അനുശ്രീ എന്നറിയപ്പെടുന്ന പ്രകൃതി അപ്രതീക്ഷിതമായി വിവാഹിതയായതിലെ ഞെട്ടലിലും സന്തോഷത്തിലുമൊക്കെയാണ് സീരിയൽ അണിയറ പ്രവർത്തകരും. ഓമനത്തിങ്കൾ പക്ഷി സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടു കൊണ്ടായിരുന്നു അനുശ്രീ മിനി സ്‌ക്രീനിന്റെ സ്വന്തമായി മാറിയത്. ഓമനത്തിങ്കൾ പക്ഷി സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടുകൊണ്ടാണ് മിനി സ്‌ക്രീനിന്റെ സ്വന്തം താരമായി അനുശ്രീ വളർന്നത്. ഇന്ന് നായികാ പ്രാധാന്യമുള്ള വേഷങ്ങളാണ് അനുശ്രീ കൈകാര്യം ചെയ്യുന്നത്. ഇതിനിടയിലാണ് അനുശ്രീയുടെ വിവാഹവാർത്ത പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം മുതൽ വിവാഹവാർത്ത പുറത്തുവന്നിരുന്നുവെങ്കിലും ഷൂട്ടിങ് ആവശ്യത്തിനുള്ള ചിത്രങ്ങളാകും എന്നാണ് ഒട്ടുമിക്കയാളുകളും കരുതിയത്. എന്നാൽ അനുശ്രീയോട് ഏറ്റവും അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന അനുസരിച്ചു കഴിഞ്ഞദിവസം അനുശ്രീ വിവാഹിതയായതായി വിവരം ലഭിച്ചു. നടി ഇന്ന് നായികാ പ്രാധാന്യമുള്ള വേഷങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.
നാലാം വയസ്സു മുതലാണ് അനുശ്രീ തൻ്റെ സീരിയൽ കരിയറിനു തുടക്കമിട്ടത്. ഓമനത്തിങ്കൾ പക്ഷി ദേവീമാഹാത്മ്യം, ശ്രീ മഹാഭാഗവതം, പാദസരം, എഴുരാത്രികൾ, അമല തുടങ്ങിയ പരമ്പരകളിലാണ് ആദ്യ കാലത്ത് അഭിനയിച്ചത്. നടിയുടെ രഹസ്യ വിവാഹത്തെ പറ്റി നടൻ ജിഷിൻ മോഹൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ് ഇപ്പോൾ. 'ഓമനത്തിങ്കൾ പക്ഷി' എന്ന പരമ്പരയിൽ ജിത്തു മോനായി തുടങ്ങി ഇതുവരെ അമ്പതോളം സീരിയലുകളുടെ ഭാഗമായ നടിയാണ് അനുശ്രീ. 2005 മുതൽ അഭിനയലോകത്തുള്ള താരം 'സീ കേരള'ത്തിൽ 'പൂക്കാലം വരവായി' എന്ന പരമ്പരിയിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബാലതാരമായി അഭിനയം തുടങ്ങിയ താരമിപ്പോൾ നായികാ വേഷങ്ങളിലാണ് അഭിനയിക്കുന്നത്.
'യേശു ക്രിസ്തുവിനെ പ്പോലെ ഞാൻ നടുക്ക് നിൽക്കുന്നത് എന്തിനാണെന്നറിയോ? രണ്ടു കള്ളന്മാരാ അപ്പുറവും ഇപ്പുറവും നിൽക്കുന്നത്. ആരുമറിയാതെ പ്രണയിച്ചു നടന്നിട്ട് ഇന്നലെ രണ്ടും കൂടി അങ്ങട് കെട്ടി. അതേ സൂർത്തുക്കളെ.. നമ്മുടെ അനുവും, ക്യാമറാമാൻ വിഷ്ണുവും ഇന്നലെ വിവാഹിതരായി. ഇവരുടെ വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്. സാധാരണ എല്ലാവരും വിവാഹം കഴിച്ച് വിഡ്ഢികളാകാറാണല്ലോ പതിവ്. പക്ഷെ ഇവരത് തിരുത്തിക്കുറിച്ച് വിവാഹിതരായത് തന്നെ വിഡ്ഢി ദിനത്തിൽ. ഏപ്രിൽ 1. ഇങ്ങനെ നൂറു വിഡ്ഢി ദിനങ്ങൾ ആഘോഷിക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. വിവാഹ മംഗളാശംസകൾ dears.. '
അനുശ്രീ എന്നാണ് യഥാർഥ പേര്. പ്രകൃതിയെന്നാണ് സീരിയൽ ലോകത്ത് താരം അറിയപ്പെടുന്നത്. നാലാം വയസ്സുമുതലാണ് അഭിനയം തുടങ്ങിയത്. ഓമനത്തിങ്കൾ പക്ഷി ദേവീമാഹാത്മ്യം, ശ്രീ മഹാഭാഗവതം, പാദസരം, എഴുരാത്രികൾ, അമല തുടങ്ങിയ പരമ്പരകളിലാണ് ആദ്യ കാലത്ത് അഭിനയിച്ചത്. എന്റെ മാതാവ് സീരിയൽ ക്യാമറമാൻ വിഷ്ണു സന്തോഷാണ് അനുശ്രീയെ സ്വന്തമാക്കിയത്. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വച്ച് വിവാഹതിരായതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. അതേസമയം ഇരുവർക്കുമായി എന്റെ മാതാവ് സീരിയൽ താരങ്ങൾ സർപ്രൈസ് ഒരുക്കിയതിന്റെ ദൃശ്യങ്ങളും ഇപ്പോൾ വൈറലാണ്.
Find out more: