"അസംഘടിതർ"ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു! ജിയോ ബേബി, കുഞ്ഞില മസില്ലാമണി, ജിതിൻ ഐസക് തോമസ്, അഖിൽ അനിൽകുമാർ, ഫ്രാൻസിസ് ലൂയിസ് എന്നീ സംവിധായകർ ചേർന്ന് ഒരുക്കുന്ന ചിത്രം 2022 ഫെബ്രുവരി 11 മുതലാണ് ഒ.ടി.ടി. പ്രദർശനം ആരംഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിൽ കുഞ്ഞില മസില്ലാമണി ഒരുക്കിയ 'അസംഘടിതർ' എന്ന കഥാ ഭാഗത്തെക്കുറിച്ചും കോഴിക്കോട്ടെ 'പെൺകൂട്ട്' നേതാവ് വിജിയെക്കുറിച്ചുമെല്ലാം പറയുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. 'ഫ്രീഡം ഫൈറ്റ്' എന്ന ആന്തോളജി സിനിമ പുറത്തിറങ്ങിയതു മുതൽ ചിത്രത്തെ സംബന്ധിച്ചും സമൂഹത്തെ സംബന്ധിച്ചുമുള്ള നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
സാമൂഹിക പ്രവർത്തകയായും പെൺപോരാളിയായും ബി.ബി.സി.യുടെ പട്ടികയിൽ ഇടം നേടിയ വിജി പള്ളിത്തൊടിയെക്കുറിച്ചു മാത്രമല്ല. ഒപ്പമുള്ളവന്റെ നിസ്സഹായതയിൽ ഓടിയെത്തുന്ന വിജിയെക്കുറിച്ചുകൂടിയാണ് ദീദി പോസ്റ്റിൽ പറയുന്നത്. ഒന്നിനോടും സമരസപ്പെടാതെനിൽക്കുന്ന വിമർശിക്കേണ്ടവയെ തുറന്നുകാട്ടുന്ന ചിത്രത്തേയും പെൺകൂട്ടിലൂടെ മികച്ച പ്രതിരോധം സമൂഹത്തിൽ കാഴ്ച്ചവെക്കുന്ന വിജിയേയും കുറിച്ചാണ് പോസ്റ്റിൽ ദീദി പറയുന്നത്. മുഖ്യധാരാ സിനിമയിൽ എന്തുകൊണ്ട് വിജിയെപ്പോലുളളവരുടെ യഥാർത്ഥ പോരാട്ടങ്ങൾക്ക് ഇടമുണ്ടാകുന്നില്ലെന്നും പോസ്റ്റിൽ ദീദി ചോദിക്കുന്നു.
'അസംഘടിതർ' ഒരുക്കിയ കുഞ്ഞില മസിലാമണിക്കും സ്വാതന്ത്ര്യ സമരം എന്ന ചിത്രത്തിലൂടെ അതിന് ഇടം നൽകിയ ജിയോ ബേബിക്കും പാട്ട് കൊണ്ട് നിശബ്ദതയെ ലംഘിച്ച പ്രിയ ചങ്ങാതി മൃദുലയടക്കമുള്ള എല്ലാവർക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് ദീദി. 'അസംഘടിതർ ' മലയാള സിനിമക്കും ഒരു തിരുത്താണ്: അസംഘടിതർ സ്വയം നിർമ്മിക്കുന്നു എന്ന സന്ദേശം പകരുന്ന തിരുത്ത്, സിനിമയിലായാലും ജീവിതത്തിലായാലും.' ഇങ്ങനെ പറഞ്ഞുവെച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. 'അസംഘടിതർ' ഒരുക്കിയ കുഞ്ഞില മസിലാമണിക്കും സ്വാതന്ത്ര്യ സമരം എന്ന ചിത്രത്തിലൂടെ അതിന് ഇടം നൽകിയ ജിയോ ബേബിക്കും പാട്ട് കൊണ്ട് നിശബ്ദതയെ ലംഘിച്ച പ്രിയ ചങ്ങാതി മൃദുലയടക്കമുള്ള എല്ലാവർക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് ദീദി.
ഫേസ്ബുക്ക് പോസ്റ്റ് ഫ്രീഡം ഫൈറ്റ് എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിൽ പങ്കുവെച്ചതാണെങ്കിലും വിജിയുടെ അടുത്ത സുഹൃത്തെന്ന നിലയിൽ അവർ പിന്നിട്ട വഴികളെക്കുറിച്ചും പോസ്റ്റിൽ പറയുന്നു. ഏതൊരു വിഷമഘട്ടത്തിലും തനിക്കരികിലേക്കെത്തുന്ന വിജിയെക്കുറിച്ചും കോഴിക്കോട് മിഠായിത്തെരുവിൽ സമരനായികയായി മുന്നോട്ടുവന്ന വിജിയെക്കുറിച്ചുമാണ് പോസ്റ്റ്. ഒരുപക്ഷേ പുറംലോകത്തിന് അത്ര പരിചിതമല്ലാത്ത മൂത്രപ്പുരസമരവും ഇരിയ്ക്കൽ സമരവും മുന്നോട്ടുവെച്ച വിയോജിപ്പുകളുടെ സ്വരംകൂടിയാണ് വിജിയുടേത്.
Find out more: