
ഉരുള്‍പൊട്ടല്‍ കനത്തനാശം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ വയനാട് എം പി രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തി. തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സെന്റ് ജോര്‍ജ് പള്ളിയിലെത്തി അദ്ദേഹം ദുരിതബാധിതരുമായി സംസാരിച്ചു. മമ്പാട്, എടവണ്ണ എന്നീ സ്ഥലങ്ങളിലെ ദുരിതാശ്വാസക്യാമ്പുകളിലും രാഹുല്‍ സന്ദര്‍ശനം നടത്തി.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കോണ്‍ഗ്രസ് നേതാക്കളായ എ പി അനില്‍കുമാര്‍, ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നുമണിയോടെയാണ് രാഹുല്‍ കരിപ്പുരില്‍ വിമാനമിറങ്ങിയത്.രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി മലപ്പുറം കളക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തിലും രാഹുല്‍ പങ്കെടുത്തേക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. രക്ഷപ്രേവര്തകരോട് അദ്ദേഹം കാര്യങ്ങൾ ചോദിച്ചു അറിയുകയും ചയ്തു.