ലിപ് ലോക്ക് രംഗത്തെ കുറിച്ച് അനാർക്കലിക്കു പറയാനുള്ളത്. അഭിനേത്രി എന്നതിനപ്പുറം നല്ല ഒരു ഗായിക കൂടെയാണ് അനാർക്കലി. സുലൈഖ മൻസിൽ എന്ന സിനിമയുടെ റിലീസിന്റെ ഭാഗമായുള്ള പ്രമോഷൻ തിരക്കിലാണ് നിലവിൽ നടി. അങ്ങിനെയുള്ള ഒരു ചാറ്റ് ഷോയിലാണ് തന്റെ ചില സിനിമാനുഭവങ്ങളെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ അനാർക്കലി സംസാരിച്ചത്. സിനിമകൾ അങ്ങിനെ ധാരാളം ലഭിയ്ക്കുന്ന ആളൊന്നുമല്ല, കിട്ടുന്ന സിനിമകളാണ് ചെയ്യുന്നത് എന്ന് അനാർക്കലി പറയുന്നു. ആനന്ദം എന്ന സിനിമയിലൂടെയാണ് അനാർക്കലി മരയ്ക്കാർ പ്രേക്ഷക ശ്രദ്ധ നേടിയത്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അനാർക്കലിയുടെ സിനിമയാണ് ബി 32 മുതൽ 44 വരെ. സർക്കാർ മുൻകൈ എടുത്ത് ഇറഞ്ഞിയ ഒരു സ്ത്രീ പക്ഷ സിനിമയാണിത്. സിയ എന്ന് പറഞ്ഞിട്ടുള്ള ഒരു ട്രാൻസ്‌മെൻ കഥാപാത്രത്തെയാണ് ചിത്രത്തിൽ അനാർക്കലി ചെയ്തിട്ടുള്ളത്.
മലയാള സിനിമയിൽ പെൺ ആൺ വേഷം കെട്ടിയ സിനിമകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു ട്രാൻസ്‌മെൻ കഥാപാത്രം ഇതിന് മുൻപ് വന്നിട്ടില്ല. അത് എന്നെ സംബന്ധിച്ച് എക്‌സൈറ്റ്‌മെന്റ് ആയിരുന്നു എന്നാണ് അനാർക്കലി പറഞ്ഞത്. ഒട്ടും സിനിമയൊന്നും ഇല്ലാതെ സാഡ് ആയി നിൽക്കുന്ന സമയത്ത് ആണ് ബി 32 മുതൽ 44 വരെ എന്ന സിനിമ എനിക്ക് വരുന്നത്. അതൊരു വേറിട്ട വേഷം കൂടെയായപ്പോൾ എനിക്ക് വലിയ താത്പര്യം തോന്നി. പിന്നെ അതിലൊരു ഭയങ്കര കിസ്സിങ് സീൻ ഒക്കെയുണ്ട്. അത് കേട്ടപ്പോൾ തന്നെ ഞാൻ പൊളിക്കും എന്ന മൈന്റ് ആയിരുന്നു എനിക്ക്. വേറെ പല ഓഡിയോയും വച്ച് ഇപ്പോൾ ആ സീൻ പുറത്ത് വരുമ്പോൾ എനിക്ക് തന്നെ കാണുമ്പോൾ ഒരു കുളിരാണ്. ഞാൻ എന്ത് അടിപൊളിയായിട്ടാണ് കിസ്സ് ചെയ്തത്- അനാർക്കലി പറഞ്ഞു. സിനിമയിൽ അഭിനയിക്കുമ്പോൾ ഭയങ്കര വലിയ പ്രതിഫലം ഒന്നും കിട്ടാറില്ല. അതിനെക്കാൾ വരുമാനം സിനിമ ഇല്ലാതിരിക്കുമ്പോൾ ഞാൻ ചെയ്യാറുണ്ട്.
സോഷ്യൽ മീഡിയയിൽ ബ്രാന്റ് കൊളാബ് ഒക്കെ ചെയ്ത് കാശുണ്ടാക്കുംനിരന്തരമായി സിനിമ ചെയ്യുന്ന ആളൊന്നും അല്ല ഞാൻ. വല്ലപ്പോഴും ആണ് ഒരു സിനിമ വരുന്നത്. അങ്ങിനെയാവുമ്പോൾ പ്രതിഫലത്തിന്റെ കാര്യത്തിൽ വിലപേശലൊന്നും നടത്താറില്ല. ജീവിതത്തിൽ ഞാൻ വളരെ പോസിറ്റീവ് ആയി ഇരിക്കാൻ ശ്രമിക്കാറുണ്ട്. എനിക്ക് എന്റേതായ സങ്കടങ്ങളൊക്കെ ഉണ്ടാവാറുണ്ട്. എന്നാൽ ഒരു പരിധിയിൽ കൂടതൽ അതിൽ തന്നെ നിൽക്കില്ല, ഭയങ്കര സങ്കടം ഒക്കെ വന്നാൽ കാമുകനുണ്ട്, അവനോട് ഷെയർ ചെയ്യും. സോഷ്യൽ മീഡിയ ട്രോളുകൾ ഒന്നും തുടക്കത്തിൽ ഞാൻ മൈന്റ് ചെയ്യാറുണ്ടായിരുന്നില്ല. ഇപ്പോൾ ഇടയ്ക്ക് നോക്കാറില്ല. സിനിമയിൽ എനിക്ക് കാസ്റ്റിങ് കൗച്ച് അനുഭവങ്ങളും നേരിടേണ്ടി വന്നിട്ടില്ല. എല്ലാവരും അങ്ങിനെയുള്ള അനുഭവങ്ങൾ പറയുമ്പോൾ, എന്താ എന്നോട് മാത്രം പറയാത്തത് എന്ന് ചിന്തിക്കാറുണ്ട്. അങ്ങനെ ഈ ഇടയ്ക്ക് ഒരു ഗൾഫ് ഷോയ്ക്ക് പോയപ്പോൾ എന്നോട് ഒരാൾ ചോദിച്ചു.
എ ത്ര പേമെന്റ് വേണമെങ്കിലും തരാം എന്നാണ് പറഞ്ഞത്. ആദ്യം കേട്ടുപ്പോൾ എന്നോട് ആരെങ്കിലും ചോദിച്ചല്ലോ എന്ന സന്തോഷമായിരുന്നു എനിക്ക്. പിന്നീട് ഇല്ല ചേട്ടാ എനിക്ക് താത്പര്യം ഇല്ല എന്ന് പറഞ്ഞപ്പോൾ മറ്റേതെങ്കിലും സെലിബ്രിറ്റിയെ സംഘടിപ്പിച്ചു തരുമോ എന്നായിരുന്നു ചോദ്യം. അങ്ങേരെ ഞാൻ ആട്ടി ഓടിച്ചു- അനാർക്കലി പറഞ്ഞു. എന്റെ മുൻകാല പ്രണയം ഒക്കെ ഭയങ്കര കോമഡിയായിരുന്നു. പണ്ടൊന്നും എനിക്കൊട്ടും പാഷൻ ഉണ്ടായിരുന്നില്ല. അതുകൊണ്ടായിരിയ്ക്കും സ്‌കൂൾ പഠന കാലത്ത് ഒന്നും എനിക്ക് പ്രണയം ഒന്നും ഉണ്ടായില്ല. എന്നെ മാത്രം എന്താണ് ആരും പ്രണയിക്കാത്തത്, എന്നെ പ്രണയിക്കാൻ കൊള്ളില്ലേ എന്നൊക്കെയുള്ള ചിന്ത എന്നെ വേദനിപ്പിച്ചിരുന്നു. അങ്ങിനെ ആരെങ്കിലും ചോദിച്ചാൽ എനിക്കും ബോയിഫ്രണ്ട് ഉണ്ട് എന്ന് പറയാൻ വേണ്ടി പലരെയും പ്രണയിച്ചിട്ടുണ്ട്. എനിക്ക് ബോർ അടിക്കുമ്പോൾ അത് ബ്രേക്കപ് ചെയ്യും. പ്രണയം എന്ന് പറഞ്ഞാൽ ദിവ്യമൊന്നും ആയിരിക്കില്ല. ഫോണിൽ വിളിക്കാനോ റൊമാൻസ് ആയി സംസാരിക്കാനോ ഒന്നും എനിക്ക് പറ്റില്ല. പേരിനൊരു കാമുകൻ എന്ന ലൈനായിരുന്നു.
Find out more: