സിപിഎമ്മിന് തീരുമാനിക്കാമെന്ന് കേരളാ കോൺഗ്രസ് എം, പിന്തുണയെന്ന് സ്റ്റീഫൻ ജോർജ്! ചെയർമാൻ ആരാകണം എന്ന കാര്യത്തിൽ സിപിഎമ്മിന് തീരുമാനിക്കാമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി വ്യക്തമാക്കി. പ്രാദേശികമായ കാര്യമാണ് പാലായിലേതെന്ന് അദ്ദേഹം പറഞ്ഞു.പാലാ നഗരസഭയിലെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിൽ ഇടതുമുന്നണിയിൽ സംജാതമായ ഭിന്നതയ്ക്ക് അയവ്. സിപിഎം ആരെ തീരുമാനിച്ചാലും കേരളാ കോൺഗ്രസ് അംഗീകരിക്കുമെന്ന് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് വ്യക്തമാക്കി. ബിനു പുളിക്കകണ്ടത്തെ പാലാ നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് സിപിഎം തീരുമാനിച്ചാലും കേരളാ കോൺഗ്രസ് (എം) പിന്തുണയ്ക്കും. മുന്നണി ധാരണകൾ പാലിച്ച് മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബിനു പുളിക്കകണ്ടത്തെ പാലാ നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ കേരളാ കോൺഗ്രസ് എമ്മിൽ നിന്ന് എതിർപ്പ് ശക്തമായതോടെ പാലാ നഗരസഭയിലെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിൽ ഇടതുമുന്നണിയിൽ ഭിന്നത രൂക്ഷമാണെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചെയർമാൻ സ്ഥാനത്തേക്ക് സിപിഎം പ്രതിനിധിയായി ബിനു പുളിക്കക്കണ്ടത്തെ അംഗീകരിക്കില്ലെന്ന നിലപാട് കേരള കോൺഗ്രസ് എം സ്വീകരിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ.ചെയർമാൻ വിഷയത്തിൽ മുൻ നിലപാടിൽ നിന്നും കേരളാ കോൺഗ്രസ് എം നേതൃത്വം അയഞ്ഞതോടെ ബിനു പുളിക്കകണ്ടം പാലാ നഗരസഭാ ചെയർമാനാകാനുള്ള സാധ്യതകളേറി.
സിപിഎം തീരുമാനത്തോട് സിപിഐ ജില്ലാ നേതൃത്വവും അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. ആറ് ഇടത് അംഗങ്ങൾ നിലവിലുണ്ടെങ്കിലും ബിനു പുളിക്കകണ്ടത്തെ ചെയർമാൻ സ്ഥാനത്തേക്ക് എത്തിക്കാനാണ് സിപിഎമ്മിൽ ധാരണയായത്. ബിനു മാത്രമാണ് സിപിഎം ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഏക സ്ഥാനാർഥി എന്നതാണ് ഇതിനുള്ള മറ്റൊരു കാരണം.പാലാ നഗരസഭ ചെയർമാൻ വിഷയത്തിൽ സി പി എമ്മിന് പിന്തുണയുമായി സിപിഐ രംഗത്തുവന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കരാറുകൾ പാലിക്കാൻ എല്ലാ പാർട്ടികൾക്കും ഉത്തരവാദിത്തമുണ്ടെന്ന് സിപിഐ വ്യക്തമാക്കിയിരുന്നു.
സിപിഎം തീരുമാനത്തോട് സിപിഐ ജില്ലാ നേതൃത്വവും അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.ആറ് ഇടത് അംഗങ്ങൾ നിലവിലുണ്ടെങ്കിലും ബിനു പുളിക്കകണ്ടത്തെ ചെയർമാൻ സ്ഥാനത്തേക്ക് എത്തിക്കാനാണ് സിപിഎമ്മിൽ ധാരണയായത്. ബിനു മാത്രമാണ് സിപിഎം ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഏക സ്ഥാനാർഥി എന്നതാണ് ഇതിനുള്ള മറ്റൊരു കാരണം.പാലാ നഗരസഭ ചെയർമാൻ വിഷയത്തിൽ സി പി എമ്മിന് പിന്തുണയുമായി സിപിഐ രംഗത്തുവന്നിരുന്നു.
Find out more: