എംഡിഎംഎയും കഞ്ചാവും മുതൽ 'എസ്' കത്തി വരെ! 'മിഷൻ ഓഗസ്റ്റ്' വേട്ടയ്ക്കിറങ്ങിയപ്പോൾ പോലീസും ഞെട്ടി! ലോക്ക് ഡൗണിന്റെ മറവിൽ കുന്നംകുളം മേഖലയിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് വിതരണം തടയാനും കണ്ടെത്താനും മിഷൻ ഓഗസ്റ്റിന്റെ ഭാഗമായി പോലീസ് വേട്ടയ്ക്കിറങ്ങിയപ്പോൾ വലയിൽ കുടുങ്ങിയത് ആറു യുവാക്കൾ. ഹാഷിഷ് ഓയിൽ പിടികൂടി രണ്ടു യുവാക്കൾ അറസ്റ്റിലായതോടെയാണ് കുന്നംകുളം പോലീസ് ലഹരി വിതരണസംഘത്തെ കണ്ടെത്താൻ അന്വേഷണം ഊർജിതപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പോലീസ് വാഹന പരിശോധനയ്ക്കിടെ ചെമ്മണ്ണൂർ സ്വദേശി അഭിഷേക് പിടിയിലായതോടെയാണ് രാത്രി കടവല്ലൂർ വടക്കുമുറിയിൽ വൻ മയക്കുമരുന്ന് ശേഖരവും ആയുധശേഖരവും പിടികൂടിയത്.
മിഷൻ ഓഗസ്റ്റിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിലാണ് കടവല്ലൂർ വടക്കുമുറി പോകാരത്ത് വളപ്പിൽ അബ്ദുൾ റഷീദി (39) നെ ലഹരിമരുന്നുകളും വൻ ആയുധശേഖരവുമായി പോലീസ് അറസ്റ്റ് ചെയ്തത്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ വി സി സൂരജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആയുധശേഖരവും ലഹരിമരുന്നും പിടികൂടിയത്. തൃശൂരിൽ വിവിധ ഇടങ്ങളിൽ പോലീസ് നടത്തിയ റെയ്ഡിൽ വൻ മയക്കുമരുന്നു വേട്ട. ഏഴു പേർ അറസ്റ്റിൽ. കുന്നംകുളത്ത് വാഹനപരിശോധനയ്ക്കിടെ അഭിഷേകിൽ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റഷീദിനെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്നാണ് ലഹരിമരുന്നും മാരകായുധങ്ങളും പോലീസ് പിടിച്ചെടുത്തത്. ഇയാളിൽ നിന്നും മാരക ലഹരിമരുന്നായ 5.2 ഗ്രാം എംഡിഎംഎ, 3.16 കിലോഗ്രാം കഞ്ചാവ്, രണ്ട് വടിവാൾ, ഒരു എസ് മോഡൽ കത്തി, 25 ലിറ്റർ വിദേശ നിർമിത മദ്യം, 450 പാക്കറ്റ് ഹാൻസ് എന്നിവ ഉൾപ്പെടെ പോലീസ് പിടിച്ചെടുത്തു. ഏതോ ഭികരസംഘത്തിന്റെ ഒളിത്താവളത്തിൽ ചെന്നുപ്പെട്ട അനുഭവമായിരുന്നു.
പിടിച്ചെടുത്ത എംഡിഎംഎ ഒരു ഗ്രാമിന് പൊതുവിപണിയിൽ 2000 രൂപ വിലവരും. ഇത് ഉപയോഗിച്ചാൽ മൂന്നുദിവസം വരെ ഉറങ്ങാതിരിക്കാം. രാത്രി ഒൻപതിന് യുവാവിന്റെ വീട്ടിലെത്തിയ പോലീസ് സംഘം റൂമിൽ വിവിധ പെട്ടിയിലാക്കി സൂക്ഷിച്ചിരുന്ന എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്നുകളും ആയുധങ്ങളും കണ്ട് ഞെട്ടി. അറസ്റ്റിലായ അബ്ദുൾ റഷീദിനെ കുറിച്ച് നാട്ടുകാർക്കും വേണ്ടത്ര അറിവില്ല. ഇയാൾക്ക് ഇത്രയും വലിയ ലഹരിമരുന്നു കടത്തും മദ്യവിൽപ്പനയും ഉണ്ടായിരുന്നതായി യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. ഇയാളെ അന്വേഷിച്ച് അപരിചിതർ വരാറില്ലെന്ന് നാട്ടുകാർ പറഞ്ഞു. പോലീസിനു പോലും കണ്ടെത്താൻ കഴിയാത്ത വിധം അതീവ രഹസ്യമായാണ് മയക്കുമരുന്നു സംഘത്തിന്റെ ഇടപാടുകൾ നടന്നിരുന്നത്. അബ്ദുൾ റഷീദ് കുറച്ചുകാലം ബാറിലെ ക്യാരിയാറായി ജോലി ചെയ്തിരുന്നു. പിടിയിലായ അഭിഷേകും ബാർ ജീവനക്കാരനായിരുന്നു. ഈ അടുപ്പം വഴിയാണ് ലഹരിമരുന്നു കടത്തിലും മദ്യവിതരണത്തിലും ചെന്നുപ്പെട്ടത്.
മാടക്കത്തറ വെള്ളാനിക്കര സ്വദേശി വൈഷ്ണവ് (25) ആണ് പിടിയിലായത്. പ്രതിയിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയും പിടിച്ചെടുത്തു. തൃശൂരിലെ ചില ശരീരത്തിൽ ടാറ്റു ചെയ്യുന്ന സ്ഥാപനങ്ങളും മാളുകളും കേന്ദ്രീകരിച്ച് വൻതോതിൽ നിരോധിത ന്യു ജനറേഷൻ മയക്കുമരുന്നുകൾ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൽ തൃശൂർ സിറ്റി ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റിലായത്. പ്രതിക്ക് മയക്കുമരുന്ന് ലഭിച്ചത് ഇതര സംസ്ഥാനത്തുനിന്നും മലയാളികൾ മുഖേനയാണെന്ന് തിരിച്ചറിഞ്ഞതായും അറസ്റ്റിലായ യുവാവ് ആർക്കൊക്കെ മയക്കുമരുന്ന് വിൽപ്പന നടത്തിയിട്ടുണ്ടെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
Find out more: