യാത്രക്കാർക്ക് മാത്രമല്ല വിമാനത്തിനും ഫേസ് മാസ്ക്. കൊവിഡ്-19 അഥവാ കൊറോണ വൈറസിന്റെ ഭീഷണി ഇനിയും അവസാനിച്ചിട്ടില്ല.  ആഭ്യന്തര വിമാന സർവീസുകളും പല രാജ്യങ്ങളും പുനരാരംഭിച്ചുകഴിഞ്ഞു. പക്ഷെ കോറോണയ്ക്ക് മുൻപുള്ളതുപോലെയല്ല ഇപ്പോഴത്തെ വിമാനയാത്ര. ഫേസ് മാസ്കും, ഫേസ് ഷീൽഡും മാത്രമല്ല ചില വിമാന കമ്പനികൾ സുരക്ഷാ ഉറപ്പാക്കാൻ പിപിഇ കിറ്റ് തന്നെ ധരിക്കാൻ യാത്രക്കാരോട് നിഷ്കർഷിക്കുന്നുണ്ട്. എങ്കിലും സാധ്യമായ എല്ലാ മുൻകരുതലുകളോടൊപ്പം ജനജീവിതം സാധാരണഗതിയിലേക്ക് തിരികെവരാൻ മത്സരിക്കുകയാണ്. പോരാത്തതിന് വിമാനത്തിലെ ഇരിപ്പും സാമൂഹിക അകലം പാലിച്ച്. ഇത്രയൊക്കെ മുൻകരുതലുകൾ യാത്രക്കാർ സ്വീകരിക്കുമ്പോൾ വിമാനത്തിനും വേണ്ടേ ചില മുൻകരുതലുകൾ.



 വിമാനത്തിനും ഫേസ് മാസ്‌കോ? യഥാർത്ഥത്തിലുള്ള ഫേസ് മസ്കല്ല പകരം വിമാനത്തിന്റെ മുൻഭാഗത്ത് ഫേസ് മാസ്കിന്റെ ചിത്രം വരച്ചു ചേർത്തു ഗരുഡ ഇന്തോനേഷ്യ.ഇന്തോനേഷ്യൻ വിമാന സർവീസ് ആയ ഗരുഡ സ്വാഭാവികമായുള്ള അണുനശീകരണം കൂടാതെ മറ്റൊരു കാര്യം കൂടെ തങ്ങളുടെ വിമാനങ്ങൾക്ക് ചെയ്തു. ഒരു ഫേസ് മാസ്ക്.ഇൻഡോനേഷ്യൻ സർക്കാരിന്റെ പിന്തുണയോടെ 'ആയോ പകായ് മാസ്‌കർ’ (നമുക്ക് മാസ്ക് ധരിക്കാം) എന്ന കാമ്പയിനിന്റെ ഭാഗമായാണ് മാസ്ക് ധരിക്കുന്നതിന്റെ ആവശ്യകതെയെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കാൻ ഇത്തരമൊരു രീതി ഗരുഡ ഇന്തോനേഷ്യ അവലംബിച്ചത് എന്ന് ജക്കാർത്ത പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ആഭ്യന്തര സർവീസുകൾക്കും സിങ്കപ്പൂർ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുമുള്ള സർവീസുകൾക്കാണ് 'മാസ്ക് ധരിച്ച' വിമാനം ഉപയോഗപ്പെടുത്തുക എന്ന് ഗരുഡ ഇന്തോനേഷ്യ വ്യക്തമാക്കി.



 തങ്ങളുടെ അഞ്ചോളം വിമാനങ്ങൾക്കാണ് ഗരുഡ ഇന്തോനേഷ്യ ഫേസ്മാസ്ക് പെയിന്റ് ചെയ്തത്. എന്തുകൊണ്ട് ഇത്തരമൊരു ആശയം എന്നതിനും ഗരുഡ ഇന്തോനേഷ്യയ്ക്ക് വ്യക്തതയുണ്ട്. 'വിമാനത്തേക്കാൾ എളുപ്പമാണ് മനുഷ്യർക്ക് മാസ്ക് ധരിക്കാൻ, ചിലവും കുറവാണ്' എന്നതാണ് ഈ കാമ്പയിനിന്റെ ലോജിക്. 60-ഓളം ജീവനക്കാർ 120 മണിക്കൂറിലധികം പ്രയത്നിച്ചാണ് 5 വിമാനങ്ങളിലും ഫേസ്മാസ്ക് വരച്ചത്.



 മാസ്ക് ധരിക്കാൻ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് അതിനുള്ള ഒരു മാർഗം, ഈ കാമ്പയിനിന്റെ ഉദ്ദേശവും അതാണ്," ഗരുഡ ഇന്തോനേഷ്യ ഡയറക്ടർ ഇർഫാൻ സെതിയപുത്ര പ്രസ്താവനയിൽ പറഞ്ഞു."ദേശീയത വിമാന സർവീസ് എന്ന നിലയിൽ, കൊവിഡ്-19ന്റെ വ്യാപനം തടയുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾക്ക് ശക്തി പകരാൻ ഗരുഡ ഇന്തോനേഷ്യ എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധമാണ്.

మరింత సమాచారం తెలుసుకోండి: