കാവ്യയെ ടാഗ് ചെയ്ത ദിലീപിനോട് ആരാധകർ പറഞ്ഞത് മീനാക്ഷിയെ കൂടെ ടാഗ് ചെയ്യാമായിരുന്നു! കരിയറിലും ജീവിതത്തിലും പ്രതിസന്ധികൾ വന്നപ്പോൾ മികച്ച പിന്തുണയുമായി ആരാധകർ അദ്ദേഹത്തിനൊപ്പമായിരുന്നു. സിനിമയിെല മാത്രമല്ല ദിലീപിന്റെ വ്യക്തി ജീവിതവും ചർച്ചയായി മാറാറുണ്ട്. കാവ്യ മാധവനുമായുള്ള വിവാഹം വാർത്തയായിരുന്നു. മകളും അമ്മയുമാണ് വീണ്ടുമൊരു വിവാഹത്തിനായി നിർബന്ധിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മുഹൂർത്തത്തിന് തൊട്ടുമുൻപായാണ് ദിലീപ് വിവാഹവിവരം പരസ്യമാക്കിയത്. സ്‌ക്രീനിലെ മികച്ച ജോഡിയായ കാവ്യയെ ജീവിതസഖിയാക്കുകയായിരുന്നു അദ്ദേഹം.



   
 മലയാള സിനിമയിലെ ജനപ്രിയ നായകനായാണ് ദിലീപിനെ വിശേഷിപ്പിക്കുന്നത്. ക്യാമറയ്ക്ക് പിന്നിലൂടെ തുടക്കം കുറിച്ച് നടനായി മാറുകയായിരുന്നു അദ്ദേഹം. കുടുംബസമേതമായി ഞങ്ങൾ ചെന്നൈയിലാണെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. ഇത്തവണത്തെ ഓണത്തിന് ദിലീപ് കുടുംബത്തിനൊപ്പമുണ്ടായിരുന്നു. മീനാക്ഷിക്കും മഹാലക്ഷ്മിക്കും കാവ്യയ്ക്കുമൊപ്പമുള്ള വീഡിയോ അദ്ദേഹം പങ്കുവെച്ചിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു ദിലീപിന്റെ വീഡിയോ ചർച്ചയായി മാറിയത്. കാവ്യയും മീനാക്ഷിയും സെറ്റുസാരിയണിഞ്ഞപ്പോൾ പട്ടുപാവാടയിലായിരുന്നു മഹാലക്ഷ്മി. എല്ലാവരും ഒന്നിച്ചായിരുന്നു ഹാപ്പി ഓണം അറിയിച്ചത്. കാവ്യ മാധവനെ ടാഗ് ചെയ്തായിരുന്നു ദിലീപ് വീഡിയോ പങ്കുവെച്ചത്. ഈ പോസ്റ്റിൽ മീനൂട്ടിയെക്കൂടി ടാഗ് ചെയ്യണമായിരുന്നുവെന്നായിരുന്നു ആരാധകർ പറഞ്ഞത്. പതിവുപോലെ തന്നെ മീനാക്ഷിയും ഇൻസ്റ്റഗ്രാമിലൂടെ ഓണാശംസയുമായി എത്തിയിരുന്നു.





വിവാഹത്തോടെയായി അഭിനയത്തിൽ നിന്നും മാറിനിൽക്കുകയായിരുന്നു കാവ്യ. കുടുംബകാര്യങ്ങളൊക്കെയായി തിരക്കിലാണ്. അഭിനയിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നേയില്ലെന്നായിരുന്നു താരം പറഞ്ഞത്. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്. അടുത്തിടെയായിരുന്നു ഇൻസ്റ്റഗ്രാമിൽ കാവ്യ സാന്നിധ്യം അറിയിച്ചത്. ഓൺലൈൻ ബിസിനസ് രംഗത്ത് കൂടുതൽ സജീവമാവുന്നതിന്റെ ഭാഗമായാണ് ഈ വരവെന്നായിരുന്നു ആരാധകരുടെ വിലയിരുത്തൽ. സാരിയിൽ അതീവ സുന്ദരിയായുള്ള ചിത്രങ്ങളും വീഡിയോയുമായിരുന്നു താരം പോസ്റ്റ് ചെയ്തത്. 




കുടുംബസമേതമായി ഞങ്ങൾ ചെന്നൈയിലാണെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. ഇത്തവണത്തെ ഓണത്തിന് ദിലീപ് കുടുംബത്തിനൊപ്പമുണ്ടായിരുന്നു. മീനാക്ഷിക്കും മഹാലക്ഷ്മിക്കും കാവ്യയ്ക്കുമൊപ്പമുള്ള വീഡിയോ അദ്ദേഹം പങ്കുവെച്ചിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു ദിലീപിന്റെ വീഡിയോ ചർച്ചയായി മാറിയത്. കാവ്യയും മീനാക്ഷിയും സെറ്റുസാരിയണിഞ്ഞപ്പോൾ പട്ടുപാവാടയിലായിരുന്നു മഹാലക്ഷ്മി. എല്ലാവരും ഒന്നിച്ചായിരുന്നു ഹാപ്പി ഓണം അറിയിച്ചത്. കാവ്യ മാധവനെ ടാഗ് ചെയ്തായിരുന്നു ദിലീപ് വീഡിയോ പങ്കുവെച്ചത്. ഈ പോസ്റ്റിൽ മീനൂട്ടിയെക്കൂടി ടാഗ് ചെയ്യണമായിരുന്നുവെന്നായിരുന്നു ആരാധകർ പറഞ്ഞത്. പതിവുപോലെ തന്നെ മീനാക്ഷിയും ഇൻസ്റ്റഗ്രാമിലൂടെ ഓണാശംസയുമായി എത്തിയിരുന്നു. വിവാഹത്തോടെയായി അഭിനയത്തിൽ നിന്നും മാറിനിൽക്കുകയായിരുന്നു കാവ്യ. കുടുംബകാര്യങ്ങളൊക്കെയായി തിരക്കിലാണ്. 


Find out more: