ഈ മനുഷ്യനെ ആരാണ് സ്നേഹിക്കാത്തത് എന്ന് പൂർണ്ണിമ! ഇരുവർക്കും മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും സോഷ്യൽമീഡിയയിൽ ആരാധകരേറെയാണ്. സോഷ്യൽമീഡിയയിൽ ഏറെ സജീവമായി ഇടപെടുന്നവരുമാണ് ഇവർ. ഇപ്പോഴിതാ പൂർണിമയും ഇന്ദ്രജിത്തും പങ്കുവെച്ചിരിക്കുന്ന സോഷ്യൽമീഡിയ പോസ്റ്റുകൾ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. മലയാളി സിനിമാപ്രേമികളുടെ ഇഷ്ട താരകുടുംബമാണ് നടൻ ഇന്ദ്രജിത്തിൻറേയും നടിയും സംരംഭകയുമായ പൂർണിമയുടേയും കുടുബം. ജന്മദിനാശംസകൾ പ്രിയപ്പെട്ട സഹോദരാ, ദീർഘകാലമായുള്ള എൻറെ സുഹൃത്ത്, മേക്കപ്പ്മാൻ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍, ബൈക്കർ ബഡി...വേറെ എന്താണ് അല്ലാത്ത്! നന്ദി ഇങ്ങനെ ആയിരിക്കുന്നതിന്, അളവില്ലാതെ നൽകുന്ന സ്നേഹത്തിന്, നല്ലൊരു വർഷം നേരുന്നു.



 ഇന്ദ്രജിത്ത് സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. സിനിമയിൽ വന്നപ്പോൾ മുതൽ തനിക്കൊപ്പമുള്ള മേക്കപ്പ്മാൻ സുരേഷ് പുറത്തൂരിന് ജന്മദിനാശംസകൾ നേർന്ന് ഇന്ദ്രജിത്ത് കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഒപ്പം ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട് ഇന്ദ്രജിത്ത്. വർഷങ്ങളായി ഇന്ദ്രജിത്തിൻറെ മേക്കപ്പ്മാനാണ് സുരേഷ്. പൊന്നാനിയിലെ പുറത്തൂർ സ്വദേശിയായ സുരേഷ് രണ്ട് പതിറ്റാണ്ടുകളായി ഇന്ദ്രജിത്തിൻറെ മേക്കപ്പ്മാനാണ്. ഇന്ദ്രജിത്തിൻറെ കുടുംബസുഹൃത്തും ആത്മ മിത്രവുമായ സുരേഷ് ബൈക്ക് യാത്രകളിൽ ഇന്ദ്രനോടൊപ്പം പലപ്പോഴും ഉണ്ടാകാറുമുണ്ട്. ഇവർ പങ്കുവെക്കുന്ന ചിത്രങ്ങളിലും ഇടയ്ക്ക് സുരേഷ് ഉണ്ടാകാറുണ്ട്.തൻറേയും ഇന്ദ്രജിത്തിൻറേയും വിവാഹദിനത്തിൽ ഒപ്പം സുരേഷ് നിൽക്കുന്ന ചിത്രവും ഒട്ടനവധി മറ്റ് ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടാണ് പൂ‍ർണിമ സുരേഷിന് ജന്മദിനം ആശംസിച്ചിരിക്കുന്നത്.




 'ഇങ്ങനെയാണ് എല്ലാം തുടങ്ങിയത്, ബാക്കിയെല്ലാം ചരിത്രമാണ്, 18 വർഷങ്ങൾ, ഈ നടുവിൽ നിൽക്കുന്ന മനുഷ്യനെ ആരാണ് കൂടുതൽ സ്നേഹിക്കുന്നതെന്ന് കണ്ടെത്താനായുള്ള മത്സരത്തിലാണ്, ഇപ്പോഴും അതു തുടരുകയാണ്, സന്തോഷ ജന്മദിനം സുരേഷ്', എന്നാണ് പൂർ‍ണിമ ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുന്നത്. സിനിമയിൽ വന്നപ്പോൾ മുതൽ തനിക്കൊപ്പമുള്ള മേക്കപ്പ്മാൻ സുരേഷ് പുറത്തൂരിന് ജന്മദിനാശംസകൾ നേർന്ന് ഇന്ദ്രജിത്ത് കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഒപ്പം ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട് ഇന്ദ്രജിത്ത്. വർഷങ്ങളായി ഇന്ദ്രജിത്തിൻറെ മേക്കപ്പ്മാനാണ് സുരേഷ്.

തൻറേയും ഇന്ദ്രജിത്തിൻറേയും വിവാഹദിനത്തിൽ ഒപ്പം സുരേഷ് നിൽക്കുന്ന ചിത്രവും ഒട്ടനവധി മറ്റ് ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടാണ് പൂ‍ർണിമ സുരേഷിന് ജന്മദിനം ആശംസിച്ചിരിക്കുന്നത്. 'ഇങ്ങനെയാണ് എല്ലാം തുടങ്ങിയത്, ബാക്കിയെല്ലാം ചരിത്രമാണ്, 18 വർഷങ്ങൾ, ഈ നടുവിൽ നിൽക്കുന്ന മനുഷ്യനെ ആരാണ് കൂടുതൽ സ്നേഹിക്കുന്നതെന്ന് കണ്ടെത്താനായുള്ള മത്സരത്തിലാണ്, ഇപ്പോഴും അതു തുടരുകയാണ്, സന്തോഷ ജന്മദിനം സുരേഷ്', എന്നാണ് പൂർ‍ണിമ ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുന്നത്.

Find out more: