പാകിസ്താന്‍ ബോര്‍ഡര്‍ആക്ഷന്‍ ടീമിന്റെ (ബാറ്റ്)നുഴഞ്ഞു കയറ്റം പരാജയപ്പെടുത്തുന്ന വീഡിയോ പുറത്തു വിട്ട് ഇന്ത്യ. ജമ്മുകശ്മീരിലെ കുപ്വാരയിലുള്ള കേരന്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നവരെ വധിച്ചതിന്റെ വീഡിയോകളാണ് കരസേന ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.  പകിസ്താന്‍ സൈന്യവും ഭീകരരും ഉള്‍പ്പെട്ട സംഘമാണ് ബോര്‍ഡര്‍ആക്ഷന്‍ ടീമായ ബാറ്റ്.

കൊല്ലപ്പെട്ട പാകിസ്താന്‍ തീവ്രവാദികളെയും സൈനികോദ്യോഗസ്ഥരെയും വീഡിയോയില്‍ കാണാം. ആയുധങ്ങളേന്തിയാണ് ഇവര്‍ നുഴഞ്ഞു കയറിയത്.ഓഗസ്റ്റ് ആദ്യവാരത്തിലാണ് നുഴഞ്ഞു കറാന്‍ ശ്രമിച്ച ഭീകരരെ ഏറ്റമുട്ടലിലൂടെ വധിച്ചത്. 

Find out more: