തര്‍ക്കത്തിലിരുന്ന പിറവം സെന്റ് മേരിസ് പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിനായി തുറന്നു കൊടുത്തു. സുപ്രീംകോടതി വിധി നടപ്പാക്കി ആരാധന നടത്താനായി പള്ളിയുടെ പ്രധാന വാതില്‍ ഞായറാഴ്ച രാവിലെയാണ് തുറന്നുകൊടുത്തത്. ഓര്‍ത്തഡോക്‌സ് വൈദികന്‍ സ്‌കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തിലാണ് ആരാധന നടക്കുന്നത്. നിരവധി ഓര്‍ത്തഡോക്‌സ് വിഭാഗം വിശ്വാസികളും ആരാധനയ്ക്കായി പള്ളിയില്‍ എത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പള്ളിപ്പരിസരത്ത് കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

കുര്‍ബാന നടത്താന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ഹൈക്കോടതി ഇന്നലെ അനുമതി നല്‍കിയിരുന്നു. ഇടവാകംഗങ്ങള്‍ക്ക് കുര്‍ബാനയില്‍ പങെ.കടുക്കാന്‍ തടസ്സമില്ല. എന്നാല്‍ പള്ളിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാല്‍ അവരെ ഉടന്‍ അറസ്റ്റ് ചെയ്ത് നീക്കാനാണ് പോലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Find out more: