മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് അധ്യക്ഷൻ കമാൽ ഫറൂഖി,  മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനത്തോട് യോജിപ്പ് പ്രകടിപ്പിച്ച് എത്തി.സൗകര്യക്കുറവുള്ള ചില പള്ളികളിൽ മാത്രമാണ് നിലവിൽ തടസമുള്ളതെന്നും, സുപ്രീംകോടതിയെ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീംകോടതി ഒരുമിച്ച് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു പ്രശ്നവുമില്ല.എന്നാൽ ശബരിമല വിഷയവുമായി മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനത്തിന് ബന്ധമില്ല. ശബരിമലയിൽ യുവതി പ്രവേശന വിലക്കുണ്ട്. മുസ്ലീം പള്ളികളിൽ സ്ത്രീകള്‍ക്ക് വിലക്കില്ല. സൗകര്യക്കുറവ് കാരണമാണ് സ്ത്രീകള്‍ പള്ളിലേക്ക് പോകാതിരിക്കുന്നത്. ഈ വിഷയം സുപ്രീംകോടതിയെ അറിയിക്കും. മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് തെറ്റിദ്ധാരണമൂലമാണെന്നും അദ്ദേഹം പറഞ്ഞു.ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികളിൽ വിധി പറയുന്നതിടെയാണ് മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനക്കേസ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനം ശബരിമലയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. മുസ്ലീം, പാഴ്‍സി എന്നീ മതങ്ങളിൽ സമാന പ്രശ്നം ഉണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.

మరింత సమాచారం తెలుసుకోండి: