സംസ്ഥാനത്ത് 2019ലെ പ്രളയത്തിലും ഉരുൾപൊട്ടലിലുമുണ്ടായ നാശനഷ്ടങ്ങൾക്കുള്ള കേന്ദ്ര സഹായത്തിൽ തീരുമാനമായില്ല. കേരളത്തോടൊപ്പം പ്രളയമുണ്ടായ കർണാടകം, ബിഹാർ സംസ്ഥാനങ്ങൾക്ക് 1814 കോടി രൂപയുടെ സഹായം കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളാണ് രണ്ടും. ബിഹാറിന് 614 കോടി രൂപയും. 15 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകത്തിന് 1200 കോടി രൂപയും ആണ് നൽകിയത്.
കഴിഞ്ഞമാസം ആഭ്യന്തരമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള ഏഴംഗ കേന്ദ്ര സംഘം സംസ്ഥാനത്തെ ദുരന്തമേഖലകൾ സന്ദർശിച്ചിരുന്നു. സംസ്ഥാന ദുരിതാശ്വാസ കമീഷണർ ഡോ. വി വേണു കേന്ദ്ര മാനദണ്ഡപ്രകാരം തയ്യാറാക്കിയ നിവേദനം കേന്ദ്ര സംഘത്തിന് സമർപ്പിച്ചു. 2101.9 കോടി രൂപയുടെ സഹായമാണ് മുന്നോട്ടുവച്ചത്. ശരിയായ നാശനഷ്ടം ഇതിനും പതിന്മടങ്ങ് വരുമെന്നും ധരിപ്പിച്ചു. അടുത്തടുത്ത വർഷങ്ങളിൽ അതിതീവ്ര മഴമൂലമുള്ള ദുരന്തം, 68 വർഷത്തിനിടയിൽ ആദ്യമായാണ് കേരളം നേരിടുന്നതെന്നതും അറിയിച്ചു. സാധാരണയിൽനിന്ന് വ്യത്യസ്തമായി, കേരളത്തിന്റെ ഈവർഷത്തെ നിവേദനത്തിന് പ്രത്യേക പരിഗണന നൽകണമെന്നും ആവശ്യപ്പെട്ടു.എന്നാൽ ഏത് തരത്തിൽ ആയിരിക്കും കേന്ദ്രത്തിന്റെ പ്രതികരണം വരും ദിവസങ്ങളിൽ തന്നെ അറിയാം
click and follow Indiaherald WhatsApp channel