ഹൃദയം കണ്ടതിനെക്കുറിച്ച് വിസ്മയ മോഹൻലാലിന്റെ വാക്കുകൾ! ഹിറ്റ് കോംപോയായിരുന്നു മലയാള സിനിമയിൽ മോഹൻലാലും ശ്രീനിവാസനും പ്രിയദർശനും. ഇവർ ഒന്നിച്ച സിനിമകളെല്ലാം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. വർഷങ്ങൾക്ക് ശേഷം ഇവരുടെ മക്കൾ ഒന്നിച്ചിരിക്കുകയാണ് ഹൃദയത്തിലൂടെ. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ടാംതലമുറയുടെ സംഗമവും മോശമായില്ലെന്നായിരുന്നു സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ വിലയിരുത്തിയത്. പ്രതിസന്ധികൾക്കിടയിലും ഹൃദയം തിയേറ്ററിൽ തന്നെയെന്നായിരുന്നു വിനീതും വിശാഖും പറഞ്ഞത്.
കാത്തിരിപ്പിനൊടുവിലായെത്തിയ ചിത്രത്തിന് ഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്. നാളുകൾക്ക് ശേഷമായി താനും ഹൃദയം കണ്ടിരിക്കുകയാണെന്ന് അറിയിച്ചെത്തിയിരിക്കുകയാണ് വിസ്മയ മോഹൻലാൽ. അവസാനം ഞാനും ഹൃദയം കണ്ടു. പറയാൻ വാക്കുകളില്ല. എത്ര മനോഹരമായ യാത്രയാണ്. എല്ലാവരും ഹൃദയം നൽകിയാണ് ചിത്രം ഒരുക്കിയതെന്ന് പറയാതെ തന്നെ മനസിലാവുന്നുണ്ട്. നിങ്ങളെ എല്ലാവരേയും കുറിച്ച് എനിക്ക് അഭിമാനമാണ് തോന്നുന്നതെന്നുമായിരുന്നു മായ മോഹൻലാൽ കുറിച്ചത്. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായാണ് വിസ്മയ ഹൃദയം അനുഭവത്തെക്കുറിച്ച് വാചാലയായത്. ഹൃദയം കണ്ടതിനെക്കുറിച്ച് പറഞ്ഞ് നേരത്തെ സുചിത്ര മോഹൻലാലും എത്തിയിരുന്നു.
ഹൃദയം ഒരുപാടിഷ്ടമായി. സിനിമയിലെ ചില രംഗങ്ങൾ കണ്ടപ്പോൾ പഴയ മോഹൻലാലിനെയാണ് ഓർമ്മ വന്നത്. ചില സമയത്ത് വീട്ടിലുള്ളപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്. അഭിനയത്തിൽ മകൻ ഒരുപാട് ഇംപ്രൂവ് ചെയ്തിട്ടുണ്ട്. ചിത്രത്തെക്കുറിച്ച് കൂടുതൽ പറഞ്ഞാൽ താൻ ഇമോഷണലായിപ്പോവുമെന്നുമായിരുന്നു സുചിത്ര പറഞ്ഞത്. നിറകണ്ണുകളോടെയായിരുന്നു സുചിത്ര ഹൃദയത്തെക്കുറിച്ച് പ്രതികരിച്ചത്. ദുൽഖറിന്റെയും നിവിൻ പോളിയുടേയും മുഖമായിരുന്നു സിനിമയെക്കുറിച്ച് ആലോചിച്ചപ്പോൾ ആദ്യം മനസിലേക്ക് വന്നത്. ഇവരൊക്കെ ക്യാംപസ് സിനിമകൾ ചെയ്തിട്ടുണ്ട്. അതിനിടയിലായിരുന്നു പ്രണവിനെക്കുറിച്ച് ചിന്തിച്ചത്. തിരക്കഥ തയ്യാറാക്കുന്നതിന് മുൻപായി പ്രണവുമായി ഇതേക്കുറിച്ച് സംസാരിച്ചിരുന്നു.
എനിക്ക് ഒരുദിവസം ആലോചിക്കാനായി സമയം തരണമെന്നായിരുന്നു അന്ന് വിനീതിനോട് പ്രണവ് പറഞ്ഞത്. 2 ദിവസത്തിന് ശേഷം ഞാൻ ഓക്കേയാണെന്നും വിനീതിന് എന്നേക്കാളും നല്ല നടൻമാരെ വെച്ച് ചെയ്യണമെങ്കിൽ ചെയ്യാമെന്നുമായിരുന്നു മറുപടി. അങ്ങനെയൊരു പ്ലാനിലായിരുന്നു താനെങ്കിൽ എന്തിനാണ് പ്രണവിന്റെ അടുത്തേക്ക് വരുന്നതെന്ന് വിനീത് ചോദിച്ചതോടെയാണ് പ്രണവിന് ആത്മവിശ്വാസമായത്. വിനീതിനും പ്രണവിനുമൊപ്പം പ്രവർത്തിക്കാനായതിൽ അതീവ സന്തുഷ്ടവാനാണ് താനെന്ന് നിർമ്മാതാവായ വിശാഖ് സുബ്രഹ്‌മണ്യം പറഞ്ഞിരുന്നു. വർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ സിനിമയൊരുക്കുകയെന്ന ആഗ്രഹം കൂടിയാണ് വിശാഖ് ഹൃദയത്തിലൂടെ പൂർത്തീകരിച്ചത്. കൊവിഡ് കൂടിയതോടെ വാരാന്ത്യ ലോക്ഡൗൺ പ്രഖ്യാപിക്കുകയാണെന്നറിഞ്ഞപ്പോഴും സിനിമ തിയേറ്ററിൽ തന്നെ മതിയെന്നായിരുന്നു വിശാഖും വിനീതും തീരുമാനിച്ചത്.
Find out more: