ചരിത്രം തിരുത്തി കുറിച്ച് ഭീഷ്മ പർവ്വം; നാല് ദിവസം കൊണ്ട് 8 കോടി! മോഹൻലാൽ നായകനായെത്തിയ ലൂസിഫർ നേടിയ റെക്കോഡാണ് ഇപ്പോൾ ഭീഷ്മ പർവ്വം മറികടന്നിരിക്കുന്നത്. തീയേർ ഉടമകളുടെ സംഘടനയായ ഫിയോക്കാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.അമൽ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന 'ഭീഷ്മ പർവ്വം' ഇതുവരെ ഉണ്ടായിരുന്ന ബോക്‌സോഫീസ് ഹിറ്റുകളെ ഭേദിച്ച് നാല് ദിവസം കൊണ്ട് നേടിയത് എട്ട് കോടിക്ക് മുകളിലാണ്. പ്രേക്ഷകർ മുന്നോട്ടുവെച്ച പ്രതീക്ഷകളെ മറികടക്കുന്നതായിരുന്നു ചിത്രം. 15 വർഷത്തെ ആ ഇടവേള തകർപ്പൻ ഹിറ്റിലേക്കാണ് എത്തിയത്. ചിത്രത്തിന്റെ ആദ്യ ദിവസം മുതൽ വലിയ തിരക്കാണ് തീയേറ്ററുകളിലും അനുഭവപ്പെട്ടത്. ആദ്യ ദിവസം മൂന്നു കോടിക്ക് മുകളിലാണ് ഭീഷ്മ പർവ്വം കളക്ഷൻ നേടിയത്.
406 സ്‌ക്രീനുകളിലായി 1775 ഷോയാണ് റിലീസ് ദിവസം തന്നെ ചിത്രത്തിനു വേണ്ടി സംഘടിപ്പിച്ചിരുന്നത്. ബിഗ് ബി'ക്കു ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിച്ച ചിത്രം വലിയ തരംഗമാണ് സിനിമ മേഖലയിലാകെ സൃഷ്ടിച്ചത്. കേരളത്തിലെ തിയറ്ററുകളിലേക്ക് മമ്മൂട്ടിയുടെ ഉത്സവകാലം മടങ്ങിയെത്തുക കൂടിയാണ് ഭീഷ്മപർവത്തിലൂടെ എന്ന് ഫിയോക് പ്രസിഡന്റ് വിജയ കുമാർ മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ പറയുന്നു.സിനിമയുടെ ഓസ്‌ട്രേലിയ-ന്യൂസീലൻഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോർഡ് തുകയ്ക്ക് വിറ്റുപോയിരുന്നു. 2007 ൽ പുറത്തിറങ്ങിയ ബിഗ് ബി എന്ന ചിത്രത്തിന് ശേഷം അമൽ നീരദും മമ്മൂട്ടിയും ഒന്നിയ്ക്കുന്നു എന്നത് തന്നെയാണ് ഭീഷ്മ പർവ്വം എന്ന ചിത്രത്തിൽ പ്രേക്ഷകർക്കുള്ള പ്രതീക്ഷ.
ഇതുവരെ പുറത്ത് വിട്ട ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകളും മമ്മൂട്ടിയുടെ ലുക്കും മറ്റ് വിവരങ്ങളും ഒക്കെ നോക്കിയാൽ ചിത്രം ഒരു മാസ് ആക്ഷൻ എന്റർടൈൻമെന്റ് തന്നെയാണെന്ന് ഉറപ്പാണ്. പോരാത്തതിന് സിനിമയെ കുറിച്ച് ചിത്രത്തിലെ ഓരോരുത്തരും പറഞ്ഞ വാക്കുകളും പ്രതീക്ഷ നൽകുന്നു. തന്റെ സിനിമ ഒരിക്കലും പ്രത്യേകിച്ച് ഒരു ഗ്രൂപ്പ് ഓഫ് ആളുകൾക്ക് വേണ്ടി ഉള്ളതായിരിയ്ക്കില്ല എന്ന് മുൻപ് ബിഗ് ബിയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ചോദിച്ചപ്പോൾ അമൽ നീരദ് പറഞ്ഞിരുന്നു.
ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാൽ വരുന്നുണ്ട്. പക്ഷെ അതിന് മുൻപ് എത്തുന്നതാണ് ഭീഷ്മ പർവ്വം. എല്ലാ തരം പ്രേക്ഷകർക്കും ഉള്ള എന്റർടൈൻമെന്റ് തന്നെയാവും സിനിമ. അമൽ നീരദിന്റെ മുൻ ചിത്രങ്ങളൊന്നും പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടുമില്ല. ഇതുവരെ പുറത്ത് വിട്ട ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകളും മമ്മൂട്ടിയുടെ ലുക്കും മറ്റ് വിവരങ്ങളും ഒക്കെ നോക്കിയാൽ ചിത്രം ഒരു മാസ് ആക്ഷൻ എന്റർടൈൻമെന്റ് തന്നെയാണെന്ന് ഉറപ്പാണ്. പോരാത്തതിന് സിനിമയെ കുറിച്ച് ചിത്രത്തിലെ ഓരോരുത്തരും പറഞ്ഞ വാക്കുകളും പ്രതീക്ഷ നൽകുന്നു.
Find out more: