റബ്ബറിന് 300 രൂപ വിളയാക്കിയാൽ ബിജെപിയെ പിന്തുണയ്ക്കാം; തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി! കർഷകനെ ഏത് മുന്നണി പിന്തുണച്ചാലും അവർക്കു പിന്തുണ നൽകും. ആരോടും അയിത്തമില്ല. ഇത് സഭയുടെ തീരുമാനമല്ല. മലയോര കർഷകരുടെ തീരുമാനമാണ്. കർഷകരുമായി കൂടിയാലോചിച്ചെടുത്ത നിലപാടാണ് താൻ പ്രഖ്യാപിച്ചത്. തങ്ങൾക്ക് രാഷ്ട്രീയമില്ലെന്നും കർഷകരുടെ നീറുന്ന സങ്കടമാണ് യഥാർഥ പ്രശ്നമെന്നും ആർച്ച് ബിഷപ്പ് മാധ്യമങ്ങളോട് വ്യക്തമാക്കി. കേന്ദ്രസർക്കാർ റബർ വില 300 രൂപയാക്കിയാൽ ബിജെപിയെ പിന്തുണയ്ക്കാമെന്ന നിലപാടിൽ ഉറച്ചു തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ബിജെപി സർക്കാർ റബർ വില 300 രൂപയാക്കുന്ന സാഹചര്യം ഉണ്ടാക്കിയാൽ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കാൻ ഇവിടുത്തെ മലയോര കർഷകർ തയ്യാറാകും.
കാരണം മലയോര കർഷകർ അത്രയേറെ ഗതികേടിൻ്റെ വക്കിലാണെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. ബിജെപിയെ സഹായിക്കാം എന്നല്ല താൻ പറഞ്ഞത്. ഇപ്പോൾ ഞങ്ങളെ സഹായിക്കാനുള്ള നയം രൂപീകരിക്കാൻ സാധിക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കാണ്. കർഷകരുടെ കുടുംബങ്ങളിൽ ജപ്തി നോട്ടീസ് എത്തുന്ന സാഹചര്യമാണ്. മുന്നോട്ടു നോക്കുമ്പോൾ കർഷകൻ്റെ മുന്നിൽ പൂർണമായും അന്ധകാരം മാത്രമാണ്. ഇത്തരമൊരു പ്രതിസന്ധിയിൽ കർഷകർക്കു ഇപ്പോൾ മുന്നോട്ടുനീങ്ങണമെങ്കിൽ ആകെക്കൂടിയുള്ള വരുമാന മാർഗം റബർ കൃഷിയാണ്. റബറിനെ പിന്തുണയ്ക്കുന്നതു ആരോണോ, അവർക്ക് ഞങ്ങൾ പിന്തുണ നൽകും. ഇതിൽ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. കർഷകൻ്റെ അവസ്ഥ അത്രയും ദയനീയമാണെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി.
കർഷകരുടെ കുടുംബങ്ങളിൽ ജപ്തി നോട്ടീസ് എത്തുന്ന സാഹചര്യമാണ്. മുന്നോട്ടു നോക്കുമ്പോൾ കർഷകൻ്റെ മുന്നിൽ പൂർണമായും അന്ധകാരം മാത്രമാണ്. ഇത്തരമൊരു പ്രതിസന്ധിയിൽ കർഷകർക്കു ഇപ്പോൾ മുന്നോട്ടുനീങ്ങണമെങ്കിൽ ആകെക്കൂടിയുള്ള വരുമാന മാർഗം റബർ കൃഷിയാണ്. റബറിനെ പിന്തുണയ്ക്കുന്നതു ആരോണോ, അവർക്ക് ഞങ്ങൾ പിന്തുണ നൽകും. ഇതിൽ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. കർഷകൻ്റെ അവസ്ഥ അത്രയും ദയനീയമാണെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി.കേരളത്തിൽ റബർ കർഷകർ ചെറിയ വിഭാഗമല്ല. ഏകദേശം 15 ലക്ഷത്തിലധികം കുടുംബങ്ങൾ റബറിനെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. അത്രയും വിശാലമായ ഒരു സമൂഹം ഇപ്പോൾ അനുഭവിക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ വിമർശനത്തിനും ആർച്ച് ബിഷപ്പ് മറുപടി നൽകി. റബർ വില നിസാര വിഷയമല്ല, ഗോവിന്ദൻ മാഷിന് അങ്ങനെ തോന്നുന്നുണ്ടാകും. ഇടതു മുന്നണിയുമായി ഒരു സംഘർഷത്തിനും സഭയില്ല. അതിന് സഭയ്ക്കു താൽപര്യമില്ലെന്നും മാർ ജോസഫ് പാംപ്ലാനി ചൂണ്ടിക്കാട്ടി. ദേശീയതലത്തിൽ മതന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ട്. ആ വിഷയത്തെ സഭ ഗൗരവമായാണ് കാണുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.
റബർ വിലയുമായി ബന്ധപ്പെട്ടു രാജ്യം ഭരിക്കുന്ന പാർട്ടിയോട് ചർച്ച നടത്താൻ സഭയ്ക്ക് യാതൊരു അകൽച്ചയുമില്ല. താൻ പറഞ്ഞത് കത്തോലിക സഭയുടെ നിലപാടായി വ്യാഖ്യാനിക്കേണ്ട. മലയോരത്തെ കർഷകരുടെ വികാരമാണ് താൻ സംസാരിച്ചത്. സഭയും ബിജെപിയും സഖ്യമാകുന്നുവെന്നു ദുർവ്യാഖ്യാനം നടത്തേണ്ട കാര്യമില്ലെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
Find out more: