ചതയദിനത്തിൽ മദ്യം ചോദിച്ചെത്തിയ എസ്.എഫ്.ഐ. നേതാക്കൾ മദ്യം ലഭിക്കാത്തതിന് ബാർ ജീവനക്കാരനെ മർദിച്ച് പണം കവർന്നതായി പരാതി. എസ്.എഫ്.ഐ. ഇടുക്കി ജില്ലാ നേതാക്കളാണ് തൊടുപുഴയിലെ ബാറിലെത്തി മദ്യം ആവശ്യപ്പെട്ടതും അക്രമം നടത്തിയതെന്നും ബാർ ജീവനക്കാർ പറഞ്ഞു.
ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവും ഇവർക്കൊപ്പമുണ്ടായിരുന്നതായും പരാതിയിൽ പറയുന്നു . വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഘം മദ്യം ആവശ്യപ്പെട്ടത്. എന്നാൽ ഈ സമയം മദ്യം നൽകാൻ കഴിയില്ലെന്ന് ബാർ ജീവനക്കാരൻ പറഞ്ഞു. തുടർന്ന് ജീവനക്കാരെ സംഘം ആക്രമിച്ചു. ഇവിടെയുണ്ടായിരുന്ന 22,000 രൂപയും അക്രമികൾ തട്ടിയെടുത്തതായി ബാർ ജീവനക്കാർ പറഞ്ഞു. പരാതിയിൽ പോലീസ് അന്വേഷണമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും തെളിവായി പോലീസിന് കൈമാറിയിട്ടുണ്ട്. ഈ വർഷം റെക്കോർഡ് മദ്യ വിൽപ്പനയാണ് കേരളത്തിൽ നടന്നത്.
click and follow Indiaherald WhatsApp channel