ബിഗ്‌ബോസിൽ നിന്നും ഇറങ്ങി ഒരു വർഷം ആകുന്ന ദിവസം തന്നെ ആ വലിയ അച്ചീവ്‌മെന്റ്! സെറീനയുടെ വിശേഷങ്ങൾ!   ഷോയിൽ സഹമത്സരാർത്ഥികളുമായി നിരവധി തവണ വിവാദങ്ങളിലും വാക്ക് തർക്കങ്ങളിലും ഏർപ്പെട്ടിട്ടുണ്ട് എങ്കിലും ഷോയ്ക്ക് ശേഷം അവരിൽ പലരുമായും ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളുകൂടിയാണ് അഖിൽ. അഖിലിനൊപ്പം സഹ മത്സരാർത്ഥി ആയിരുന്ന സെറീനയാണ് അഖിലിന്റെ ഭാര്യ ലക്ഷ്മിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ. അഖിലിന്റെയും കുടുംബത്തിന്റെയും ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷത്തിന്റെ വീഡിയോ പങ്കുവച്ച് എത്തിയിരിക്കുകയാണ് സെറീന ഇപ്പോൾ. ബിഗ്ഗ്‌ബോസ് മലയാളം സീസൺ 5 ൽ ഏറ്റവും അധികം വോട്ടുകൾ നേടി വിജയി ആയ ആളാണ് അഖിൽ മാരാർ.




ഹെൽപ്പിനൊക്കെ കൂടെ നിൽക്കുമ്പോൾ തന്നെ ഞാൻ അഖിലേട്ടനോട് പറഞ്ഞിട്ടുണ്ട്, എനിക്ക് വളരെ അഭിമാനം തോന്നുന്നുണ്ട് എന്ന്. ബിഗ്‌ബോസിന്‌ ശേഷം ഒരു വർഷം ആവുമ്പോൾ ഒരു ഡ്രീം ഹോം സ്വന്തമാക്കാൻ പറ്റുന്നത് വലിയ ഒരു അച്ചീവ്‌മെന്റ് തന്നെയാണ്. കഠിനാധ്വാനത്തിന്റെ ഫലം തന്നെയാണ്. ഇത്രയും നാൾ ചെയ്ത എല്ലാ ഹാർഡ് വർക്കിനും എല്ലാ സാക്രിഫൈസിന്റെയും ഒരു റിസൾട്ട് ആണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്" എന്ന് പറഞ്ഞുകൊണ്ടാണ് സെറീന വീഡിയോ ആരംഭിച്ചിരിക്കുന്നത്. പാലുകാച്ചൽ ചടങ്ങുകൾ എല്ലാം വിഡിയോയിൽ കാണിച്ചിട്ടുണ്ട്. മനോഹരമായി ഇന്റീരിയർ ഒക്കെ ചെയ്തിരിക്കുന്ന ഒരു ഫ്ലാറ്റ് ആണ് എറണാകുളം ജില്ലയിൽ അഖിൽ മാരാർ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് വൈകുന്നേരം നടക്കുന്ന പാർട്ടിയ്ക്ക് പറ്റുന്ന ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന എല്ലാവരും വരും. രാവിലത്തെ ചടങ്ങിന് ഞങ്ങൾ കുറച്ചുപേർ മാത്രമേ കാണുള്ളൂ. 




ആരൊക്കെ വരും എന്ന് എനിക്ക് അറിയില്ല. ഇത് വളരെ വലിയ ഒരു അച്ചീവ്‌മെന്റ് ആണ്. ഞാൻ ഇന്നലെയും അവരോട് സംസാരിക്കുമ്പോൾ അത് പറഞ്ഞിരുന്നു. കുറെ ദിവസം ആയി വീടിന്റെ പണികൾ നടക്കുവായിരുന്നു. കുറച്ച് അടിപൊളിയായിട്ട് തന്നെ അത് ചെയ്തിട്ടുണ്ട്."ഇന്ന് അഖിലേട്ടന്റെയും ലക്ഷ്മി ചേച്ചിയുടെയും പിള്ളേരുടെയും പുതിയ വീടിന്റെ പാലുകാച്ചൽ ആണ്. രാവിലെ ഒൻപതരയ്ക്ക് ആണ് മുഹൂർത്തം. പാർട്ടി വൈകുന്നേരം ആണ്. ഇന്ന് 2024 മാർച്ച് 25 ആണ്, ഞങ്ങൾ ബിഗ്‌ബോസിൽ കയറിയിട്ട് ഒരു വർഷം ആയിരിക്കുകയാണ്. അതെ ദിവസം തന്നെയാണ് അഖിലേട്ടൻ പാലുകാച്ചൽ ചെയ്യുന്നത്. ഒരുവർഷത്തിന്റെ ഗ്യാപ്പിൽ അതേ ദിവസം തന്നെ നോക്കിയാണ് ഈ ചടങ്ങ്. ഇത് കുറച്ചുകൂടി മനോഹരമാവുന്നത്, ഞങ്ങളുടെ റീയൂണിയൻ കൂടിയാണ് ഈ ചടങ്ങ്.

మరింత సమాచారం తెలుసుకోండి: