കേരളത്തിനായി രണ്ട് കേന്ദ്രമന്ത്രിമാർ;  സുരേഷ് ഗോപിക്ക് പുറമേ ജോർജ് കുര്യനും! വൈകുന്നേരം 7:15ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ നരേന്ദ്ര മോദിക്കൊപ്പം സുരേഷ് ഗോപിയും ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്യും. മൂന്നാം മോദി സർക്കാരിൽ തൃശൂർ എംപി സുരേഷ് ഗോപിക്ക് പുറമേ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും മന്ത്രിസ്ഥാനം.  കോട്ടയം കാണക്കാരി സ്വദേശിയാണ് ജോർജ് കുര്യൻ. നേരത്തെ പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പിലടക്കം മത്സരിച്ചിട്ടുണ്ട്. മോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ജോർജ് കുര്യൻ കഴിഞ്ഞ ദിവസം തന്നെ ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്. സുരേഷ് ഗോപി കുടുംബസമേതം ഡൽഹിയിലേക്ക് പുറപ്പെട്ടു. മൂന്നാം മോദി സർക്കാരിൽ കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന നേതാവിന് കൂടി മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന സൂചനകളുണ്ടായിരുന്നു. അനിൽ ആൻ്റണി, എപി അബ്ദുള്ളക്കുട്ടി എന്നിവരുടെ പേരുകളും പാർട്ടി പരിഗണിച്ചിരുന്നു.

 ഒടുവിൽ കത്തോലിക്കാ വിഭാഗക്കാരനായ ജോർജ് കുര്യന് നറുക്ക് വീഴുകയായിരുന്നു. യുവമോർച്ചയിലൂടെ സംഘടനാ പ്രവർത്തനം ആരംഭിച്ച ജോർജ് കുര്യൻ വിവിധ സംസ്ഥാന, ദേശീയ സ്ഥാനങ്ങൾ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ മുതിർന്ന നേതാവായ ജോർജ് കുര്യൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ്റെ വൈസ് ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി രാവിലെ 11:30ന് നരേന്ദ്ര മോദിയുടെ വസതിയിൽ നടന്ന ചായസത്കാരത്തിൽ ജോർജ് കുര്യൻ പങ്കെടുത്തു. മൂന്നാം മോദി സർക്കാരിൽ തൃശൂർ എംപി സുരേഷ് ഗോപിക്ക് പുറമേ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും മന്ത്രിസ്ഥാനം.
വൈകുന്നേരം 7:15ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ നരേന്ദ്ര മോദിക്കൊപ്പം സുരേഷ് ഗോപിയും ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്യും. അനിൽ ആൻ്റണി, എപി അബ്ദുള്ളക്കുട്ടി എന്നിവരുടെ പേരുകളും പാർട്ടി പരിഗണിച്ചിരുന്നു. ഒടുവിൽ കത്തോലിക്കാ വിഭാഗക്കാരനായ ജോർജ് കുര്യന് നറുക്ക് വീഴുകയായിരുന്നു. യുവമോർച്ചയിലൂടെ സംഘടനാ പ്രവർത്തനം ആരംഭിച്ച ജോർജ് കുര്യൻ വിവിധ സംസ്ഥാന, ദേശീയ സ്ഥാനങ്ങൾ ലഭിച്ചിട്ടുണ്ട്. മൂന്നാം മോദി സർക്കാരിൽ കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന നേതാവിന് കൂടി മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന സൂചനകളുണ്ടായിരുന്നു.

Find out more: