സിനിമയിലെ വില്ലൻ ജീവിതത്തിൽ വില്ലനായിരുന്നില്ല; അന്തരിച്ച നടൻ ജോണിയുടെ ജീവിതം ഇങ്ങനെ! മേപ്പടിയാൻ എന്ന ചിത്രത്തിലായിരുന്നു ഒടുവിലായി അഭിനയിച്ചത്. സഹപ്രവർത്തകരെല്ലാം ജോണിയുമായുള്ള സൗഹൃദത്തെക്കുറിച്ച് വാചാലരായെത്തിയിരുന്നു.    കുണ്ടറ ജോണി നമ്മളെ വിട്ടു പോയി. എന്റെ മദ്രാസിലെ തുടക്ക കാലഘട്ടം മുതൽ, എന്റെ അടുത്ത സഹോദരനായിരുന്നു. സ്വാമീസ് ലോഡ്ജ്. പണ്ട് മദ്രാസിൽ എത്തുന്ന അന്നത്തെയും, ഇന്നത്തെയും സൂപ്പർ താരങ്ങൾ, ഉൾപ്പടെ എല്ലാ സിനിമാപ്രവർത്തകരും താമസിച്ചിരുന്ന ഒരു പാർപ്പിടം. അവിടെ ജോണിച്ചായനോടൊപ്പം, ആ കൊച്ചു മുറിയിൽ, ഉറങ്ങാനുള്ള ഭാഗ്യം കിട്ടിയ ഒരു എളിയ ഗായകനാണ് ഞാൻ . സ്വാമീസ് ലോഡ്‌ജിനെ കുറിച്ച് അറിയാത്തവർ കമന്റ് ചെയ്യരുതേ. അങ്ങയുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നായിരുന്നു എംജി ശ്രീകുമാർ കുറിച്ചത്.





വില്ലത്തരത്തിലൂടെ ശ്രദ്ധേയനായ കുണ്ടറ ജോണി വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ജോലിയുടെയും ഇടപെടലുകളുടെയും കാര്യത്തിൽ മാന്യതയും കൃത്യനിഷ്ഠയും പാലിച്ചൊരാളായിരുന്നു അദ്ദേഹം. മലയാള സിനിമ വേണ്ടത്ര രീതിയിൽ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. ചെങ്കോലിൽ അദ്ദേഹം പതിവ് ശൈലിയല്ലാത്ത ക്യാരക്ടർ മനോഹരമായി തന്നെ ചെയ്തിട്ടുണ്ടെന്നായിരുന്നു ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞത്. ഒരുമാസം മുൻപാണ് ജോണിയെ അവസാനമായി കണ്ടത്. നടക്കാൻ ചെറിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നു അന്ന്. സ്‌റ്റെപ്പൊക്കെ കയറുമ്പോൾ ബുദ്ധിമുട്ടായിരുന്നു. അതിനപ്പുറത്തേക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നായിരുന്നു ജോണി പറഞ്ഞത്.




ഞാൻ സംവിധാനം ചെയ്ത കിരീടത്തിൽ ഏറെ പ്രധാനപ്പെട്ട വേഷമായിരുന്നു ജോണി ചെയ്തത്. അതിന്റെ രണ്ടാം ഭാഗമായ ചെങ്കോലിലും ജോണിയുണ്ടായിരുന്നു. ആദ്യഭാഗത്തിൽ വില്ലനായിരുന്നുവെങ്കിൽ രണ്ടാം ഭാഗമെത്തുമ്പോൾ പോസിറ്റീവ് കഥാപാത്രമായി മാറുന്നുണ്ടായിരുന്നു. ജോണിയെ സംബന്ധിച്ച് അത് ഏറെ സന്തോഷമുള്ള കാര്യമായിരുന്നു. സിനിമയിൽ വില്ലനായാണ് കാണുന്നതെങ്കിലും ജീവിതത്തിൽ വളരെ പഞ്ചപാവമായിട്ടുള്ളൊരാളാണ് ജോണി. ആരോടും വഴക്കോ വിദ്വേഷമോ ഒന്നും ഇല്ലാത്തൊരാളായിരുന്നു. സ്‌നേഹത്തോടെ ഞാൻ അദ്ദേഹത്തെ ഓർക്കുന്നു എന്നായിരുന്നു സിബി മലയിൽ ന്യൂസ് 18നോട് പ്രതികരിച്ചത്. വ്യക്തിപരമായിട്ട് സൗഹൃദമുണ്ടായിരുന്നു.




സൗഹൃദങ്ങൾക്ക് വലിയ വില കൽപ്പിച്ചിരുന്ന ആളാണ്. 44 വർഷത്തോളമായി മലയാള സിനിമയിൽ വ്യത്യസ്തങ്ങളായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. ശരീരഭാഷ കൊണ്ടാവാം അദ്ദേഹത്തിന് വില്ലൻ വേഷങ്ങൾ കൂടുതലായും കിട്ടിയത്. പിന്നീട് തമാശയും ചെയ്തിട്ടുണ്ട്. ലഭിച്ചിട്ടുള്ള വേഷങ്ങളെല്ലാം മനോഹരമായി തന്നെ അദ്ദേഹം ചെയ്തിട്ടുണ്ടെന്നായിരുന്നു പ്രേംകുമാർ അനുസ്മരിച്ചത്. വ്യക്തിപരമായിട്ട് സൗഹൃദമുണ്ടായിരുന്നു. സൗഹൃദങ്ങൾക്ക് വലിയ വില കൽപ്പിച്ചിരുന്ന ആളാണ്. 44 വർഷത്തോളമായി മലയാള സിനിമയിൽ വ്യത്യസ്തങ്ങളായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. ശരീരഭാഷ കൊണ്ടാവാം അദ്ദേഹത്തിന് വില്ലൻ വേഷങ്ങൾ കൂടുതലായും കിട്ടിയത്. പിന്നീട് തമാശയും ചെയ്തിട്ടുണ്ട്. ലഭിച്ചിട്ടുള്ള വേഷങ്ങളെല്ലാം മനോഹരമായി തന്നെ അദ്ദേഹം ചെയ്തിട്ടുണ്ടെന്നായിരുന്നു പ്രേംകുമാർ അനുസ്മരിച്ചത്.

Find out more: