തിരുവനന്തപുരം: കിരീടം എന്ന സിനിമയിലെ 'കണ്ണീർ പൂവിന്റെ കവിളിൽ തലോടി' എന്ന ഗാനത്തിലൂടെ പ്രസിദ്ധമായ വെള്ളായണിയിലെ കിരീടം പാലം അന്തരിച്ച നടൻ തിലകന്റെ സ്മാരകമാക്കാൻ തീരുമാനം. തകർന്ന പാലം പുനർനിർമ്മിച്ച് നാടിന് സമർപ്പിക്കുന്ന ചടങ്ങിലാണ് പ്രഖ്യാപനം.

സംസ്ഥാനത്തെവിടെയും തിലകന് സ്മാരകമില്ല. പാലത്തിന് സമീപം തിലകൻ സ്മാരകത്തിന്റെ ശിലാഫലകം സ്ഥാപിക്കും. ഇതിനാവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് എം. വിൻസെന്റ് എം.എൽ.എ അറിയിച്ചു. കലാസംവിധായകൻ ചിന്നത്തിൽ ബിജു ഫലകം രൂപകല്പന ചെയ്യും.


మరింత సమాచారం తెలుసుకోండి: