അന്ന് മമ്മൂട്ടിയുടെ കാറിൽ നടന്ന സംഭവത്തെ കുറിച്ച് മുകേഷിന്റെ വെളിപ്പെടുത്തൽ! ഡ്രൈവറെ പിന്നിൽ ഇരുത്തി മമ്മൂട്ടിയാണത്രെ വാഹനങ്ങൾ ഓടിയ്ക്കുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള കാർ യാത്രുടെ അനുഭവങ്ങൾ പറയുന്നതിനിടയിൽ മുകേഷ് പഴയൊരു ഓർമ കൂടെ പങ്കുവച്ചു. തന്റെ യൂടബ് ചാനലിലൂടെയായിരുന്നു ആ കഥ പറച്ചിൽ.  വാഹനങ്ങളോട് മമ്മൂട്ടിയ്ക്കുള്ള താത്പര്യത്തെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല. ഇന്റസ്ട്രിയിൽ ഏറ്റവും സുഖം അനുഭവിയ്ക്കുന്നത് മമ്മൂട്ടിയുടെ ഡ്രൈവർ ആണെന്നും സംസാരമുണ്ട്. ഭയങ്കര ഓവർ സ്പീഡുമാണ് മമ്മൂട്ടിയ്ക്ക്. നാല് മണിക്കൂർ എടുത്ത് എത്തേണ്ടിടത്ത് ചിലപ്പോൾ രണ്ട്, രണ്ടര മണിക്കൂർ നേരം കൊണ്ട് മമ്മൂട്ടി എത്തും. അതുകൊണ്ട് തന്നെ മമ്മൂട്ടി ഡ്രൈവ് ചെയ്യുന്ന കാറിൽ കയറാൻ ഞാൻ ഉൾപ്പടെയുള്ള ആളുകൾക്ക് പേടിയാണ്. മമ്മൂക്കയെ പോലെ, ഇത്രയധികം കാർ ക്രേസ് ഉള്ള ആളെ ഞാൻ കണ്ടിട്ടില്ല എന്ന് മുകേഷ് പറയുന്നു.



   ഇപ്പോഴും കാർ ഡ്രൈവിങിൽ ഉള്ള മമ്മൂട്ടിയുടെ കൊതി തീർന്നിട്ടില്ല.  എങ്ങോട്ടേക്കാ എന്ന് ചോദിച്ചു, ഷൂട്ടിങ് കഴിഞ്ഞ് ഞാൻ കോട്ടയത്തേക്ക് പോകുകയാണ് എന്ന് പറഞ്ഞു. ഹാ നന്നായി, ഞാൻ എറണാകുളത്തേക്ക് ആണ് നമുക്ക് ഒരുമിച്ച് പോകാം എന്നായി മമ്മൂക്ക. അല്ല എനിക്ക് വേറെ ഒന്ന് രണ്ട് സ്ഥലത്തൊക്കെ ഇറങ്ങണം എന്ന് പറഞ്ഞ് പിന്മാറാൻ നോക്കി എങ്കിലും മമ്മൂക്ക വിട്ടില്ല. കോഴിക്കോട് നിന്ന് ഷൂട്ടിങ് പൂർത്തിയാക്കി കൊല്ലത്തേക്ക് പോകാൻ ഞാൻ പെട്ടിയൊക്കെ ആയി നിൽക്കുമ്പോഴാണ് മമ്മൂക്ക വരുന്നത്. ബാവി ഉണ്ടല്ലോ, നിങ്ങൾ വർത്തമാനം ഒക്കെ പറഞ്ഞ് വന്നോളൂ, ഞാൻ എന്റെ വണ്ടിയിൽ വന്നേക്കാം എന്ന് ഞാൻ പറഞ്ഞു. ഹേയ്, അവൾ ഇപ്പോൾ ഉറങ്ങും, എനിക്ക് വർത്തമാനം പറയാൻ ആള് വേണം എന്നായി മമ്മൂക്ക. ബാവിയോട് പിൻ സീറ്റിൽ ഇരിക്കാനായി പറഞ്ഞു, സന്തോഷത്തോടെ അവർ പിന്നിൽ പോയി ഇരുന്നു. എന്റെ ഡ്രൈവറോട് മമ്മൂക്കയുടെ കാർ പിൻതുടരാൻ പറഞ്ഞ് ഞങ്ങൾ കാറിൽ കയറി. കാറിന് അടുത്തെത്തിയപ്പോൾ ഫ്രഡ് സീറ്റിൽ അതാ ഞഞ്ഞൾ ഒക്കെ ബാവി എന്ന് വിളിയ്ക്കുന്ന മമ്മൂക്കയുടെ ഭാര്യ സുൽഫത്ത് .  സത്യമാണത്രെ. ഇത് പോലെ സ്പീഡിൽ പോകുമ്പോൾ ഒരു സൈക്കിൾ കാരനെ ചെന്ന് ഇടിച്ചു.




