നരച്ച മുടി കറുപ്പിക്കാൻ ബീറ്റ്റൂട്ട് വിദ്യ! ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെ പോലും അലട്ടുന്ന ഒന്നാണ് നരച്ച മുടി. നരച്ച മുടിയാണ് പലരേയും അലട്ടുന്ന പ്രശ്‌നം. പ്രായമാകുമ്പോഴുണ്ടാകുന്നതാന് സാധരണ ഈ പ്രശ്നം. തലയിൽ ഒഴിയ്ക്കുന്ന വെള്ളം മുതൽ സ്‌ട്രെസ്, തലയിൽ ഉപയോഗിയ്ക്കുന്ന കെമിക്കലുകൾ എന്നിവയെല്ലാം തന്നെ ഇതിന് കാരണമാകുന്നു. മുടി നര ഒഴിവാക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കുന്നതാണ് വന്നു കഴിഞ്ഞ് പരിഹാരം കണ്ടെത്താൻ ശ്രമിയ്ക്കുന്നതിലും നല്ല പരിഹാരം. മുടി നരയ്ക്കുന്നതു മറയ്ക്കാൻ പലരും കൃത്രിമമായി ഉണ്ടാക്കുന്ന ഡൈ ഉപയോഗിയ്ക്കുന്നവരാണ്. ഇത് ആരോഗ്യത്തിനും മുടിയ്ക്കുമെല്ലാം ഏറെ ദോഷങ്ങൾ വരുത്തുന്നവയാണ്. കൃത്രിമ ഡൈയിലെ കൂട്ടുകൾ പലപ്പോഴും പല രോഗങ്ങൾക്കു പോലും കാരണമാകുന്നുവെന്നതാണ് വാസ്തവം. ഇതിനുള്ള പരിഹാരം തികച്ചും പ്രകൃതിദത്തമായ വഴികൾ പരീക്ഷിയ്ക്കുന്നവയാണ്.



  ബീറ്റ്‌റൂട്ട് ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനും ഇത് ഉപയോഗിയ്ക്കാം. തികച്ചും പ്രകൃതിദത്ത കൂട്ടാണിത്. മുടി സംരക്ഷണത്തിന് ഗുണം ചെയ്യുന്ന ഒന്ന്. സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം യാതൊരു ദോഷവും വരുത്താത്ത ഒന്നാണിത്. ഇതിനൊപ്പം നീലയമരിയും ചേർക്കും.മുടിയിൽ തേയ്ക്കുന്ന ആയുർവേദ എണ്ണയായ നീലിഭൃംഗാദി പോലുളളവയിലെ പ്രധാനപ്പെട്ടൊരു ചേരുവയാണിത്. മുടിയുടെ നര മാറാൻ ഇത് പ്രത്യേക രീതിയിൽ ഉപയോഗിയ്ക്കാം. മുടി വളർച്ചയ്ക്കും ഇതേറെ നല്ലതാണ്. ഇൻഡിക എന്നാണ് ഇതിന്റെ പേര്. ഇൻഡിക പൗഡർ എന്ന പേരിൽ ഇത് ലഭിയ്ക്കുന്നു. ചായ കുടിക്കാൻ മാത്രമല്ല, മുടി കറുപ്പിക്കാനും ഉത്തമമാണ്.ഹെന്ന മിശ്രിതം യോജിപ്പിക്കുമ്പോൾ പലരും കടുപ്പത്തിൽ ഉണ്ടാക്കിയ ചായവെള്ളം കൂടി ചേർക്കാറില്ല?നന്നായി കടുപ്പത്തിൽ തിളപ്പിച്ചെടുത്ത ചായ ഉപയോഗിച്ച് മുടി കഴുകാം.




  കടുപ്പത്തിൽ ഉണ്ടാക്കിയ ചായവെള്ളം തണുത്ത ശേഷം മുടിയിൽ നന്നായി തേച്ച് പിടിപ്പിച്ച് കഴുകുക. ഇത് മുടിക്ക് നിറം നൽകുന്നതോടൊപ്പം തിളക്കം നിലനിർത്തുകയും ചെയ്യും. തൊലി നീക്കി അൽപം ബീറ്റ്‌റൂട്ട് കഷ്ണങ്ങൾ എടുക്കുക. കട്ടൻ ചായ തിളപ്പിയ്ക്കുക. ഇത് അരിയ്ക്കാതെ തന്നെ ബീറ്റ്‌റൂട്ടു കഷ്ണങ്ങളുമായി ചേർത്ത് അരച്ചെടുക്കാം. ഈ കൂട്ടിലേയ്ക്ക് ഇൻഡിക പൗഡർ ചേർത്തിളക്കാം. ഇത് മുടിയിൽ തേയ്ക്കാൻ പാകത്തിന് മിശ്രിതമാക്കി എടുക്കാം.



   മുടിയിൽ ഇത് തേയ്ക്കുമ്പോൾ എണ്ണമയം പാടില്ല. ഇതിനാൽ തന്നെ മുൻപ് ഷാംപൂ ചെയ്ത് മുടിയിലെ എണ്ണമയം കളയാം. പിന്നീട് ഇത് ഉണങ്ങിയ മുടിയിൽ പുരട്ടി വയ്ക്കാം. 1 മണിക്കൂർ കഴിഞ്ഞ് കഴുകാം. ഷാംപൂ ഇട്ട് കഴുകരുത്. ഇത് അടുപ്പിച്ച് മൂന്നു ദിവസം ചെയ്യാം. മുടിയുടെ നര മറയ്ക്കുന്ന സ്വാഭാവിക മിശ്രിമായി ഇത് ഉപയോഗിയ്ക്കാം 

Find out more: