സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യയുടെ ട്വന്റി20 ടീമില്‍. ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു ഇടം പിടിചിരിക്കുന്നത് . മറ്റൊരു വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനായ ഋഷഭ് പന്തും ടീമിലുണ്ട്.2015ലാണ് സഞ്ജു ഇന്ത്യയ്ക്കുവേണ്ടി ട്വന്റി 20 മത്സരം കളിച്ചത്. ഹരാരെയില്‍ സിംബാബ്‌വെയ്‌ക്കെതിരേ ഒരൊറ്റ മത്സരമാണ് സഞ്ജു അന്ന് കളിച്ചത്.
ക്യാപ്റ്റന്‍ വിരാട് കോലിക്ക് പരമ്പരയില്‍ വിശ്രമം അനുവദിച്ചു. പകരം രോഹിത് ശര്‍മ ടീമിനെ നയിക്കും. ശിഖര്‍ ധവാനും കെ.എല്‍. രാഹുലുമാണ് ഓപ്പണര്‍മാര്‍. മനീഷ് പാണ്‌ഡെയും ക്രുണാല്‍ പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും ശിവം ദുബെയും ടീമിലുണ്ട്.
click and follow Indiaherald WhatsApp channel