  അയാൾ താഴെ വീണു. ആളുകൾ കൂടി. അയാൾക്ക് കാര്യമായി ഒന്നും പറ്റിയില്ല, പക്ഷെ സൈക്കിളിന് ചെറിയ തകരാറുകൾ. എന്ത് വേണം എന്ന് മമ്മൂട്ടി ചോദിച്ചപ്പോൾ അഞ്ഞൂറ് രൂപ എന്ന് കൂടി നിന്നവർ പറഞ്ഞു. മമ്മൂട്ടി 1000 കൊടുത്തുവത്രെ. അപ്പോൾ അവിടെ ഉള്ളവർ എല്ലാം കൈയ്യടിച്ചു എന്ന്. മമ്മൂട്ടിയുടെ ഓവർ സ്പീഡിനെ കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം ഒരു കഥ പറഞ്ഞു, എന്റെ ഡ്രൈവിങിന് കഴിഞ്ഞ ദിവസം കൂടെ കൈയ്യടി കിട്ടിയിട്ടുണ്ട് എന്ന് മമ്മൂക്ക പറഞ്ഞപ്പോൾ ബാവി പൊട്ടി ചിരിച്ചു കഥകൾ ഒക്കെ പറഞ്ഞ് വണ്ടി നീങ്ങി, ഞങ്ങൾ കുറ്റിപ്പുറം ലെവൽക്രോസിൽ എത്തി. അതിന്റെ തൊട്ടപ്പുറത്ത് വൻ തിരക്കുള്ള ഒരു മാർക്കറ്റ് ആണ് അന്ന്. പക്ഷെ മമ്മൂട്ടിയുടെ കാറിന് കറുത്ത ഗ്ലാസ് ആണ്. അകത്ത് ഇരിക്കുന്ന ആളെ കാണില്ല. 





അപ്പോൾ ഉണ്ട് ഒരാൾ കാറിന്റെ ഗ്ലാസ് നോക്കി മുടി ശരിയാക്കുന്നു. പൊടിയൊക്കെ തുടച്ച് ഗ്ലാസിൽ മുഖം നോക്കിയപ്പോൾ അയാൾക്ക് ചെറിയൊരു സംശയം തോന്നി, ഫ്രണ്ടിലെ ഗ്ലാസിലൂടെ അകത്തേക്ക് നോക്കി. ദാ മമ്മൂട്ടി!!. അയാൾ വിളിച്ച് കൂവിയാൽ ജനം കൂടും, പെട്ടന്ന് വണ്ടി എടുത്ത് പോകാനും കഴിയില്ല. പെട്ടന്ന് മുകേഷ് അയാളെ വലിച്ച് കാറിൽ കയറ്റി. അയാൾ വിടാൻ പറഞ്ഞിട്ടൊന്നും വിട്ടില്ല. മാർക്കറ്റിൽ അയാളുടെ ബന്ധുക്കൾ ആരൊക്കെയോ ഉണ്ട്, അവരെ കൂടെ വിളിച്ച് മമ്മൂട്ടിയെ ഒന്ന് കാണിക്കണം എന്ന ആഗ്രഹം നിറവേറ്റാൻ നിന്നാൽ പണിയാകും എന്ന് അറിയാവുന്നത് കൊണ്ട്, മുകേഷ് അയാളെ മുറുക്കെ പിടിച്ചിരുന്നു. അല്പ ദൂരം ചെന്നപ്പോൾ ഇറക്കി വിട്ടു. ഹംസ എന്നായിരുന്നു അയാളുടെ പേര്. ആ കഥ ഇന്ന് വരെ പുറത്ത് വന്നിട്ടില്ല എന്നും, ഇപ്പോഴും കുറ്റുപ്പുറത്ത് എത്തിയാൽ ഹംസയെ തിരയാറുണ്ട് എന്നും മുകേഷ് പറയുന്നു.

Find out more: