നമ്മളൊന്നുമല്ലാതിരുന്ന സമയം മുതൽ കൂടെയുള്ളവരെയാണല്ലോ നമ്മുടെ യഥാർത്ഥ സുഹൃത്തുക്കൾ, ആ ഒരു സമയം മുതൽ എനിക്കൊപ്പം നിന്നതാണ് നീന; കൃഷ്ണ ശങ്കറിന്റെ കുടുംബ വിശേഷങ്ങൾ! അൽഫോൺസ് പുത്രൻ ചിത്രമായ നേരത്തിലൂടെയായിരുന്നു കൃഷ്ണയുടെ അരങ്ങേറ്റം. പ്രേമത്തിലെ കോയയെ അവതരിപ്പിച്ചതോടെയാണ് കൃഷ്ണയെ കൂടുതൽ പേർ തിരിച്ചറിഞ്ഞത്. പ്രേമത്തിലെ ഓണം സെലിബ്രേഷൻ ശരിക്കും ഓണം പോലെയായിരുന്നു. ഓണമല്ലാത്ത സമയത്ത് ഓണസദ്യയൊക്കെയായിരുന്നു. പ്രേമം റിലീസ് ചെയ്ത ഓണം ജീവിതത്തിൽ മറക്കില്ലെന്ന് അദ്ദേഹം പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വിശേഷങ്ങൾ പങ്കുവെച്ചത്.
വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെയായി ശ്രദ്ധിക്കപ്പെട്ട അഭിനേതാവാണ് കൃഷ്ണ ശങ്കർ.
എന്നെയല്ലാതെ വേറെയാരെയും കല്യാണം കഴിക്കില്ലെന്ന് വാശി പിടിച്ച് നിൽക്കുകയായിരുന്നു അവൾ. അന്ന് ഞാൻ അസിസ്റ്റന്റാണ്. രക്ഷപ്പെടുമോയെന്ന് പോലും അറിയില്ലായിരുന്നു. അതുകൊണ്ടല്ലേ മര്യാദയ്ക്ക് അഭിനയിക്കൂയെന്ന് പറഞ്ഞ് എന്നെ വഴക്ക് പറയുന്നത്. ഇല്ലെങ്കിൽ പട്ടിണിയാവുമെന്ന് അവൾക്കറിയാമല്ലോ. എന്നെയൊക്കെ സഹിക്കാൻ നല്ല പാടാണ്, ഇടയ്ക്ക് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. അക്കാര്യത്തിൽ നിന്നെ സമ്മതിക്കണം നീന എന്ന് ഞാൻ അവളോട് തന്നെ പറഞ്ഞിട്ടുണ്ട്. നമ്മളൊന്നുമല്ലാതിരുന്ന സമയം മുതൽ കൂടെയുള്ളവരെയാണല്ലോ നമ്മുടെ യഥാർത്ഥ സുഹൃത്തുക്കൾ എന്ന് പറയുന്നത്. ആ ഒരു സമയം മുതൽ എനിക്കൊപ്പം നിന്നതാണ് നീന.
ഡിഗ്രിയൊക്കെ കഴിഞ്ഞ് ജോലി ഇല്ലാതെ നിന്നപ്പോഴും, ഫോട്ടോഗ്രഫി പഠിക്കാനായി പോയപ്പോഴുമെല്ലാം അവളുടെ സപ്പോർട്ടുണ്ടായിരുന്നു. നിവിനുമായി അടുത്ത സൗഹൃദമുണ്ട് കൃഷ്ണയ്ക്ക്. പുതിയ സിനിമ റിലീസാവുമ്പോൾ അതുകണ്ട് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാറുണ്ട്. പടവെട്ട് കണ്ട് ഞാൻ വിളിച്ചിരുന്നു. അതെനിക്ക് ഇഷ്ടപ്പെട്ടിരുന്നു. അതിലെ ഫൈറ്റ് അവൻ നന്നായി ചെയ്തിട്ടുണ്ടായിരുന്നു. അൽഫോൺസ് പുതിയ സിനിമ ചെയ്യുന്നത് തമിഴിലാണ്. അതിൽ റോളുണ്ടാവാൻ ചാൻസ് കുറവാണ്. മലയാളം പറയുന്ന തമിഴനെ വേണ്ടിവരില്ലെന്നാണ് തോന്നുന്നതെന്നുമായിരുന്നു കൃഷ്ണ ശങ്കർ പറഞ്ഞത്.
പ്രേമം റിലീസ് ചെയ്ത ഓണം ജീവിതത്തിൽ മറക്കില്ലെന്ന് അദ്ദേഹം പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വിശേഷങ്ങൾ പങ്കുവെച്ചത്.
വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെയായി ശ്രദ്ധിക്കപ്പെട്ട അഭിനേതാവാണ് കൃഷ്ണ ശങ്കർ.എന്നെയല്ലാതെ വേറെയാരെയും കല്യാണം കഴിക്കില്ലെന്ന് വാശി പിടിച്ച് നിൽക്കുകയായിരുന്നു അവൾ. അന്ന് ഞാൻ അസിസ്റ്റന്റാണ്. രക്ഷപ്പെടുമോയെന്ന് പോലും അറിയില്ലായിരുന്നു. അതുകൊണ്ടല്ലേ മര്യാദയ്ക്ക് അഭിനയിക്കൂയെന്ന് പറഞ്ഞ് എന്നെ വഴക്ക് പറയുന്നത്. ഇല്ലെങ്കിൽ പട്ടിണിയാവുമെന്ന് അവൾക്കറിയാമല്ലോ. എന്നെയൊക്കെ സഹിക്കാൻ നല്ല പാടാണ്, ഇടയ്ക്ക് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. അക്കാര്യത്തിൽ നിന്നെ സമ്മതിക്കണം നീന എന്ന് ഞാൻ അവളോട് തന്നെ പറഞ്ഞിട്ടുണ്ട്. നമ്മളൊന്നുമല്ലാതിരുന്ന സമയം മുതൽ കൂടെയുള്ളവരെയാണല്ലോ നമ്മുടെ യഥാർത്ഥ സുഹൃത്തുക്കൾ എന്ന് പറയുന്നത്. ആ ഒരു സമയം മുതൽ എനിക്കൊപ്പം നിന്നതാണ് നീന.
Find out more: