വയസായി അവൾക്ക് കല്യാണം കഴിക്കാൻ തോന്നിയാൽ കഴിച്ചോട്ടെയെന്നായിരുന്നു അമ്മ പറഞ്ഞത്. ഉടനെയൊന്നുമുണ്ടാവില്ല, പിന്നെ എല്ലാം യോഗം പോലെയെന്നായിരുന്നു നന്ദുവിന്റെ മറുപടി. പെട്ടെന്നില്ല എന്ന് പറഞ്ഞിട്ട് എങ്ങാനും നടന്നാൽ കേറി മേയരുത്. പ്ലസ് ടു ഒക്കെ കഴിഞ്ഞാൽ ഞങ്ങൾ നോക്കിയെന്നൊക്കെ വരുമെന്നായിരുന്നു അമ്മ കൂട്ടിച്ചേർത്തത്.

Find out more: