സിനിമയെ വെല്ലുന്ന ചിയാൻ വിക്രമിന്റെ യഥാർത്ഥ പ്രണയ കഥ! സിനിമ സ്വപ്‌നവുമായി ഇന്റസ്ട്രിയിൽ വന്ന നടന് തുടക്ക കാലത്ത് നേരിടേണ്ടി വന്നത് പരാജയങ്ങൾ മാത്രമായിരുന്നു. രാശിയില്ലാത്ത നടൻ എന്ന് പറഞ്ഞ് പലരും തള്ളിക്കളഞ്ഞ താരം, പിന്നീട് ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവൃത്തിച്ചു. സംവിധായകൻ ബാലയാണ് അതിൽ നിന്ന് വിക്രമിന് ഒരു മോചനം നൽകിയത്. സേതു എന്ന ചിത്രത്തിലൂടെ വിക്രം എന്ന നായകൻ പിറന്നു. സിനിമയിൽ വിക്രമിന്റെ കഥാപാത്രത്തെ സുഹൃത്തുക്കൾ വിളിച്ചിരുന്നത് ചിയാൻ എന്നാണ്, സേതുവിന്റെ വിജയത്തിന് ശേഷം കെന്നഡി വിക്രം ചിയാൻ വിക്രമായി മാറി. കെന്നഡി വിക്രം എങ്ങനെ ചിയാൻ വിക്രം ആയി എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇന്ന് വിക്രമിന്റെ അൻപത്തിയൊൻപതാം ജന്മദിനമാണ്. സേതുവിന് ശേഷവും വിക്രമിന്റെ ജീവിതം അത്ര എളുപ്പമായിരുന്നില്ല. ഒരു അപകടത്തിൽ കാലിന് പരുക്ക് പറ്റിയപ്പോൾ, ആ കാല് മുറിച്ച് മാറ്റേണ്ടി വരും എന്ന് പറഞ്ഞതാണ്.





പല സർജറികളും കഴിഞ്ഞ്, അല്പം മുടന്തിയാണ് വീണ്ടും സിനിമയിലേക്ക് നടന്നു കയറിയത്. കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയുള്ള ഡെഡിക്കേഷനും ചെയ്യുന്ന വിക്രം അന്യൻ, ഐ, തങ്കലാൻ പോലുള്ള സിനിമകളിലൂടെ വീണ്ടും വീണ്ടും ജനങ്ങളെ അമ്പരപ്പിച്ചു. എങ്ങനെയാണ് പ്രണയം ആരംഭിച്ചത് എന്ന് വിക്രം എവിടെയും പറഞ്ഞില്ല, മുമ്പൊരു അഭിമുഖത്തിൽ ശൈലജ വിക്രം വിവാഹത്തിന് പ്രപ്പോസ് ചെയ്തതിനെ കുറിച്ചും, അന്ന് നൽകിയ വാക്കിനെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു. യുജി കഴിഞ്ഞ് വിക്രം പിജിയ്ക്ക് അഡ്മിഷൻ എടുത്ത് നിൽക്കുന്ന സമയം. ഒരു ചായക്കടയിൽ നിന്ന് ശൈലജയെ വിളിച്ചു, ഇനി ഓരോ മണിക്കൂർ ഇടവിട്ട് നിന്നെ ഞാൻ വിളിക്കട്ടെ, ചില കാര്യങ്ങൾ പറയാനുണ്ട് എന്ന് പറഞ്ഞുവത്രെ. ഓകെ എന്ന് ശൈലജ പറഞ്ഞു. ഒരു മണിക്കൂറിന് ശേഷം വിക്രം വിളിച്ചു, തനിക്ക് താലിയിൽ വിശ്വാസമുണ്ടോ എന്ന് ശൈലജയോട് ചോദിച്ചു. എനിക്ക് താലിയിലും വിശ്വസാമില്ല, വിവാഹത്തിന്റെ ആചാരങ്ങളിലും വിശ്വാസമില്ല എന്ന് പറഞ്ഞു.





ഓകെ എങ്കിൽ നമുക്ക് കല്യാണം കഴിക്കാം എന്ന് വിക്രം പറഞ്ഞുവത്രെ. അത് ചോദിക്കാനുള്ള കാര്യം വിക്രം ക്രിസ്ത്യാനിയും ശൈലജ ഹിന്ദുവുമാണ് എന്നതുകൊണ്ടാണ്. ഒരു മണിക്കൂറിന് ശേഷം വീണ്ടും വിക്രം വിളിച്ചു, ഇന്ന് എനിക്ക് വലിയ വരുമാനം ഒന്നുമില്ല. പക്ഷേ ഒരു കാലം ഞാൻ സമ്പാദിച്ച് തുടങ്ങും. അന്ന് ലോകത്തിലെ ഏറ്റവും മികച്ച സ്ഥലത്ത് നിന്നെ ഞാൻ കൊണ്ടു പോകും എന്ന വാക്ക് കൊടുത്തു. ആ വാക്ക് വിക്രം ഇതിനോടകം പാലിക്കുകയും ചെയ്തു കഴിഞ്ഞു.1992 ൽ ആയിരുന്നു വിക്രമിന്റെയും ശൈലജയുടെയും വിവാഹം. ഹിന്ദു ആചാര പ്രകാരം ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചും, പിന്നീട് ചെന്നൈയിൽ വച്ച് ക്രിസ്ത്യൻ വിവാഹാചാരപ്രകാരം ലളിതമായും വിവാഹം നടന്നു. ഇനി കാര്യത്തിലേക്ക് വരാം, വിക്രമിന്റെ പ്രണയകഥ. ശൈലജ എന്നാണ് വിക്രമിന്റെ ഭാര്യയുടെ പേര്, മലയാളിയാണ്, സൈക്കോളജിസ്റ്റ് ആണ്. ശൈലജയെ കുറിച്ച് പറയുമ്പോൾ വിക്രമിന് നൂറ് നാവാണ്, ചെറുപ്പം മുതലേ എനിക്ക് എല്ലാം എന്റെ അമ്മയായിരുന്നു, കല്യാണം കഴിഞ്ഞതിന് ശേഷം ഭാര്യയാണ്. 



കല്യാണം കഴിഞ്ഞിട്ട് 32 വർഷങ്ങളായി, ഞാനിന്ന് എന്താണോ അതിന് കാരണം എന്റെ ഭാര്യയാണ്. അത്രയും പ്യൂയർ സോൾ ആണ് ശൈലജ. നല്ല ഭാര്യയാണ്, അമ്മയാണ്, സുഹൃത്താണ്- എന്നിങ്ങെ ഭാര്യയെ കുറിച്ച് വിക്രം എത്ര നേരം വേണമെങ്കിലും സംസാരിക്കും. ഇന്ന് വിക്രമിന്റെ അൻപത്തിയൊൻപതാം ജന്മദിനമാണ്. സേതുവിന് ശേഷവും വിക്രമിന്റെ ജീവിതം അത്ര എളുപ്പമായിരുന്നില്ല. ഒരു അപകടത്തിൽ കാലിന് പരുക്ക് പറ്റിയപ്പോൾ, ആ കാല് മുറിച്ച് മാറ്റേണ്ടി വരും എന്ന് പറഞ്ഞതാണ്. പല സർജറികളും കഴിഞ്ഞ്, അല്പം മുടന്തിയാണ് വീണ്ടും സിനിമയിലേക്ക് നടന്നു കയറിയത്. കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയുള്ള ഡെഡിക്കേഷനും ചെയ്യുന്ന വിക്രം അന്യൻ, ഐ, തങ്കലാൻ പോലുള്ള സിനിമകളിലൂടെ വീണ്ടും വീണ്ടും ജനങ്ങളെ അമ്പരപ്പിച്ചു.

Find out more: